കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു.

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

Advertisements

അനന്ത സൗഭാഗ്യത്തിന്റെയും, നിത്യതയുടെ യും, നിദാനമായ സ്വർഗ്ഗരാജ്യത്തെ കാത്തുസംരക്ഷിക്കുവാൻ, നിയുക്തരായിരിക്കുന്ന പ്രാഥമികന്മാമാലാഖവൃന്ദമേ, അനന്ത സ്വരൂപനും കാരുണ്യവാനുമായ ദൈവം സൃഷ്ടലോകത്തിൽ സ്ഥാപിച്ച് പറുദീസായെ കാത്തുകൊളളണമേ. ആദിമാതാപിതാക്കൾ മലിനമാക്കിയ ലോകത്തെ നാരകീയ ശക്തികളിൽ നിന്നും സംരക്ഷിച്ച് സ്വർഗ്ഗതുല്യമാക്കണമേ. ദൈവം അതിമനോഹരമായി സൃഷ്ടിച്ച ഈ പ്രപഞ്ചത്തെയും ദൈവമക്കളെയും നശിപ്പിച്ച് നരകതുല്യമാക്കിക്കൊണ്ടിരിക്കുന്ന ദുഷ്ടപിശാചിന്റെ തന്ത്രങ്ങളിൽനിന്നും രക്ഷിക്കുകയും നശീകരണ പദാർത്ഥങ്ങളെ നിർവീര്യമാക്കുകയും ചെയ്യണമേ. ദൈവരാജ്യത്തെയും സ്വർഗ്ഗവാസികളെയും സംരക്ഷിക്കുന്ന മാലാഖവൃന്ദമേ, സ്വർഗ്ഗകവാടം തുറന്ന് ഞങ്ങളെയും മഹത്വത്തിന്റെ രാജ്യത്തിൽ ചേർക്കുവാൻ എഴുന്നെള്ളി വരണമേ. മഹത്വത്തിന്റെയും ശുചീകരണത്തിന്റെയും അടയാളമായചുവപ്പു വസ്ത്രം ഞങ്ങളെ ധരിപ്പിക്കുകയും ചെയ്യണമേ.

കാർമ്മി: ദൈവരാജ്യ സംരക്ഷകരായ മാലാഖ വൃന്ദമേ, ഞങ്ങൾക്കും ഞങ്ങൾക്കുള്ള സകല വസ്തുക്കൾക്കും സംരക്ഷണം നൽകുവാൻ ഞങ്ങളുടെ പക്കലേക്ക് വരണമേ.

സമൂ: രോഗവും ദുരിതവും കഷ്ടതയും നാശവും അകറ്റി സ്വർഗ്ഗരാജ്യത്തിൽ എന്നതുപോലെക്ഷേമവും ഐശ്വര്യവും പ്രാപിച്ചു തന്ന് ഞങ്ങളെസഹായിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വശക്തനായദൈവമേ, രാജ്യവും ശക്തിയും പ്രാബല്യവും അധികാരവും എന്നേക്കും അങ്ങേക്കുള്ളതാകുന്നുവല്ലോ. ലോകത്തിലെഎല്ലാ ഭരണകർത്താക്കളും ദൈവനീതി പാലിക്കുന്നവരാകുവാൻ കൃപ ചെയ്യണമേ. കർത്താവിന്റെ പരിപാലനയിൽ എല്ലാ രാജ്യങ്ങളും, നഗരങ്ങളും, ഗ്രാമങ്ങളും സുരക്ഷിതമാകട്ടെ. എല്ലാ രാജ്യങ്ങളിലും സത്യവും, നീതിയും, ക്ഷേമവും, സ്വാതന്ത്ര്യവും, നടമാടട്ടെ. കലഹം, യുദ്ധം, ഭിന്നത എന്നിവ അകറ്റി ഞങ്ങളെ സംരക്ഷിച്ചു കൊളളണമേ.

സമൂ: ആമ്മേൻ.

(1 സ്വർഗ്ഗ. 1 നന്മ. 1 ത്രീത്വ)

Advertisements
Fediverse reactions
September 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading