ഇസ്രായേലിലെ ഉപജാപങ്ങള്‍

  • 1 : ഞാന്‍ ഇസ്രായേലിനെ സുഖപ്പെടുത്താന്‍ ഒരുങ്ങുമ്പോള്‍ എഫ്രായിമിന്റെ അഴിമതിയും സമരിയായുടെ അകൃത്യങ്ങളും വെളിപ്പെടും. അവര്‍ വ്യാജമായി പെരുമാറുന്നു. കള്ളന്‍ അകത്തു കടക്കുന്നു. കവര്‍ച്ചക്കാരന്‍ പുറത്തു കൊള്ളനടത്തുന്നു.   
  • 2 : അവരുടെ ദുഷ്‌ക്കര്‍മങ്ങള്‍ ഞാനോര്‍ക്കുന്നുവെന്ന് അവര്‍ക്കു ചിന്തയില്ല. അവരുടെ പ്രവൃത്തികള്‍ അവരെ വലയം ചെയ്തിരിക്കുന്നു. അവ എന്റെ കണ്‍മുന്‍പിലുണ്ട്.   
  • 3 : തങ്ങളുടെ ദുഷ്ടതകൊണ്ട് അവര്‍ രാജാവിനെ സന്തോഷിപ്പിക്കുന്നു; വഞ്ചനകൊണ്ടു പ്രഭുക്കന്‍മാരെയും.   
  • 4 : അവര്‍ വ്യഭിചാരികളാണ്. ചുട്ടുപഴുത്ത അടുപ്പുപോലെയാണവര്‍. മാവു കുഴയ്ക്കുന്നതു മുതല്‍ അതു പുളിക്കുന്നതു വരെ മാത്രമേ അതില്‍ തീ ആളിക്കത്താതിരിക്കുകയുള്ളു.   
  • 5 : നമ്മുടെ രാജാവിന്റെ ഉത്‌സ വദിനത്തില്‍ പ്രഭുക്കന്‍മാര്‍ വീഞ്ഞിന്റെ ലഹരിയില്‍ ദഹിച്ചു: നിന്ദകരുമായി അവന്‍ കൈകോര്‍ത്തു പിടിച്ചു.   
  • 6 : ഗൂഢാലോചനകൊണ്ട് അവരുടെ ഹൃദയം തീച്ചൂളപോലെ ജ്വലിക്കുന്നു. രാത്രിമുഴുവന്‍ അവരുടെ കോപം മങ്ങിക്കിടക്കുന്നു. പ്രഭാതമാകുമ്പോള്‍ അത് ആളിക്കത്തുന്നു.   
  • 7 : അവര്‍ അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. തങ്ങളുടെ ഭരണാധിപന്‍മാരെ അവര്‍ വിഴുങ്ങുന്നു; അവരുടെ രാജാക്കന്‍മാര്‍ നിലംപതിച്ചു; അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല.   
  • 8 : ജനതകളുമായി ഇടകലര്‍ന്ന്, മറിച്ചിടാതെ ചുട്ടെടുത്ത അപ്പമാണ് എഫ്രായിം.   
  • 9 : പരദേശികള്‍ അവന്റെ ശക്തി കാര്‍ന്നുതിന്നുന്നു; അവന്‍ അത് അറിയുന്നില്ല; അവന്റെ മുടി നരച്ചുതുടങ്ങി; അവന്‍ അത് അറിയുന്നില്ല.   
  • 10 : ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം നല്‍കുന്നു. ഇതൊക്കെയായിട്ടും അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.   
  • 11 : ബുദ്ധിയും വിവേകവുമില്ലാത്ത മാടപ്രാവിനു തുല്യമാണ് എഫ്രായിം. അവന്‍ ഈജിപ്തിനെ സഹായത്തിനു വിളിക്കുന്നു.   
  • 12 : അ സ്‌സീറിയായില്‍ അഭയം തേടുന്നു. അവര്‍ പോകുന്നവഴി അവരുടെമേല്‍ ഞാന്‍ വലവീശും; വായുവിലെ പക്ഷികളെയെന്നപോലെ അവരെ ഞാന്‍ വീഴ്ത്തും; അവരുടെ ദുഷ്‌കൃത്യങ്ങള്‍ക്കു ഞാന്‍ അവരെ ശിക്ഷിക്കും.   
  • 13 : അവര്‍ വഴിതെറ്റി എന്നില്‍നിന്ന് അകന്നുപോയിരിക്കുന്നു; അവര്‍ക്കു ദുരിതം! അവര്‍ എന്നെ എതിര്‍ത്തു; അവര്‍ക്കു നാശം! ഞാന്‍ അവരെ രക്ഷിക്കുമായിരുന്നു; എന്നാല്‍, അവര്‍ എനിക്കെതിരേ വ്യാജംപറയുന്നു.   
  • 14 : ഹൃദയംനൊന്ത് എന്നെ വിളിച്ചപേക്ഷിക്കുന്നതിനു പകരം അവര്‍ കിടക്കയില്‍ വീണുവിലപിക്കുന്നു; ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവര്‍ തങ്ങളെത്തന്നെ മുറിവേല്‍പിക്കുന്നു.   
  • 15 : അവര്‍ എന്നെ ധിക്കരിക്കുന്നു, ഞാനാണ് അവരുടെ കരങ്ങള്‍ക്ക് പരിശീല നവും ശക്തിയും നല്‍കിയത്. എന്നിട്ടും അവര്‍ എനിക്കെതിരേ തിന്‍മ നിരൂപിക്കുന്നു. അവര്‍ ബാലിലേക്കു തിരിയുന്നു.   
  • 16 : അവര്‍ ചതിക്കുന്ന വില്ലുപോലെയാണ്. അവരുടെ പ്രഭുക്കന്‍മാര്‍ തങ്ങളുടെ നാവിന്റെ ഔദ്ധ ത്യം നിമിത്തം വാളിനിരയാകും. ഈജിപ്തില്‍ അവര്‍ ഇതിനാല്‍ പരിഹാസവിഷയമാകും.   
Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading