കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

സത്യസ്വരൂപനും, നിഗൂഢ രഹസ്യങ്ങളുടെ ഭണ്ഡാരവുമായി ദൈവസന്നിധിയിൽ നിന്നും ജ്ഞാനത്തിന്റെയും, അറിവിന്റെയും ആലോചനയുടെയും ദിവ്യ ചൈതന്യം ഞങ്ങൾക്ക് പകർന്ന് തരുന്ന താത്വകന്മാരായ മാലാഖ വൃന്ദമേ, സോളമനെ ജ്ഞാനിയാക്കിയ അഭിഷേകം ഞങ്ങൾക്ക് നൽകുവാൻ തിരുസന്നിധിയിൽ പ്രാർത്ഥിക്കണമേ. മാംസം ധരിച്ച വചനമാകുന്ന ദൈവപുത്രൻ ബാലനായിരിക്കെ തന്റെ ജ്ഞാനവും ബുദ്ധിയും അറിവും പകർന്ന് ലോക ജ്ഞാനികളെ അതിശയിപ്പിച്ചുവല്ലോ. ഈ ദൈവിക ജ്ഞാനം ഞങ്ങൾക്ക് ലഭിക്കുവാൻ സഹായിക്കണമേ. സന്മാർഗ തത്വങ്ങളും, സനാതന മൂല്യങ്ങളും ലോകത്തെ പഠിപ്പിക്കുവാനായി ദൈവാത്മാവിന്റ അഭിഷേകം പകരുവാൻ ദൈവസന്നിധേ പ്രാർത്ഥിക്കണമേ. ശത്രുവിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ധൈര്യവും ശക്തിയും നല്കണമേ. സ്വർഗീയ ദാനങ്ങളാകുന്ന ഓറഞ്ചു നിറമാർന്ന വിശുദ്ധിയുടെ വസ്ത്രം ഞങ്ങളെ ധരിപ്പിക്കുകയും ചെയ്യണമേ.

കർമ്മി: നിഗൂഢമായ ദൈവിക തത്വങ്ങൾ വെളിപ്പെടുത്തി തരുവാൻ താത്വകന്മാരായ മാലാഖ വൃന്ദമേ , ഞങ്ങളുടെ പക്കലേക്ക് വരണമേ.

സമൂഹം: വ്യാജ പ്രവാചകന്മാരെയും, കള്ളസാക്ഷികളെയും, തെറ്റായ പ്രബോധനം നൽകുന്നവരെയും ചെറുക്കുവാനുള്ള ദൈവിക ജ്ഞാനം നൽകി ഞങ്ങളെ സഹായിക്കണമേ.

പ്രാർത്ഥിക്കാം

താത്വകന്മാരായ പരിശുദ്ധ മാലാഖമാരെ, മാനുഷിക ബലഹീനതകളാൽ ഞങ്ങൾക്ക് അനുഷ്ഠിക്കുവാൻ കഴിയാത്ത പുണ്യപ്രവൃത്തികൾ ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമേ. ജ്ഞാനത്തിലും ബുദ്ധിയിലും ആലോചനയിലും ആത്മശക്തിയിലും ഭക്തിയിലും ദൈവഭയത്തിലും, ഞങ്ങളെ വളർത്തണമേ. ആനന്ദവും, സമാധാനവും, നന്മയും, ക്ഷമയും, വിശ്വസ്ഥതയും ഞങ്ങളിൽ നിറക്കണമേ. രക്ഷയുടെ ദൈവിക തത്വങ്ങൾ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു.

സമൂഹം: ആമ്മേൻ.

(1 സ്വർഗ.1 നന്മ.1 ത്രീത്വ )

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading