കത്തോലിക്ക സഭയുടെ ഔദ്യോഗിക ഭൂതോച്ചാടകരിൽ ഒരാളും ലോഗോസ് ധ്യാന കേന്ദ്രം ബാംഗ്ലൂരിലെ ഡിറക്ടറുമായ റവ. ഡോ. ജോൺ ജോസ് വെട്ടിയാനിക്കൽ VC വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ ⚠️🛡️

തിന്മയുടെ ശക്തികൾ എങ്ങനെയാണ് മനുഷ്യരെ കെണിയിൽ പെടുത്തുന്നത്? അന്ധകാര ശക്തികൾക്ക് മുന്നിൽ സഭയുടെ അധികാരം എത്രത്തോളം ശക്തമാണ്? ഗുഡ്‌നെസ് ടിവി (Goodness TV) പോഡ്കാസ്റ്റിലൂടെ പ്രശസ്ത കത്തോലിക്കാ വൈദികനും ഒഫീഷ്യൽ ഭൂതോച്ചാടകനുമായ റവ. ഡോ. ജോൺ ജോസ് വെട്ടിയാനിക്കൽ VC വിശ്വാസികൾക്കായി അതീവ ഗൗരവമുള്ള ചില മുന്നറിയിപ്പുകൾ പങ്കുവെക്കുന്നു.

അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്ന പ്രധാന കാര്യങ്ങൾ ഇതാ:

അച്ചന്റെ അനുഭവത്തിൽ നിന്നും പറഞ്ഞത് ലോഗോസ് ധ്യാന കേന്ദ്രത്തിലേക്ക് മുംബൈയിൽ നിന്നും ഒരാൾ പങ്കെടുക്കാൻ എത്തി ഈ മനുഷ്യൻ 26 ആളുകളെ ദുർമന്ത്രവാദം വഴി കൊന്നിട്ടുണ്ട്. ദുർമന്ത്രം അറിയാവുന്ന ഇയാൾ ചെയ്യുന്നത് ആവശ്യക്കാരിൽ നിന്ന് 20000 തുടങ്ങി 50000 വരെ വാങ്ങി ഇരക്കു സംഭവിക്കേണ്ട അത്യാഹിതം ഒരു വില കുറഞ്ഞ പൈശാശിക സീലിൽ എഴുതി രക്തം കൊണ്ട് സൈനിട്ടു ദുർമന്ത്രം ജപിക്കുന്നതോടു കൂടി പിശാച് അതിൽ എഴുതിയത് ഇരയോട് ചെയ്യും. അയാൾ ക്യാഷ് വാങ്ങി ചെയ്തത് കൂടാതെ ഇയാൾക്ക് ദേഷ്യം വരുന്നവരോടും ഇങനെ ചെയ്യും. ധ്യാനത്തിനിടക്ക് ആ വ്യക്തി മാനസാന്തരപെട്ട് പുതിയൊരു മനുഷ്യൻ ആയാണ് തിരിച്ചു പോയത്.

ദൈവത്തിന്റെ സംരക്ഷണ കവചമില്ലാതെ, കടുത്ത പാപസാഹചര്യങ്ങളിലും ദൈവവിരുദ്ധമായ അന്ധവിശ്വാസങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ മേൽ ആഭിചാരം വഴി മരണവിധി വരെ വരുത്താൻ പിശാചിന് സാധിക്കുമെന്നതിന്റെ ഭീകരമായ തെളിവാണ് ഈ സംഭവം എന്ന് റവ. ഡോ. ജോൺ ജോസ് ഓർമ്മിപ്പിക്കുന്നു.

എന്നാൽ ദൈവ സംരക്ഷണത്തിൽ കഴിയുന്നവരെ പിശാചിന് പീഡകൾ ഏല്പിക്കാം എന്നല്ലാതെ മരണപെടുത്താൻ കഴിയില്ലെന്നും അച്ചൻ എടുത്തു പറയുന്നുണ്ട്.

