തിരുവോസ്തിയായി ബലിവേദിയിൽ
ഈശോ അണയും നിമിഷമിതാ..
തിരു ഭോജ്യമായ് സക്രാരിയിൽ നാഥൻ
അണയും സമയമിതാ…
മനസ്സിന്റെ നോവുകൾ കുരിശോട്
ചേർക്കാൻ നാഥൻ അണയുന്നിതാ..
കരുണ തുളുമ്പുമീ അൾത്താര തന്നിലായ്
ഈശോ എഴുന്നെള്ളുന്നു.

ഓ എൻ യേശുവേ ഓ എൻ ജീവനെ
നീ എന്നിൽ നിറഞ്ഞാൽ ഞാൻ എത്ര ഭാഗ്യവാൻ

നീ വരുമ്പോൾ എൻ മാനസം
നന്ദിയാൽ നിറയും
നീ നിറഞ്ഞാൽ എൻ ജീവിതം ധന്യമായി തീരും
എൻ നാവിൽ നീ അലിയും നിമിഷം
സ്നേഹമേ എൻ സ്വന്തമാകും നീ (2)

ഓ എൻ….

നീ മൊഴിഞ്ഞാൽ എൻ
ഹൃദയം ശാന്തമായി തീരും
നീ തൊടുമ്പോൾ എൻ അധരം
തിരുവചനം മൊഴിയും
എന്നുള്ളിൽ നീ നിറയും നിമിഷം
സ്നേഹമേ നിന്നൊട് ചേരും ഞാൻ

(തിരുവോസ്തിയായ് ….)

Texted by Leema Emmanuel

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading