സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ

“സ്വർഗം നൽകിയ വലിയ സമ്മാനം… കുരിശിന്റെ താഴെ നിന്ന യോഹന്നാനിലൂടെ… ആ അമ്മസ്നേഹത്തെ നമ്മിലേക്ക്‌….”🪄

“അമ്മ…” ഇത്രയും മനോഹരമായ ഒരു പദം വേറെ ഉണ്ടാവില്ല… നമ്മുടെയൊക്കെ അമ്മമാരെ ഒരുപാടു സ്നേഹിക്കുന്നവരാണല്ലോ നാം എല്ലാരും… എന്നാൽ സ്വർഗ്ഗം സ്നേഹത്തോടെ നമുക്കു നൽകിയ ഒരു അമ്മയുണ്ട്… ഈശോയുടെ അമ്മ, പരിശുദ്ധ മാതാവ്. ദൈവതിരുമുൻപിൽ എളിമയോടെ നിന്നപ്പോൾ സ്വർഗ്ഗത്തിന്റെ സ്വപനങ്ങൾ പൂർത്തിയാക്കാൻ ദൈവം ഈ അമ്മയെ ഉപകാരണമാക്കി. എളിമയോടെ നിൽക്കുന്നവരെ ദൈവം തക്കസമയത്ത് ഉയർത്തും എന്നതിന്റെ വലിയ അടയാളം.

രക്ഷാകര ചരിത്രത്തിൽ ഈശോയുടെ അമ്മയായ മാതാവിൽ നമുക്ക് കാണാൻ കഴിയുന്ന ഒന്നുണ്ട്… എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച ഒരു അമ്മ. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും എന്ന് കേട്ടപ്പോളും… സ്ത്രീയെ എനിക്കും നിനക്കും എന്ത് എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് കേട്ടപ്പോളും…. ഒന്നും തിരിച്ചു പറയാതെ അവയെല്ലാം ഹൃദയത്തോട് ചേർത്ത ഒരു അമ്മ.

കാലിത്തൊഴുത്തുമുതൽ കാൽവരിവരെ ഈശോയുടെ കൂടെ സഞ്ചരിച്ചവൾ… ആ അമ്മയെയാണ് ഇന്ന് ഈശോ നമ്മുടെ അമ്മയായി നൽകിയത്. ഈ അമ്മക്ക് തുല്യം ഈ അമ്മ മാത്രം. അവളുടെ സഹനങ്ങൾക്ക് മുൻപിലും അവൾക്കൊരു പരാതിയും ഇല്ലായിരുന്നു.. കാരണം അവയ്ക്കെല്ലാം മുൻപ് തന്റെ ജീവിത നിയോഗം അവൾ അറിഞ്ഞിരുന്നു…

പാപമൊന്നും ചെയ്തിടാത്ത തന്റെ പുത്രൻ മരണത്തിനായി വിധിക്കപ്പെട്ടത് മുതൽ കാൽവരിയിലെ കുരിശിൽ യാഗമായി അവൻ തീരുന്നത് വരെ അവനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാതെ കൂടെ നിന്നവൾ ആയിരുന്നു അമ്മ. അത്രമേൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അമ്മയെ ഈശോ നമുക്കും നൽകി… എന്തിനെന്നോ നമ്മുടെ വേദനകളിൽ കൂടെ ഇരിക്കാൻ… നെഞ്ച്പൊട്ടി നാം കരയുമ്പോൾ ചേർത്തുപിടിക്കാൻ… നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെയായിരിയ്ക്കാൻ… അതിനെല്ലാം ഉപരിയായി ഈശോയിലേക്ക് നമ്മളെ സ്നേഹത്തോടെ നയിക്കാൻ…
എപ്പോളും കൂടെ ആയിരിക്കുന്ന ഒരു അമ്മ പരിശുദ്ധ കന്യാമറിയം.

പരിശുദ്ധ അമ്മ… എന്റെ ജീവിതത്തിൽ ഒരുപാടു സ്നേഹവും കരുതലും നിറച്ച അമ്മ, സുവിശേഷത്തിലുടനീളം സ്വപുത്രന്റെ വേദനകളെ തന്റെ വേദനകൾ ആയി കണ്ടുകൊണ്ടു നിശബ്ദയായി അനുദാവനം ചെയ്ത ഒരു അമ്മ. അവനെ തനിച്ചാക്കാൻ സമ്മതിക്കാതെ അവസാനം വരെ കൂടെ നിന്നവൾ… എല്ലായിടത്തും എല്ലാവർക്കും സ്‌നേഹവുമായി എത്തിയവൾ… ഒടുവിൽ പേടിച്ചു വിറച്ചു ഇരുന്ന ശിഷ്യന്മാർക് ധൈര്യം നൽകിയവൾ…

ഈ അമ്മ ഇന്ന് എന്റേം അമ്മയാണ് ഇന്ന് വരെ ജീവിതയാത്രയിൽ ഞാൻ തനിച്ചല്ല എന്ന് എന്നെ പഠിപ്പിച്ചു തന്നവൾ… എന്റെ സഹനങ്ങളെ ഈശോയുടെ സഹനങ്ങളോട് ചേർത്ത് സ്വർഗ്ഗം സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ…

അമ്മേ മാതാവേ, അമ്മയെപ്പോലെ ദൈവ ഹിതത്തിന് പൂർണ്ണമായി സമർപ്പിക്കാൻ ഞാൻ എന്റെ ജീവിതത്തെ ഇനിയും എത്രമാത്രം എളിമപെടുത്തേണ്ടിയിരിക്കുന്നു?

നന്ദി ഈശോയെ; കൂടെ ആയിരിക്കാൻ നീ സമ്മാനമായി തന്ന നിന്റെ അമ്മയെ ഓർത്ത്. 🪄

🪄 🪄🪄 𝓙𝓲𝓼𝓶𝓪𝓻𝓲𝓪 🪄😇

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ”

  1. […] സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച&nbs… […]

    Liked by 3 people

  2. ഞാൻ അപരിശുദ്ധ അമ്മയുടെ ഭക്തയാണ്. അമ്മയെക്കുറിച്ചു ഇത്ര മനോഹരമായി ഹൃദയസ്പർശിയായി എഴുതാൻ സാധിക്കണമെങ്കിൽ എഴുത്തുകാരിയും മരിയഭക്ത ആവാതിരിക്കാൻ തരമില്ല. കുഞ്ഞിനെ അമ്മ കനിഞ്ഞു അനുഗ്രഹിക്കട്ടെ. ആവേ മരിയ!!

    Liked by 3 people

    1. Thank you vimala chechi 🥰🥰
      ഒരുപാടു സന്തോഷം… അമ്മ മാതാവ് കൂടെ ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 💞🪄

      Liked by 2 people

Leave a reply to സ്വർഗത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച അമ്മ – LLE Bands Cancel reply