ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായ് തീരുമെന്നുള്ളം
ആ സ്നേഹനയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാകുമെന്‍ ഹൃദയം
ഈശോ നീ വന്നീടണേ മുറിവുണക്കീടേണമേ
സ്നേഹത്തിന്‍ തൈലം പൂശി
എന്നെ കഴുകേണമേ.
ആ വിരല്‍…
ആ സ്നേഹ…
ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
നൊമ്പരം നന്മയായ് തീരും.
ഈശോ നീ…
ആ വിരല്‍…
ആ സ്നേഹ…
ആ തിരുമാറോടു ചേര്‍ന്നാല്‍
ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍
ജീവിതം ധന്യമായ് തീരും.
ആ വിരല്‍…
ആ സ്നേഹ…


Leave a Reply