ആത്മാര്‍ഥമല്ലാത്ത അനുതാപം
- 1 : അവര്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടുന്ന് നമ്മെ ചീന്തിക്കളഞ്ഞു; അവിടുന്നുതന്നെ സുഖപ്പെടുത്തും. അവിടുന്ന് നമ്മെ പ്രഹരിച്ചു; അവിടുന്നുതന്നെ മുറിവുകള്‍ വച്ചുകെട്ടും.
- 2 : രണ്ടു ദിവസത്തിനു ശേഷം അവിടുന്ന് നമുക്കു ജീവന്‍ തിരിച്ചുതരും. മൂന്നാം ദിവസം അവിടുന്ന് നമ്മെ ഉയിര്‍പ്പിക്കും. നാം അവിടുത്തെ സന്നിധിയില്‍ ജീവിക്കേണ്ടതിനു തന്നെ.
- 3 : കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ്.
- 4 : മഴപോലെ, ഭൂമിയെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ, അവിടുന്ന് നമ്മുടെമേല്‍ വരും. എഫ്രായിം, ഞാന്‍ നിന്നോടെന്തു ചെയ്യും? യൂദാ, ഞാന്‍ നിന്നോടെന്തു ചെയ്യും? നിന്റെ സ്‌നേഹം പ്രഭാതമേഘംപോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്.
- 5 : അതുകൊണ്ട്, പ്രവാചകന്‍മാര്‍വഴി അവരെ ഞാന്‍ വെട്ടിവീഴ്ത്തി. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കുകളാല്‍ അവരെ ഞാന്‍ വധിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു.
- 6 : ബലിയല്ല സ്‌നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം.
- 7 : എന്നാല്‍, ആദാമില്‍വച്ച് അവര്‍ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് എന്നോട് അവര്‍ അവിശ്വസ്തത കാണിച്ചു.
- 8 : ദുഷ്‌കര്‍മികളുടെ നഗരമാണ് ഗിലയാദ്, അവിടെ രക്തം ഒഴുകിയ ചാലുകള്‍ കാണാം.
- 9 : പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; ഷെക്കെമിലേക്കുള്ള വഴിയില്‍ അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു.
- 10 : ഇസ്രായേല്‍ ഭവനത്തില്‍ ഞാന്‍ ഭീകരമായ ഒരു കാര്യം കണ്ടു. എഫ്രായിമിന്റെ പരസംഗം അവിടെയാണ്. ഇസ്രായേല്‍ മലിനമായിരിക്കുന്നു.
- 11 : എന്റെ ജനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുമ്പോള്‍ യൂദാ, നിനക്കും ഞാന്‍ ഒരു കൊയ്ത്തു നിശ്ചയിച്ചിട്ടുണ്ട്.
Advertisements
Advertisements
Advertisements
Advertisements


Leave a comment