• കാവൽമാലാഖയോടുള്ള പ്രാർത്ഥന

    കാവൽമാലാഖയോടുള്ള പ്രാർത്ഥന എന്നെ കാത്തുപാലിക്കാൻ ദൈവം പ്രത്യേകം നിയോഗിച്ച എന്റെ കാവൽമാലാഖേ, അങ്ങയെ ഞാൻ വണങ്ങുന്നു. എന്നെ കൈപിടിച്ചു നടത്തുന്നതിനെ ഓർത്ത് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. അങ്ങയുടെ മധുരസ്വരം എന്നെ കേൾപ്പിക്കണമേ. ഞാൻ ആയിരിക്കുന്ന ഈ സ്ഥലത്ത് സമാധാനം സ്ഥാപിക്കണമേ. അപകട സാഹചര്യങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ. പാപ പ്രവണത ഉണ്ടാകുമ്പോൾ അതിൽ പെട്ടുപോകാതിരിക്കാൻ എന്നെ തടയണമേ. ചെയ്തുപോയ തെറ്റുകൾക്ക് അനുതാപവും തെറ്റേറ്റുപറയുവാനുള്ള ശക്തിയും പ്രചോദനവും നല്കണമേ. ഒരിക്കലും ആരോടും വെറുപ്പുമൂലം അകന്നിരിക്കാൻ എന്നെ അനുവദിക്കരുതേ.…

  • Rev. Sr Lisy Rose CMC went for Her Reward

    കാഞ്ഞിരപ്പള്ളി അമലാ പ്രോവിൻസിലെ ലിറ്റിൽ ഫ്ലവർ മഠാംഗമായ സി. ലിസ്സി റോസ് (68) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം ഞായർ (13-8-2023) 5 pm ന് CMC അമല പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ട് വരുന്നതും മൃതസംസ്ക്കാര ശുശ്രുഷകൾ തിങ്കൾ (14-8- 2023) 1.30pm ന് മഠം ചാപ്പലിൽ വി. കുർബ്ബാനയോട് കൂടി ആരംഭിക്കുന്നതും തുടർന്ന് 3.30 pm ന് പൊടിമറ്റം സെൻ്റ് മേരീസ് ദേവാലയത്തിൽ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതുമാണ്.…

  • Rev. Fr George Kuttickal MCBS Image Gallery

    Images for Fr George Kuttickal MCBS, Founder of FBA

  • SUNDAY SERMON JN 8, 21-30

    Originally posted on Sajus Homily: ദനഹാക്കാലം രണ്ടാം ഞായർ പുറ 3, 9-16 പ്രഭാ 18, 1-14 വെളി 1, 4-8 യോഹ 8, 21-30 സന്ദേശം (സീറോ മലബാർ സഭയുടെ പുതിയ ആരാധനാക്രമ കലണ്ടർ അനുസരിച്ചുള്ള സുവിശേഷ ഭാഗമാണ് വിചിന്തനത്തിനായി എടുത്തിരിക്കുന്നത്.) കഴിഞ്ഞ ജനുവരി ആറാം തിയതി വ്യാഴാഴ്ച്ച ഈശോയുടെ ദനഹാത്തിരുനാൾ തിരുസ്സഭ ആഘോഷിച്ചു. കേരളത്തിൽ പലയിടങ്ങളിൽ പലവിധ പേരുകളിൽ, പിണ്ടികുത്തിത്തിരു നാളായും രാക്കുളിതിരുനാളായുമൊക്കെ വലിയ പ്രാധാന്യത്തോടെ തന്നെ ക്രിസ്തുവിന്റെ ദനഹാ, ആവിഷ്കാരം നാം…

  • കുമ്പസാരത്തിനുള്ള ജപം… സർവ്വശക്തനായ ദൈവത്തോടും…

    സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ. (3 തവണ പിഴയടിക്കുന്നു) കുമ്പസാരത്തിനു ശേഷം ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക…

  • REFLECTION CAPSULE | Thursday of the 32nd Week in Ordinary Time

    ✝️ REFLECTION CAPSULE FOR THE DAY – November 11, 2021: Thursday “Looking into the ‘wells of our lives and of others,’ and seeing the Presence of the Lord, to become a ‘Kingdom People’” (Based on Wis 7:22-8:1 and Lk 17:20-25 – Thursday of the 32nd Week in Ordinary Time) A simple story is told of…

