“പത്രോസ് പറഞ്ഞു, ഇതാ ഞങ്ങൾ സ്വന്തമായവ എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു….”
നോമ്പിലെ എട്ടു ദിനങ്ങൾ കടന്നുപോകുമ്പോൾ മനസ്സിൽ അടിവരയിട്ട് ചിന്തിക്കേണ്ട കാര്യം എല്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ അനുഗമിക്കാൻ കഴിയുന്നുണ്ടോ എന്നതാണ്…
ഈ ഉപേക്ഷ എന്നാൽ നിനക്ക് ഇഷ്ടമുള്ളതിനെ നിന്നെക്കാൾ നിന്നെ സ്നേഹിക്കുന്ന ഒരുവനെ പ്രതി വേണ്ട എന്ന് വക്കുന്നത് ആണ്…
നമ്മുടെയൊക്കെ വ്യക്തി ജീവിതത്തിൽ പലപ്പോഴും ബന്ധങ്ങൾ ബന്ധനങ്ങൾ ആയി പോകാൻ കാരണവും ഇത് തന്നെ ആണ്…. ഇഷ്ടപെട്ട ഒരുകാര്യം വേണ്ട എന്ന് വെക്കുമ്പോൾ അതിൽ ത്യാഗം ഉണ്ട്; സഹനം ഉണ്ട്…
പക്ഷെ ഒന്നോർത്തു നോക്കിക്കേ… നമ്മളോടുള്ള സ്നേഹത്തെ ഓർത്തുകൊണ്ട് സ്വന്തം ജീവിതം പോലും വേണ്ട എന്ന് വച്ച കാൽവരിയിലെ ക്രൂശിതനെ…
അവനോളം ഉപേക്ഷിക്കാൻ അവനു മാത്രമേ കഴിയൂ… അവനോളം ഇല്ലാതാകനും അവനെ കഴിയൂ….
നമുക്കും ചേർത്ത് വക്കാം… ആ കുരിശുമരത്തിലേക്ക് നമ്മുടെ ജീവിതങ്ങളും… തമ്പുരാന്റെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി… 🥰✝



Leave a comment