ഒറ്റപെട്ടിരിക്കാൻ ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ് ഇന്നിന്റെ ഈ ലോകത്തിൽ. കാരണം സൗഹൃദങ്ങളുടെ വലിയ ഒരു വലയം തന്നെ കാത്തുസൂക്ഷിക്കുന്നവർ ആണ് നാം എല്ലാവരും… എന്നാൽ ഇടക്ക് എപ്പോൾ എങ്കിലും തനിച്ചാക്കലിന്റെ വേദന അനുഭവിച്ചവരും… അതിന്റെ പേരിൽ മുറിവേറ്റ ഹൃദയവും ആയി ജീവിക്കുന്നവരും ആകാം നമ്മിൽ പലരും…

അങ്ങനെ ഉള്ള നമ്മുടെ ഇടയിലേക്ക് തനിച്ചാകലിനും സുഖമുണ്ടെന്ന് പഠിപ്പിക്കുവാണ് ഈശോ… പകലന്തിയോളം വചനം പ്രഘോഷിച്ചും രോഗസൗഖ്യം നൽകിയും ആൾക്കൂട്ടത്തിൽ ജീവിച്ച ആ തച്ചൻ എന്നും വൈകുന്നേരങ്ങളിൽ മലമുകളിലേക്ക് പിൻവാങ്ങിയിരുന്നു എന്നു വായിക്കുമ്പോൾ ഓർക്കുക, തനിച്ചിരിക്കാൻ വേണ്ടി തന്റെ പിതാവിന്റെ കൂടെ ആയിരിക്കാൻ വേണ്ടി ഒറ്റപ്പെടലും ജനക്കൂട്ടത്തിൽ നിന്നും പിൻവാങ്ങലും ആഗ്രഹിച്ച ഈശോ…

ആ ഈശോ പഠിപ്പിച്ചു തന്ന ഒന്നുണ്ട്; തനിയെ പ്രാർത്ഥനയുടെ മലമുകളിൽ അവനോടു കൂടെ ആയിരിക്കുക…. അവനിൽ നിന്നും ശക്തി സ്വീകരിക്കുക… ലോകമാകുന്ന ഈ സമതലത്തിലേക്ക് ഇറങ്ങുമ്പോൾ അത് നിനക്കൊരു അനുഗ്രഹം ആകും…

സഹന പാതയിൽ നീങ്ങുമ്പോളും തനിച്ചിരിക്കാൻ ഒരിടം കണ്ടെത്തുക അവിടെ നിനക്ക് സംസാരിക്കാൻ കഴിയും നിന്റെ ഹൃദയം അറിയുന്നവനെ…

നിന്റെ വേദനകൾ പോലും ആനന്ദമാക്കാൻ കഴിവുള്ളവൻ…. നിന്റെ കണ്ണുനീർപോലും പുഞ്ചിരിയാക്കാൻ കഴിയുന്നവൻ…. നിന്റെ തലമുടിയിഴപോലും എണ്ണിയവൻ… ഉള്ളം കയ്യിൽ പേര് രേഖപെടുത്തിയവൻ… മലകൾ അകന്നുപോയാലും കുന്നുകൾ മാറ്റപ്പെട്ടാലും തന്റെ സ്നേഹം ഒരിക്കലും മാറ്റത്തവൻ… പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറകുകയില്ല എന്ന് പറഞ്ഞവൻ… ഒടുവിൽ കാൽവരിയിൽ പോലും തന്റെ സ്നേഹം പകർന്നുതന്നവൻ…

ഈ ക്രിസ്തുവിനെ നിന്റ ജീവിതത്തിൽ നേടി എങ്കിൽ, അവൻ കൂടെ ഉണ്ട് എങ്കിൽ, ഒരു തനിച്ചാകലും നിന്റെ ജീവിതത്തെ തളർത്തുകയില്ല; കാരണം ജീവൻ പോലും തന്നു സ്നേഹിച്ചവൻ നിന്റെ ഒറ്റപെടലിൽ കൂടെ ഉണ്ട്. 🌹🥹

നന്ദി ഈശോയെ, തനിച്ചാകലുകളിലും കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിന് 🥰

✍🏻 Jismaria George ✍🏻�

Advertisements
Advertisements
Advertisements
Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

6 responses to “തനിയെ”

  1. തനിച്ചാകലുകൾ തരുന്ന വേദനയും ഒപ്പം ജ്ഞാനവും മറ്റൊന്നിനും നൽകാൻ കഴിയാത്തതാണ് 👍

    1. Yes സിസ്റ്റർ… ഓരോ തനിച്ചാകലും ഈശോയോട് കൂടുതൽ ഒന്നകാനുള്ള അവസരങ്ങൾ ആണ് 🥰✝️

  2. തനിച്ചാണെന്ന തോന്നൽ ഉണ്ടാകുമ്പോൾ ആശ്വാസമാകുവാൻ പിൻ ചെയ്തു സൂക്ഷിക്കാട്ടോ. thank you so much chechi 😘😘

    1. Welcome koche 😘❤️❤️❤️💐💐💐✝️✝️✝️God bless

  3. ജീവൻ ജോസ് Avatar
    ജീവൻ ജോസ്

    തനിച്ചാകുന്ന നിമിഷങ്ങളിൽ നീ കൂടെയുണ്ട് എന്നുള്ള ഓർമ്മപ്പെടുത്തലിനു നന്ദി ഈശോയെ 🙏

    1. 💐💐💐✝️He is always there for you 🙂

Leave a Reply