1. ഭൂതോച്ചാടനത്തിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ ⛪

ഒരു വ്യക്തിക്ക് മേൽ ഔദ്യോഗിക ഭൂതോച്ചാടനം നടത്തുന്നതിന് മുൻപായി കൃത്യമായ ചില ഒരുക്കങ്ങൾ ആവശ്യമാണ്. ഭൂതോച്ഛാടനം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് പിശാച് ബാധിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ തലേന്ന് ഉപവാസ പ്രാർത്ഥന കുമ്പസാരം ശക്തമായ ഒരുക്ക പ്രാർത്ഥനകളും നടത്തുകയും പുരോഹിതൻ തലേന്നും ഭൂതോച്ഛാടനം നടത്തുന്ന ദിവസവും നിയോഗത്തോടെ കുർബാന അർപ്പിച്ചു ആത്മ ശുദ്ധീകരണം നടത്തി തിന്മയുടെ കോട്ടകളെ തകർക്കാനുള്ള ആദ്യ പടി പൂർത്തിയാക്കണം

2. ഔദ്യോഗിക ഭൂതോച്ഛാടന വൈദികനും അൺഒഫീഷ്യൽ വ്യക്തികളും തമ്മിലുള്ള വ്യത്യാസം

സഭയുടെ കൃത്യമായ കൽപനയോ രൂപതാ മെത്രാന്റെ അനുമതിയോ ഇല്ലാതെ (Unofficial) ഭൂതോച്ചാടനം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ പിശാചിന് എന്തും ചെയ്യാൻ സാധിക്കും. അവരെ ശാരീരികമായി ആക്രമിക്കാനും ജീവനോടെ ഇല്ലാതാക്കാൻ വരെയും അവൻ തുനിഞ്ഞിറങ്ങും. എന്നാൽ, കത്തോലിക്കാ സഭയുടെ ഔദ്യോഗിക അധികാരമുള്ള (Official Exorcist) ഒരു കത്തോലിക്കാ വൈദികനെതിരെ ഒന്നുപോലും ചെയ്യാൻ പിശാചിന് സാധിക്കില്ല! കാരണം ആ വൈദികന്റെ പിന്നിൽ ക്രിസ്തു തന്റെ സഭയ്ക്ക് നൽകിയ ആത്മീയ അധികാരത്തിന്റെ വലിയൊരു കാവലുണ്ട്. ഇത്തരത്തിൽ സഭാപരമായ അധികാരമില്ലാതെ വിടുതൽ ശുശ്രൂഷയ്ക്ക് മുതിർന്നത് കാരണം കേരളത്തിൽ ഒരു കന്യാസ്ത്രീക്ക് വരെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം വൈദികൻ വെളിപ്പെടുത്തുന്നു.

തന്നെയുമല്ല അനദ്യോഗിഗ ഭൂതോച്ചാടനം വഴി പിശാച് ഒഴിഞ്ഞു പോയാൽ തന്നെ പൂർണമായും ഒഴിഞ്ഞു പോകില്ല അധികാരമില്ലാത്തവർ പ്രാർത്ഥിക്കുമ്പോൾ പിശാച് ആ വ്യക്തിയിൽ നിന്ന് മാറുന്നത് പോലെ തോന്നുമെങ്കിലും, അവൻ പൂർണ്ണമായി പുറത്തുപോകുന്നില്ല. പകരം, മറ്റൊരു വ്യക്തിയിലേക്കോ ആ കുടുംബത്തിലെ മറ്റൊരിടത്തേക്കോ മാറി ഒളിക്കുക മാത്രമാണ് ചെയ്യുന്നത്

