കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു.

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

Advertisements

ദൈവമക്കൾക്കു ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുവാൻ നിയുക്തരായിരിക്കുന്ന സ്വർഗ്ഗീയ ദൂതരേ, സ്വർഗ്ഗാന്മുഖമായ ഞങ്ങളുടെജീവിതയാത്രയിൽ ഞങ്ങളെ സംരക്ഷിക്കുകയും ഞങ്ങളുടെ പാദങ്ങൾ കല്ലിൽ തട്ടാതെ കാത്തുകൊളളുകയും ചെയ്യണമേ. തോബിയാസിനേയും ദാനിയേലിനേയും, വിശുദ്ധരേയും സംരക്ഷിച്ച് ദുരാത്മാക്കൾക്കെതിരെ പോരാടിയിരുന്ന സ്വർഗ്ഗീയദൂതരേ, ഞങ്ങൾക്കെതിരെ വരുന്ന നാരകീയശക്തികളെ നിഗ്രഹിച്ച് സംരക്ഷണം നൽകണമേ. ദൈവത്തിന്റെ തിരുമുഖം കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ മാലാഖമാരേ, ഞങ്ങളും ദൈവത്തിന്റെ തിരുമുഖം ദർശിക്കുന്നതിനും സഹായിക്കണമേ. ദൈവസ്വരം കേൾക്കുന്നതിനും സഹായിക്കണമേ. അപകട വഴികളിൽ ഞങ്ങളെ കൈപിടിച്ചുനടത്തുകയും ശക്തിയുടെയും, കരുത്തിന്റെയും പ്രതീകമായ വെളളവസ്ത്രം ഞങ്ങളെ ധരിപ്പിക്കുകയും ചെയ്യണമേ.

കാർമ്മി: ദൈവമക്കളുടെ സംരക്ഷകരായി നിയോഗിക്കപ്പെട്ടിരിക്കുന്ന ദൈവദൂതന്മാരേ, ഞങ്ങളുടെ ഇടയിലേക്കു വരണമേ.

സമൂ: അപകടവഴികളിൽ ചരിക്കുന്ന ഞങ്ങളെപാപസാഹചര്യങ്ങളിൽ നിന്നും നിന്നും രക്ഷിക്കുകയും കൈപിടിച്ച് നടത്തുകയും ചെയ്യണമേ.

പ്രാർത്ഥിക്കാം

ദൈവമക്കളെ സംരക്ഷിക്കുകയും അപകടങ്ങളിൽ വീഴാതെ കാക്കുകയും ചെയ്യുന്ന സ്വർഗ്ഗീയദൂതഗണങ്ങളേ, ഞങ്ങളുടെ എല്ലാ ശുശ്രൂഷ കൾക്കും വിജയം നേടിത്തരണമേ. ഞങ്ങളുടെ പ്രാർത്ഥനകളും സ്തുതിപ്പുകളും ദൈവസന്നിധിയിൽ സമർപ്പിച്ച് ദൈവേഷ്ടപ്രകാരം ഞങ്ങളെ വഴി നടത്തുകയും ചെയ്യണമേ.

സമു: ആമ്മേൻ.

(1 സ്വ. 1 നന്മ. 1 ത്രിത്വ)

Advertisements
Fediverse reactions
September 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading