🍓 ജപമാലമധുരം 0⃣1️⃣🍓2020 ഒക്ടോബർ 01

“ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,
ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം എന്നായിരുന്നു.
(ലൂക്കാ 1 : 26-27)

മാലാഖ
(സന്തോഷത്തിന്റെ രഹസ്യങ്ങൾ – 1)

ദേ, മുന്നിലൊരു മാലാഖ..!
ചിറക് വിടർത്തി സ്വർഗത്തിന്റെ പ്രകാശവലയത്തിൽ ഒരു മാലാഖ..!
ഒരൊന്നൊന്നര ട്വിസ്റ്റ് ആണിനിയെന്ന് പറഞ്ഞ് ഓമനത്തമുള്ളൊരു മാലാഖ..!

ചങ്ങാതീ,
മാലാഖമാർ വെറുതെ ഭൂമിയിലേയ്ക്ക് പറക്കാറില്ല. മറിയത്തിന്റെ അടുത്തേയ്ക്ക് ഗബ്രിയേൽ ദൂതൻ പറന്നിറങ്ങിയത് രക്ഷാകര ചരിത്രത്തിലെ ഏറ്റവും മർമ്മപ്രധാനമായ ദൗത്യവുമായിട്ടായിരുന്നു..!

അതേയ്, മാലാഖമാർ വന്നുപോകാറുണ്ട്, ട്ടോ.
എന്നിലൂടെ – നിന്നിലൂടെ – നമ്മിലൂടെ – പൂർത്തിയാകേണ്ട സ്വപ്നത്തിന്റെ ഒരു സ്ക്രിപ്റ്റും കയ്യിൽ ഉണ്ടാകും. ദൈവം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു സ്ക്രിപ്റ്റ്.

തമ്പുരാനേ, നീ അയച്ച മാലാഖയെ തിരിച്ചറിയാതെ പോയ ഹതഭാഗ്യർ ഞങ്ങൾ .. !!
ഇൗ വേദിയിൽ ആടി തീർക്കാൻ ദൈവം കരുതി വച്ച റോൾ എന്തെന്ന് ഇപ്പോഴും മനസ്സിലാകാത്ത പാവങ്ങൾ ഞങ്ങൾ.. !!
പരി. അമ്മേ, മംഗലവാർത്തയുമായി എത്തുന്ന മാലാഖാമാരെ തിരിച്ചറിയാനുള്ള വിവേകം സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങൾക്ക് വാങ്ങിതരേണമേ..!

ദൈവകൃപയുടെ അഭിഷേകം നിറഞ്ഞ ഒരു ജപമാലമാസം സ്നേഹപൂർവം നേരുന്നു.

✍ ഫാ. അജോ രാമച്ചനാട്ട്

Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading