നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിൻ്റെ തളർച്ചയിൽ ഒന്നു ചേരാൻ
നിന്നെ താരാട്ടു പാടി ഉറക്കാൻ
ഇതാ ഇതാ നിൻ്റെ അമ്മ (2)

സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ
നിൻ വേദനയിൽ നിൻ സഹനത്തീയിൽ
വിങ്ങി വിതുമ്പും നിൻ ഹൃദയക്കോണിൽ
നിർമ്മല സ്നേഹ തെളിനീരു നൽകാൻ
ഇതാ ഇതാ നിൻ്റെ അമ്മ (2)

തിരുക്കുടുംബത്തിൻ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധ മറിയമാണമ്മ
ഇതാ ഇതാ നിൻ്റെ അമ്മ (2)

(നിൻ്റെ തകർച്ച ..)

പാപികൾക്കെന്നെന്നും ആശ്രയമായവളല്ലോ
പാപിക്കായ് എന്നെന്നും പ്രാർത്ഥിക്കുന്നവളല്ലോ
പാപച്ചേറ്റിൽ നീ പിടയുമ്പോൾ
സ്വാന്തനമേകാൻ നിൻ കണ്ണീരൊപ്പാൻ
നിന്നെ എന്നും മാറോട് ചേർക്കാൻ
ഇതാ ഇതാ നിൻ്റെ അമ്മ (2)

Texted by Leema Emmanuel

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading