സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 9

പരിശുദ്ധ കന്യകാമറിയം നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്ന കാരുണ്യത്തിന്റെ അമ്മയാണ്. വിശുദ്ധ അൽഫോൻസ ലിഗോരി പഠിപ്പിക്കുന്നു, “മറിയത്തിൻ്റെ പക്കൽ അഭയം തേടുന്നവർ രക്ഷിക്കപ്പെടുകയും മറിയത്തിൽ അഭയം പ്രാപിക്കാത്തവർ നശിക്കുകയും ചെയ്യുന്നു.” അവൾ ദൈവത്തിനും മനുഷ്യർക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന അമ്മയാണ്. മറിയത്തിന്റെ ഹൃദയം കാരുണ്യത്തിന്റെ അഭേദ്യമായ ഉറവിടമാണ്. അതിനെപ്പറ്റി വിശുദ്ധ ബെർണാഡെറ്റ് പറയുന്നത്, “മറിയം നമ്മുടെ അമ്മയാണ്, അവൾ ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ല” എന്നാണ് . ഈശോയ്ക്കു ജന്മം നൽകിയ മറിയം രക്ഷയുടെ കർത്താവിനെ ലോകത്തിന് സമ്മാനിച്ചു. ഈ വിശിഷ്ട മാതൃത്വം അവളെ എല്ലാ കൃപകളുടെയും വിതരണക്കാരിയാക്കി മാറ്റി.

കാനാവിലെ വിവാഹത്തിൻ്റെ അവസരത്തിൽ മറിയം കാണിച്ച സഹാനുഭൂതി അവളുടെ മധ്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. വി “മറിയം നമ്മുടെ പ്രാർത്ഥനകളുടെ വാഹകയാണ് ആണ്, അവൾ അവയെ ഈശോയുടെ ഹൃദയത്തിലേക്ക് നേരിട്ട് എത്തിക്കുന്നു.” എന്നു വിശുദ്ധ ജെറോം പഠിപ്പിക്കുന്നു. കാൽവാരിയിൽ ഈശോ മറിയത്തോടും യോഹന്നാനോടും പറഞ്ഞ “സ്ത്രീയേ, ഇതാ നിന്റെ മകൻ” എന്നവാക്കുകൾ അവളുടെ സാർവത്രിക മാതൃത്വത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനമായിരുന്നു”മറിയം കുരിശിന്റെ ചുവട്ടിൽ നിന്നുകൊണ്ട് എല്ലാ മനുഷ്യരുടെയും അമ്മയായി മാറി” എന്നാണ് വിശുദ്ധ അംബ്രോസ് ഈ വാക്കുകൾ വ്യാഖ്യാനിക്കുന്നത്. ആ നിമിഷം മുതൽ മറിയത്തിന്റെ മാതൃഹൃദയം എല്ലാ വിശ്വാസികളെയും സ്വന്തം മക്കളായി സ്വീകരിച്ചു.

മറിയത്തിന്റെ മധ്യസ്ഥത ഒരിക്കലും അവസാനിക്കാത്തതാണ്.”മറിയം ദൈവത്തിന്റെ കൃപകളുടെ വിളനിലമാണ് , അവൾ തന്റെ കുട്ടികൾക്ക് ആവശ്യമായ എല്ലാ കൃപകളും വിതരണം ചെയ്യുന്നു.”എന്നു പ്രസിദ്ധ മരിയൻ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ലൂയി ഗ ഡി മോണ്ട്ഫോർട്ട് പഠിപ്പിക്കുന്നു. മറിയം വിശ്വാസികളുടെ എല്ലാ ആവശ്യങ്ങളും വേദനകളും ഈശോയുടെ മുമ്പിൽ അവതരിപ്പിക്കുന്നു.”മറിയത്തിന്റെ പേരിൽ ഈശോയോട് എന്തെങ്കിലും ചോദിക്കുന്നവൻ നിരാശനാകുകയില്ല” എന്നു വിശുദ്ധ ബെർണാഡിനും ഓർമ്മിപ്പിക്കുന്നു.

മറിയം മധ്യസ്ഥത വഹിക്കുന്ന അമ്മ എന്ന സത്യം കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാന തത്വമാണ്. “മറിയം സ്വർഗ്ഗത്തിനും ഭൂമിക്കുമിടയിലുള്ള പാലമാണ്, അവളിലൂടെ ദൈവികഗണവും മനുഷ്യഗണവും ഒന്നിക്കുന്നു.”എന്നു വിശുദ്ധ ഗ്രിഗറി നാസിയൻസിനും പഠിപ്പിക്കുന്നു.അതിനാൽ നമുക്കും കാരുണ്യത്തിന്റെ അമ്മയുടെ മധ്യസ്ഥയിൽ ശരണപ്പെടാം.

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment