കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

പരമ പരിശുദ്ധനും എല്ലാറ്റിനെയും വിശുദ്ധീകരിക്കുന്നവനും വിശുദ്ധിയിലേക്ക് ഞങ്ങളെ വിളിക്കുന്നവനുമായ ദൈവത്തിന്റെ തിരുസന്നിധിയിൽ പരിശുദ്ധ കീർത്തനങ്ങളാൽ മഹത്വപ്പെടുത്തുന്ന ക്രോവേൻ മാലാഖ വൃന്ദമേ, നിങ്ങളോട് ചേർന്ന് ഞങ്ങളും ദൈവത്തിന്റെ പരിശുദ്ധ നാമത്തെ സ്തുതിക്കുന്നു. നിഗൂഢമായ സ്വർഗീയ രഹസ്യങ്ങൾ വെളിപ്പെടുത്തി തന്ന്, ഞങ്ങളെ വിശുദ്ധിയുടെ മാർഗത്തിലൂടെ നയിക്കണമേ. സർവജ്ഞനായ ദൈവത്തിന്റെ പക്കൽ നിന്നും ജ്ഞാനത്തിന്റെയും അറിവിന്റെയും പ്രകാശ ചൈതന്യം ഞങ്ങൾക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കണമേ. പരിശുദ്ധിയുടെയും സമർപ്പണത്തിന്റെയും നീല അങ്കി ഞങ്ങളെ ധരിപ്പിക്കുകയും ചെയ്യണമേ.

കർമ്മി: ജ്ഞാനാധിക്യത്താൽ ദൈവത്തെ അനവരതം ധ്യാനിക്കുന്ന ജ്ഞാനധിക്യന്മാരായ വിശുദ്ധ ക്രോവേൻ മാലാഖമാരെ, ഞങ്ങളുടെ സഹായത്തിനായി വരണമേ.

സമൂഹം: ദൈവിക ജ്ഞാനവും പരിശുദ്ധിയും ധ്യാനത്മകതയും നൽകി ഞങ്ങളെ സഹായിക്കണമേ.

പ്രാർത്ഥിക്കാം

ക്രോവേൻ മാലാഖ വൃന്ദമേ, സർവേശ്വരന്റെ അളവറ്റ ശക്തിയും പരമോന്നതമായ രഹസ്യങ്ങളും നിങ്ങൾ നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്നുവല്ലോ. ഞങ്ങളും ദൈവിക ജ്ഞാനത്താൽ നിറയുവാൻ ധ്യാനാത്മകതയും പരിശുദ്ധിയും നല്കണമേ. ഞങ്ങളിലേക്ക് ജ്ഞാന പ്രകാശം അയച്ച് അജ്ഞത അകറ്റണമേ. ഞങ്ങളുടെ മനസ്സിനെയും ബുദ്ധിയേയും ദിവ്യ ചൈ തന്യത്താൽ ജ്വലിപ്പിക്കുവാൻ പ്രാർത്ഥിക്കണമേ.

സമൂഹം: ആമ്മേൻ

1സ്വർഗ.1നന്മ   1 ത്രീത്വ

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading