അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 16

തിമോത്തേയോസ്

1 ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നുപേരുള്ളഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകന്‍ . എന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നു.2 ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു.3 അവനെ തന്റെ കൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്‌ഛേ ദനകര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു.4 ജറുസലെമില്‍വച്ച് അപ്പസ്‌തോലന്‍മാരും ശ്രേഷ്ഠന്‍മാരും എടുത്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അവര്‍ നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു.5 തന്‍മൂലം സഭകള്‍ വിശ്വാസത്തില്‍ ശക്തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയുംചെയ്തു.

ത്രോവാസിലെ ദര്‍ശനം

6 ഏഷ്യയില്‍ വചനം പ്രസംഗിക്കുന്നതില്‍ നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെയാത്ര ചെയ്തു.7 മീസിയായ്ക്ക് അടുത്തു വന്നപ്പോള്‍ ബിഥീനിയായിലേക്കു പോകാന്‍ അവര്‍ ആഗ്രഹിച്ചു. എങ്കിലും യേശുവിന്റെ ആത്മാവ് അതിനനുവദിച്ചില്ല.8 തന്‍മൂലം, മീസിയാ പിന്നിട്ട് അവര്‍ ത്രോവാസിലേക്കു പോയി.9 രാത്രിയില്‍ പൗലോസിന് ഒരു ദര്‍ശനമുണ്ടായി: മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്റെ മുമ്പില്‍നിന്ന് ഇപ്രകാരം അഭ്യര്‍ഥിച്ചു: മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക.10 മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന് അറിഞ്ഞ് അവന് ദര്‍ശ നമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു.

ലീദിയായുടെ മാനസാന്തരം

11 ത്രോവാസില്‍നിന്നു ഞങ്ങള്‍ കപ്പല്‍കയറി നേരിട്ട് സമോത്രാക്കേയിലേക്കുയാത്രചെയ്തു; അടുത്ത ദിവസം നെയാപോളിസിലേക്കും,12 അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അതു മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാന നഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥലവുമായിരുന്നു. കുറെ ദിവസം ഞങ്ങള്‍ ആ നഗരത്തില്‍ താമസിച്ചു.13 നഗരകവാടത്തിനു പുറത്ത് നദീതീരത്ത് ഒരു പ്രാര്‍ഥനാകേ ന്ദ്രമുണ്ടെന്നു തോന്നിയതിനാല്‍ അവിടേക്കു ഞങ്ങള്‍ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോടു ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു.14 ഞങ്ങളുടെ വാക്കുകള്‍കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ പട്ടണത്തില്‍നിന്നു വന്ന പട്ടുവില്‍പനക്കാരിയും ദൈവഭക്തയുമായ ലീദിയാ എന്ന സ്ത്രീയുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞകാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു.15 കുടുംബസമേതം ജ്ഞാനസ്‌നാനം സ്വീകരിച്ച അവള്‍ ഞങ്ങളോടു പറഞ്ഞു: കര്‍ത്താവില്‍ വിശ്വസിക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന് എന്റെ ഭവനത്തില്‍ വന്നു താമസിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങള്‍ അവള്‍ക്കു വഴങ്ങി.

പൗലോസ് കാരാഗൃഹത്തില്‍

16 ഞങ്ങള്‍ പ്രാര്‍ഥനാകേന്ദ്രത്തിലേക്കു പോകുമ്പോള്‍, ഭാവിഫലം പ്രവചിക്കുന്ന ആത്മാവു ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനംവഴി അവള്‍ തന്റെ യജമാനന്‍മാര്‍ക്കു വളരെ ആദായ മുണ്ടാക്കിയിരുന്നു.17 അവള്‍ പൗലോസിന്റെയും ഞങ്ങളുടെയും പിറകെ വന്നു വിളിച്ചുപറഞ്ഞു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്റെ ദാസരാണ്. അവര്‍ നിങ്ങളോടു രക്ഷയുടെ മാര്‍ഗം പ്രഘോഷിക്കുന്നു.18 പല ദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്തു. പൗലോസിനെ ഇത് അസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ് അവളിലെ ആത്മാവിനോടു പറഞ്ഞു: അവളില്‍ നിന്നു പുറത്തുപോകാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു. തത്ക്ഷണം അതു പുറത്തുപോയി.19 അവളുടെയജമാനന്‍മാര്‍, തങ്ങളുടെ ആദായമാര്‍ഗം നഷ്ടപ്പെട്ടുവെന്നു കണ്ടപ്പോള്‍, പൗലോസിനെയും സീലാസിനെയും പിടികൂടി, വലിച്ചിഴച്ച് പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പില്‍ കൊണ്ടുവന്നു.20 അവര്‍ അവരെന്യായാധിപന്‍മാരുടെ മുമ്പില്‍ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു: യഹൂദരായ ഇവര്‍ നമ്മുടെ നഗരത്തെ അ സ്വസ്ഥമാക്കുന്നു.21 റോമാക്കാരായ നമുക്കു നിയമപ്രകാരം അംഗീകരിക്കാനോ അനു ഷ്ഠിക്കാനോ പാടില്ലാത്ത ആചാരങ്ങളെക്കുറിച്ച് ഇവര്‍ പ്രസംഗിച്ചു നടക്കുന്നു.22 ജനക്കൂട്ടം ഒന്നാകെ അവര്‍ക്കെതിരായി ഇളകി. വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാന്‍ന്യായാധിപന്‍മാര്‍ കല്‍പന നല്‍കി.23 അവര്‍ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലട ച്ചു; അവര്‍ക്കു ശ്രദ്ധാപൂര്‍വം കാവല്‍നില്‍ക്കാന്‍ പാറാവുകാരനു നിര്‍ദ്ദേശവും കൊടുത്തു.24 അവന്‍ കല്‍പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകള്‍ക്ക് ആമം വച്ചു.

തടവറയിലെ അദ്ഭുതം

25 അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.26 പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.27 കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ കാരാഗൃഹവാതിലുകള്‍ തുറന്നു കിടക്കുന്നതു കണ്ടു. തടവുകാരെല്ലാം രക്ഷപെട്ടുവെന്ന് വിചാരിച്ച് അവന്‍ വാള്‍ ഊരി ആത്മഹത്യയ്‌ക്കൊരുങ്ങി.28 എന്നാല്‍, പൗലോസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്.29 വിളക്കുകൊണ്ടുവരാന്‍ വിളിച്ചുപറഞ്ഞിട്ട് അവന്‍ അകത്തേക്കോടി. പേടിച്ചുവിറച്ച് അവന്‍ പൗലോസിന്റെയും സീലാസിന്റെയും കാല്‍ക്കല്‍ വീണു.30 അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന്‍ ചോദിച്ചു:യജമാനന്‍മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം?31 അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.32 അവര്‍ അവനോടും അവന്റെ വീട്ടിലുള്ളവരോടും കര്‍ത്താവിന്റെ വചനം പ്രസംഗിച്ചു. അവന്‍ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി.33 അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്ഞാനസ്‌നാനം സ്വീകരിക്കുകയുംചെയ്തു.34 അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷണം വിളമ്പി. ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു.35 പ്രഭാതമായപ്പോള്‍ന്യായാധിപന്‍മാര്‍ ആ മനുഷ്യരെ വിട്ടയയ്ക്കുക എന്ന് കല്‍പിച്ചുകൊണ്ടു ഭടന്മാരെ അയച്ചു.36 കാവല്‍ക്കാരന്‍ ഈ വിവരം പൗലോസിനെ അറിയിച്ചു:ന്യായാധിപന്‍മാര്‍ നിങ്ങളെ വിട്ടയയ്ക്കണമെന്ന് കല്‍പിച്ചുകൊണ്ട് ആളയച്ചിരിക്കുന്നു; അതുകൊണ്ട്, ഇപ്പോള്‍ നിങ്ങള്‍ക്കു സമാധാനത്തോടെപോകാം.37 എന്നാല്‍, പൗലോസ് അവരോടു പറഞ്ഞു: റോമാപ്പൗരന്‍മാരായ ഞങ്ങളെ വിചാരണ ചെയ്തു കുറ്റം വിധിക്കാതെ പരസ്യമായി പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു. ഇപ്പോള്‍ ഞങ്ങളെ അവര്‍ രഹസ്യമായി വിട്ടയയ്ക്കുന്നുവോ? അതു പാടില്ല. അവര്‍ തന്നെ വന്ന് ഞങ്ങളെ വിട്ടയയ്ക്കട്ടെ.38 ഭടന്മാര്‍ ഈ വിവരംന്യായാധിപന്‍മാരെ അറിയിച്ചു. അവര്‍ റോമാപ്പൗരന്‍മാരാണെന്നു കേട്ടപ്പോള്‍ന്യായാധിപന്‍മാര്‍ ഭയപ്പെട്ടു.39 അതിനാല്‍, അവര്‍ വന്ന് അവരോടു ക്ഷമായാചനം ചെയ്യുകയും അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.40 അവര്‍ കാരാഗൃഹത്തില്‍ നിന്നു പുറത്തുവന്ന് ലീദിയായുടെ വീട്ടിലേക്കുപോയി. സഹോദരരെക്കണ്ട് ഉപദേശങ്ങള്‍ നല്‍കിയതിനുശേഷം അവര്‍ അവിടെനിന്നുയാത്ര തിരിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading