Yoodanmarude Rajavaya… Lyrics

യൂദന്മാരുടെ രാജാവായ…

Advertisements

യൂദന്മാരുടെ രാജാവായ
നസ്രായന്നാം ഈശോയെ
ഇടിയിൽനിന്നും മിന്നലിൽ നിന്നും
ഭീകരമാം കാറ്റിൽ നിന്നും
പെട്ടന്നുള്ള മൃതിയിൽനിന്നും
ഞങ്ങളെയെല്ലാം രക്ഷിക്ക. (2)

യൂദന്മാരുടെ രാജാവായ
നസ്രായന്നാം ഈശോയെ
ക്ഷാമം ദുരിതം ഇവയിൽ നിന്നും
പകരും വ്യാധികളിൽനിന്നും
അപകട മരണം തന്നിൽ നിന്നും
ഞങ്ങളെയെന്നും രക്ഷിക്ക. (2)

യൂദന്മാരുടെ രാജാവായ
നസ്രായന്നാം ഈശോയെ
കടലിൽ കരയിൽ വാനിൽ ഭൂവിൽ
നിന്നുടെ നാമം പുലരട്ടെ
ഉന്നത വിളവും സർവൈശ്വര്യവും
നാളിൽ നാളിൽ വളരട്ട. (2)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “Yoodanmarude Rajavaya… Lyrics”

  1. യൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ ഈശോയെ, പെട്ടെന്നുള്ള മരണത്തില്‍ നിന്നും , അപകടങ്ങളിലും അസുഖങ്ങളില്‍നിന്നും, ഭയത്തിലും പൈശാചിക ബാധയില്‍നിന്നും, ദുഴ്ചിന്തകളിലും ദുഷ്ച്ചര്യകളില്‍ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണമേ. അമ്മേന്‍.

    does this prayer have indulgence (how many days?)

    Liked by 1 person

    1. Don’t think this prayer is attached with any indulgences. Thanks.

      Like

Leave a reply to Nelson MCBS Cancel reply