  • SUNDAY SERMON MT 12, 1-13

    Originally posted on Sajus Homily: പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ മത്താ 12, 1-13  സന്ദേശം മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് പറഞ്ഞുകൊണ്ട് മനുഷ്യത്വഹീനങ്ങളായ നിയമങ്ങൾക്കുമേൽ ദൈവിക കരുണ സ്ഥാപിക്കുന്ന ഈശോയെയാണ് ഇന്നത്തെ സുവിശേഷ ഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. പള്ളിക്കൂദാശാക്കാല ത്തിന്റെ ഈ രണ്ടാം ഞായറാഴ്ച  വളരെ വെല്ലുവിളികൾ നിറഞ്ഞ ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ,…

  • SUNDAY SERMON MT 8, 23-34

    Originally posted on Sajus Homily: ഏലിയാ-സ്ലീവാ-മൂശേക്കാലം മൂശേ മൂന്നാം ഞായർ മത്താ 8, 23 – 34 സന്ദേശം ചക്രവാതച്ചുഴിയുടെ ഭീകരതാണ്ഡവം മുന്നിൽ കണ്ട് സുരക്ഷാക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും വലിയ ഭീതിയിലാണ് കേരളം. കൂട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ നമ്മെ വളരെയേറെ തളർത്തിക്കഴിഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുവരുന്ന മറ്റു വാർത്തകളും ലോകം മുഴുവനും കൊടുങ്കാറ്റിൽപ്പെട്ട് വലയുകയാണോ എന്ന ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്തുന്നു! നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചു മടങ്ങിയ വൈദികനെ അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇസ്ലാമിക തീവ്രവാദികളാണ് ഇതിന്റെ…

  • SUNDAY SERMON MT 15, 21-28

    Originally posted on Sajus Homily: ഏലിയാ-സ്ലീവാ-മൂശേക്കാലം സ്ലീവാ മൂന്നാം ഞായർ മത്താ 15, 21-28   സന്ദേശം ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. Duplicates കൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ധാരാളമാണ്. പുരാവസ്തുക്കളുടെ പേരുംപറഞ്ഞ് കോടികളുടെ തട്ടിപ്പുനടത്തുന്നവരുണ്ട്. 50 രൂപക്ക് പെട്രോൾ തരാമെന്ന് പറഞ്ഞ് വോട്ടുവാങ്ങിയിട്ട് നമ്മെ പറ്റിക്കുന്ന,…

  • SUNDAY SERMON MT 17, 14-21

    Originally posted on Sajus Homily: ഏലിയാ-സ്ലീവാ-മൂശേക്കാലം സ്ലീവാ രണ്ടാം ഞായർ മത്താ 17, 14-21   സന്ദേശം ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ അപസ്മാര രോഗിയെപ്പോലെയുള്ള ധാരാളം വ്യക്തികളെ ഇന്നത്തെ ലോകത്തിൽ ഞാൻ കാണുന്നു. കോവിഡ് എന്ന മഹാമാരി അപസ്മാരംപോലെ ഉറഞ്ഞു തുള്ളുകയാണ് ഇപ്പോഴും. വർത്തമാനപ്പത്രങ്ങളും അപസ്മാരരോഗികളുടെ കഥകളാണ് നമ്മോട് പറയുന്നത്. വാർത്തകളുടെ തലക്കെട്ടുകൾ…

  • SUNDAY SERMON MT 4, 12-17

    Originally posted on Sajus Homily: ഏലിയാ-സ്ലീവാ–മൂശേക്കാലം സ്ലീവാ ഒന്നാം ഞായർ മത്താ 4, 12-17??? സന്ദേശം “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ” എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടും, പ്രഘോഷിച്ചുകൊണ്ടും, ആ ദൈവ രാജ്യ സംസ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചുംകൊണ്ട് മുന്നോട്ട് പോകുന്ന ക്രൈസ്തവരെയും, ദൈവാരാജ്യമൂല്യങ്ങളെയും തകർക്കാൻ ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി അനേകം ജിഹാദുകളുണ്ടെന്നും അതുകൊണ്ട് ക്രൈസ്തവരെല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലിനെച്ചൊല്ലി വാദപ്രതിപാദങ്ങൾ നടന്നുകൊണ്ടിക്കെയാണ് ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ച…

  • SUNDAY SERMON

    Originally posted on Sajus Homily: ഏലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ മത്താ 13, 24-30    സന്ദേശം ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്.? പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും,…

  • vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ-3

    Originally posted on Sajus Homily: മൂന്ന് വിശുദ്ധ മദർ തെരേസാ സെപ്റ്റംബർ 5 വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, വിഹ്വലതയുണ്ടതില്‍; ബുദ്ധിവികസിക്കാത്തവരുടെ നെഞ്ചിലെ സ്നേഹ ത്തിനായുള്ള കരച്ചിലുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ മനോഹാരിത കാണാന്‍ കഴിയാത്ത മക്കളുടെ തേങ്ങലുകളുണ്ടതില്‍; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട…

  • sunday sermon

    Originally posted on Sajus Homily: ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ മത്താ 13, 1-9    സന്ദേശം കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ അവർ ബുദ്ധിമുട്ടുന്നു. ഇടവത്തിലെ ചേറ്റുവിത,…

  • sunday sermon lk 18, 35-43

    Originally posted on Sajus Homily: ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ ലൂക്ക 18, 35-43 ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ യേശു നാമമല്ലാതെ, യേശു നാമമല്ലാതെ. മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ യേശു നാമമല്ലാതെ, യേശു നാമമല്ലാതെ. ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്”…

  • sunday sermon lk 18, 1-8

    Originally posted on Sajus Homily: ഐറീഷ്‌ കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല” (Earth has no sorrow that heaven cannot heal.) കൈത്താക്കാലത്തിന്റെ ഈ അവസാന ഞായറാഴ്ച്ച…

  • SUPER NATURAL POWER ഉണ്ടെന്ന് ഉള്ളത്തിന് തെളിവ് എന്താണ് ?

    SUPER NATURAL POWER ഉണ്ടെന്ന് ഉള്ളത്തിന് തെളിവ് എന്താണ് ?

  • Aug 15 / Ammayodothu / അമ്മയോടൊത്ത് Day 15

    Originally posted on Sajus Homily: ഇന്ന് ആഗസ്റ്റ് 15. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ! ശരീരത്തിലും ആത്മാവിലും  സ്വാതന്ത്ര്യം അനുഭവിച്ച മറിയം ഈ ഭൂമിയിൽ ജീവിതത്തിന്റെ ഓരോ നിമിഷവും  സ്വർഗീയസന്തോഷത്തിലായിരുന്നു. എപ്പോഴും അവൾ പാടി: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.” സ്നേഹമുള്ളവരേ, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ  ധ്യാനത്തിന്റെ ചുരുക്കമിതാണ്: പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപനിറഞ്ഞവരായി, ജീവിതത്തെ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക. എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെ, സ്വർഗാരോപണത്തിരുനാളിന്റെ മംഗളങ്ങൾ,! പ്രാർത്ഥനകൾ ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ…

  • sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15

    Originally posted on Sajus Homily: കൈത്താക്കാലം ആറാം ഞായർ ലൂക്ക 1, 46 – 56 സന്ദേശം കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത്‌ സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക് സ്വാതന്ത്ര്യ നേടിത്തന്നത്. അവരുടെ ജീവിത സമർപ്പണമാണ് ഒരു സ്വതന്ത്ര…

  • aug 15/ammayodothu/അമ്മയോടൊത്ത് #day 14

    Originally posted on Sajus Homily: നാളെ ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാം കൂടുതൽ കൂടുതൽ ബന്ധനങ്ങൾ അനുഭവിക്കുകയാണ്. സ്വാതന്ത്ര്യം അകലെയാകുകയാണ്. സ്വാതന്ത്ര്യത്തിന്റെ മനോഹരമായ പ്രതീകമാണ് പരിശുദ്ധ കന്യകാമറിയം. ഭാരതത്തെ, ഭാരതമക്കളെ നമുക്ക് അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിക്കാം. പരിശുദ്ധ അമ്മേ, സ്വാതന്ത്ര്യത്തോടെ, നന്മനിറഞ്ഞവരായി ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ##############################

  • aug 15/ammayodothu/അമ്മയോടൊത്ത് #Day 13

    Originally posted on Sajus Homily: “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽപ്പുണ്ടായിരുന്നു.” ജീവിതത്തിന്റെ  കാൽവരി കളിൽ അറിയാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ട്  അവഹേളിതനായി  കിടക്കുമ്പോൾ സുഹൃത്തുക്കൾ നമ്മെ വിട്ടുപോകും, സഹോദരങ്ങൾ അകന്നുപോകും. അപ്പോഴും സ്നേഹിതാ, നിനക്ക് ഉറച്ചു വിശ്വസിക്കാം പരിശുദ്ധ ‘അമ്മ നിന്റെ കുരിശിനരികിൽ നിന്നോടൊപ്പമുണ്ടാകും. നിന്നെ  ആശ്വസിപ്പിക്കുവാൻ, നിന്നെ ധൈര്യപ്പെടുത്തുവാൻ. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ…

  • aug 15/ammayodothu/അമ്മയോടൊത്ത് #day 12

    Originally posted on Sajus Homily: കാൽവരിയാണ് രംഗം. ലോക രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ കൊടുത്തുതീർക്കുകയാണ് ഈശോ. വേദനയ്ക്കിടയിലും അവിടുന്ന് താഴേയ്ക്ക് നോക്കി. എന്നിട്ട് യോഹന്നാനോട് പറഞ്ഞു: “ഇതാ നിന്റെ ‘അമ്മ.” അന്ന് മുതൽ കന്യകാമറിയം ലോകത്തിന്റെ അമ്മയായി. മകളേ, മകനേ, നിന്റെ ജീവിതത്തിലെ സങ്കടങ്ങളുടെ, രോഗങ്ങളുടെ, നിരാശയുടെ നിമിഷങ്ങളിൽ അമ്മയിലേക്ക് ഓടിച്ചെല്ലുക. എന്നിട്ട് പറയുക: മാതാവേ, ഈശോയുടെ അമ്മേ, ഇപ്പോൾ ഈ സമയത്ത് എന്റെ അമ്മയായിരിക്കണമേ! ‘അമ്മ നിങ്ങളെ നിരാശപ്പെടുത്തുകയില്ല. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു…

  • aug 15/ammayodothu/അമ്മയോടൊത്ത് #day 11

    Originally posted on Sajus Homily: പരിശുദ്ധ കന്യകാമറിയം ഉത്തമമായ സ്ത്രീത്വത്തിന്റെ   മഹത്തായ പ്രതീകമാണ്. ഈശോയുടെ അമ്മയായപ്പോഴും, പേരെഴുതിക്കാനായി പോയപ്പോൾ സത്രത്തിൽപ്പോലും സ്ഥലം ലഭിക്കാതെ വന്നപ്പോഴും ജീവിതത്തെ അതായിരിക്കുന്ന രീതിയിൽ പരാതികളില്ലാതെ സ്വീകരിക്കാൻ അവൾക്ക് സാധിച്ചു. ഈശോ പറഞ്ഞതുപോലെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയതുകൊണ്ടാണ് അവൾ ഈശോയുടെ അമ്മയായത്. അതുകൊണ്ടു തന്നെയാണ് അവൾ ഉത്തമയായ സ്ത്രീ ആയതും. സ്ത്രീകളിൽ ശ്രേഷ്ഠയായ മറിയം സ്ത്രീകൾക്കും ലോകത്തിനും അഭിമാനമാണ്.  അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും…

  • Aug 15 | Ammayodothu /അമ്മയോടൊത്ത് | Day 10

    Originally posted on Sajus Homily: സ്ഥലം, കാലം എന്നീ രണ്ടക്ഷരങ്ങളിൽ മനുഷ്യ കർമങ്ങൾ നിർവചിക്കപ്പെടുകയും, നിർഹിക്കപ്പെടുകയും ചെയ്യുമ്പോഴും  ചിലപ്പോഴെങ്കിലും മനുഷ്യകർമ്മങ്ങൾ പരാജയപ്പെടുന്നു; കുറവുകൾ നിരാശപ്പെടുത്തുന്നു. എന്നാൽ, കുറവുകളുടെ, ഇല്ലായ്മകളുടെ ജീവിതസാഹചര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം നമ്മോട് പറയും:”അവൻ, ഈശോ, നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ”.  നമ്മുടെ ജീവിതത്തിന് ദിശാബോധം നൽകുവാൻ, പ്രതീക്ഷ നൽകുവാൻ പരിശുദ്ധ ‘അമ്മ നമ്മെ സഹായിക്കട്ടെ.     അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ###################################