കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു.

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

Advertisements

പ്രകാശവാഹകനും, സ്വർഗ്ഗീയ ഇടങ്ങളിൽ സമുന്നതസ്ഥാനിയും മുഖ്യ ദൂതനുമായിരുന്ന ലൂസിഫറിന്റെ അഹംഭാവത്താൽ നരകത്തിന്റെ ഇരുൾക്കുഴിയിലേക്കു വലിച്ചെറിയപ്പെടപ്പോൾ, ദൈവിക പദ്ധതികൾക്കും ദൈവമക്കൾക്കും എതിരുനിൽക്കുന്ന ആ സാത്താനെതിരായി പോരാടുവാൻ നിയുക്തരായിരിക്കുന്ന
മുഖ്യദൂതന്മാരെ, അന്ധകാര ലോകത്തിലെ അധിപൻമാർക്കെതിരായിട്ടുള്ള പോരാട്ടത്തിൽ ഞങ്ങളെ സഹായിക്കണമേ. സാത്താന്റെ കുടിലതന്ത്രങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ഞങ്ങളെ ധരിപ്പിക്കണമേ. സ്വർഗ്ഗീയ സൈന്യത്തോടൊപ്പം വായുവേഗത്തിൽ അഗ്നിജ്വാലകളായി മഹാപ്രതാപത്തോടെ എഴുന്നെള്ളിവന്ന്, സാത്താനും നരകീയ ശക്തികൾക്കും എതിരെയുള്ള പോരാട്ടത്തിൽഞങ്ങൾക്കു വിജയം നൽകണമേ. വിജയത്തിന്റേയും, പ്രതാപത്തിന്റേയും, അടയാളമായി തങ്ക വസ്ത്രം ഞങ്ങളെ ധരിപ്പിക്കുകയും ചെയ്യണമേ.

കാർമ്മി: മുഖ്യദൂതന്മാരെ, സപ്താത്മാക്കളെ, നാരകീയ ശക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ അഗ്നിച്ചിറകുകളാൽ വേഗം വരണമേ.

സമൂ: പൈശാചിക ശക്തികളുടെ ബന്ധനത്തിലും അവർ വിതക്കുന്ന നാശത്തിലും കഴിയുന്ന ഞങ്ങളെ രക്ഷിക്കണമേ.

പ്രാർത്ഥിക്കാം

അന്ധകാര ലോകത്തിനും അതിന്റെ അധിപന്മാർക്കുമെതിരെ യുദ്ധം ചെയ്യുവാൻ നിയുക്തരായ മുഖ്യദൂതന്മാരേ, ഞങ്ങളെ സഹായിക്കണമേ. ദൈവമക്കളെ ദുഷ്ടനിൽ നിന്നും രക്ഷിക്കുവാൻ അധികാരവും ശക്തിയും നിങ്ങൾക്കു നൽകിയിരിക്കുന്നുവല്ലോ. അതിനാൽ ഞങ്ങളുടെ ഉപദ്രവകാരികളായ സാത്താനെയും ദുഷ്ടാരൂപികളേയും ബന്ധിച്ച് പാതാളത്തിൽ തള്ളിതാഴ്ത്തണമേ. സ്വർഗ്ഗരാജ്യത്തിൽ എത്തിച്ചേരുന്നതു വരെനാരകീയ ശക്തികളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ.

സമൂ: ആമ്മേൻ.

(1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.)

Advertisements
Fediverse reactions
September 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading