കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

എല്ലാ അധികാരങ്ങളുടെയും, ആധിപത്യങ്ങളുടെയും, ഭണ്ഡാരവും സകലത്തിന്റെയും സൃഷ്ടാവും ജീവദാതാവും സർവ്വശക്തനുമായ ദൈവത്തിന്റെ മഹത്വത്തെയും പ്രതാപത്തെയും പ്രതിഫലിപ്പിക്കുന്ന ആധിപത്യന്മാരായ മാലാഖ വൃന്ദമേ, ഞങ്ങൾ ദൈവസന്നിധിയിൽ വ്യാപരിക്കുവാൻ ദൈവഭക്തി ബഹുമാനാ ദരാവുകൾ ഞങ്ങളിൽ ഉദ്ധിപിപ്പിക്കണമേ. പാപത്തിൽ നിപതിച്ചു പോകുന്ന ഞങ്ങളുടെ അശുദ്ധി നീക്കി പരിശുദ്ധരാക്കുകയും, ദൈവത്തിന്റെ കരുണ ഞങ്ങളിലേക്ക് ഒഴുകുവാൻ പ്രാർത്ഥിക്കുകയും ചെയ്യണമേ. കൂടാതെ ഈ കാലഘട്ടത്തിൽ ശത്രുവായ പിശാച് വളരെ കൂടുതലായി ഞങ്ങളെ കീഴടക്കുവാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ സൈന്യമായി വന്ന് ശത്രുവിനെ അതിജീവിക്കുവാനുള്ള ശക്തി നല്കണമേ. വിശുദ്ധിയുടെ റോസ് അങ്കി ഞങ്ങളെ ധരിപ്പിക്കുകയും ചെയ്യണമേ.

കർമ്മി: ദൈവിക അധികാരം പ്രതിഫലിപ്പിക്കുന്ന നാഥകൃത്യരായ മാലാഖമാരെ സത്യവും നീതിയും സ്ഥാപിച്ചു തരുവാൻ ഞങ്ങളുടെ പക്കലേക്ക് വരണമേ.

സമൂഹം: ദുഃഖിതരും, പീഡിതരും, നിരാശരും, ബന്ധിതരുമായ ഞങ്ങളെ ദുഷ്ടരിൽ നിന്ന് രക്ഷപെടുവാൻ സഹായിക്കണമേ

പ്രാർത്ഥിക്കാം

അത്ഭുതാവഹമായ ദൈവിക ശക്തിയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധരായ നാഥകൃത്യന്മാരെ, ഞങ്ങളെ രക്ഷിക്കണമേ. ദൈവത്തിന്റെ സമ്പൂർണമായ സ്നേഹാധിക്യത്താൽ നിങ്ങൾ ദൈവഹിതം അതിന്റെ പൂർണതയിൽ നിറവേറ്റുന്നവരാണല്ലോ. ആ കൃപവര ശക്തിയാൽ ഞങ്ങളിലുള്ള ദുർഗുണങ്ങളെ തകർക്കണമേ. ദുരാശകളെ നീക്കണമേ. തിന്മയുടെ ശക്തിയെ നശിപ്പിക്കണമേ. സ്വർഗീയ സംരക്ഷണം നൽകി ഞങ്ങളെ കാത്തുപരിപാലിക്കണമെന്ന് നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: ആമ്മേൻ

(1സ്വർഗ.1നന്മ.1തീത്വ)

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading