യൂദന്മാരുടെ രാജാവായ…
യൂദന്മാരുടെ രാജാവായ
നസ്രായന്നാം ഈശോയെ
ഇടിയിൽനിന്നും മിന്നലിൽ നിന്നും
ഭീകരമാം കാറ്റിൽ നിന്നും
പെട്ടന്നുള്ള മൃതിയിൽനിന്നും
ഞങ്ങളെയെല്ലാം രക്ഷിക്ക. (2)
യൂദന്മാരുടെ രാജാവായ
നസ്രായന്നാം ഈശോയെ
ക്ഷാമം ദുരിതം ഇവയിൽ നിന്നും
പകരും വ്യാധികളിൽനിന്നും
അപകട മരണം തന്നിൽ നിന്നും
ഞങ്ങളെയെന്നും രക്ഷിക്ക. (2)
യൂദന്മാരുടെ രാജാവായ
നസ്രായന്നാം ഈശോയെ
കടലിൽ കരയിൽ വാനിൽ ഭൂവിൽ
നിന്നുടെ നാമം പുലരട്ടെ
ഉന്നത വിളവും സർവൈശ്വര്യവും
നാളിൽ നാളിൽ വളരട്ട. (2)

Leave a reply to Elizabeth Cancel reply