3. ഭൂതോച്ചാടന വേളയിൽ സംഭവിക്കുന്നത്

ഭൂതോച്ചാടന ശുശ്രൂഷകൾക്കിടയിൽ വൈദികന്റെ ശ്രദ്ധ തിരിക്കാനും പ്രാർത്ഥന തടസ്സപ്പെടുത്താനുമായി പിശാച് ബാധിച്ച വ്യക്തിയിലൂടെ അന്ധകാരശക്തികൾ സംസാരിക്കാൻ തുടങ്ങുമ്പോൾ വൈദികൻ ആദ്യം ചെയ്യുന്നത് അതിനെ സംസാരിക്കരുതെന്ന് ശക്തമായി കൽപിച്ചു നിർത്തുകയാണ്, അങ്ങനെ അത് നിശ്ശബ്ദമാകുന്ന ആ നിമിഷം തന്നെ വൈദികൻ തന്റെ പ്രാർത്ഥനകൾ വേഗത്തിൽ പൂർത്തിയാക്കുകയും ആ വ്യക്തിയിൽ നിന്ന് പിശാചിനെ പൂർണ്ണമായി പുറത്താക്കുകയും ചെയ്യുന്നു. എന്നാൽ ചില സമയങ്ങളിൽ പിശാച് ബാധിച്ച വ്യക്തി ശക്തമായി ശരീരം വെട്ടിവിറയ്ക്കാനും വൈദികനെയോ ചുറ്റുമുള്ളവരെയോ നേരിട്ട് ആക്രമിക്കാനും തുനിയാറുണ്ട്, അത്തരം അടിയന്തിര സാഹചര്യങ്ങളിൽ അവിടെ മുൻകൂട്ടി ക്രമീകരിച്ചിട്ടുള്ള നാലോ ആറോ ആളുകൾ ചേർന്ന് ആ വ്യക്തിയെ മുറുകെ പിടിച്ചു മാറ്റുകയും അവർ അയാളെ നിയന്ത്രിച്ചു നിർത്തുമ്പോൾ തന്നെ വൈദികൻ ഒട്ടും പതറാതെ തന്റെ പ്രാർത്ഥന തുടർന്ന് പൂർത്തിയാക്കുകയും ചെയ്യുന്നു.

അച്ചൻ പറയുന്നു പിശാച് ബാധിച്ച വ്യക്തികളിൽ ചിലർക്ക് ബാഹ്യമായി യാതൊരു ലക്ഷണവും കാണിക്കാതെ വിശുദ്ധ കുർബാന സ്വീകരിക്കാനും, വിശുദ്ധ ബലിയിൽ പങ്കുകൊള്ളാനും, ജപമാല ധരിക്കാനും ഒക്കെ സാധിച്ചേക്കാം. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പിശാച് അവരെ കടുത്ത ശാരീരിക അസ്വസ്ഥതകളിലേക്ക് തള്ളിവിടും.

4. മാനസിക രോഗമോ അതോ പിശാച് ബാധയോ?

നമ്മളിൽ ചിലർ നിരന്തരമായി ഭയപ്പെടുത്തുന്ന ദുസ്വപ്നങ്ങൾ കാണുകയോ, ചില പൈശാചിക രൂപങ്ങളെ നേരിട്ട് നിരന്തരം ദർശിക്കുകയോ ചെയ്യാറുണ്ട്. ഇതിൽ ചിലത് തിന്മയുടെ സ്വാധീനമാകാം, എന്നാൽ മറ്റു ചിലത് പൂർണ്ണമായും മാനസികമായ അസ്വസ്ഥതകൾ (Mental Health Issues) ആകാനാണ് സാധ്യത.

വൈദികന്റെ നിർദ്ദേശം: ഇത്തരം അസ്വസ്ഥതകൾ ഉള്ളവർ മാനസികരോഗ വിദഗ്ദ്ധനെ (Doctor) കണ്ട് കൃത്യമായ ചികിത്സ തുടരുന്നതോടൊപ്പം തന്നെ, ആത്മീയ വിടുതലിനായി സഭയുടെ ഭൂതോച്ചാടന ശുശ്രൂഷകളെയും ഒരേസമയം ആശ്രയിക്കേണ്ടതുണ്ട്. ശാസ്ത്രത്തെയും ആത്മീയതയെയും വിവേകത്തോടെ ചേർത്തുപിടിക്കുകയാണ് വേണ്ടത്.

“സഭയോട് ചേർന്നുനിന്ന് ഒഫീഷ്യൽ ശുശ്രൂഷകളിലൂടെ മാത്രം ദൈവകൃപ തേടുക; വ്യാജ വിടുതൽ രീതികളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പുലർത്തുക.”

Source: Sunil Vithayathil

Fediverse reactions
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading