ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ
ചെല്ലുന്നു ജപമാല വഴിയായി – 2
കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും – 2
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ – 2

(ചൊല്ലുന്ന നിമിഷം…)

മാലാഖ നിരതൻ സ്തുതി സാഗരത്തിൽ
എൻ സ്വരം അരുവിയായി ചേരും – 2
നൈരാശ വനിയിൽ പ്രത്യാശ പകരും
പനിനീർ പുഷ്പങ്ങൾ വിടരും – 2
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ – 2

(ചൊല്ലുന്ന നിമിഷം…)

അകതാരിലേകും ആത്മ സുഗന്ധം
സ്നേഹത്തിൽ ഒന്നായ ബന്ധം – 2
മാനവർക്കെന്നും മധ്യസ്ഥം ഏകി
സഹരക്ഷകയായി നിൽപു – 2
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേയമ്മ -2

(ചൊല്ലുന്ന നിമിഷം…)

Chollunna Nimisham… Lyrics

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading