കർമ്മി: ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവെ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേക്ക് സ്വർഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരോട് ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു.

രക്ഷയുടെ അവകാശികളാ യിരിക്കുന്നവർക്ക് ശ്രുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാ ത്മാക്കളുടെ സ്വർഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധത്മാവുമായ സർവേശ്വരാ. 

സമൂഹം: ആമ്മേൻ

Advertisements

ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമായ ദൈവ കൽപ്പനകൾ പാലിക്കാൻ ശക്തി പകർന്നു തരുന്ന ബലവത്തുക്കളായ മാലാഖ വൃന്ദമേ, ദൈവ കൽപ്പനകൾ സ്വീകരിച്ച് അവ അനുഷ്ഠിച്ചു കൊണ്ട് കർത്താവായ ദൈവത്തിന്റെ സ്നേഹ പാത്രങ്ങളായിത്തീരുവാൻ ഞങ്ങളെ സഹായിക്കണമേ. സീനായ് മലമുകളിൽ വച്ച് ഇസ്രായിൽ ജനതയ്ക്ക് മോശ വഴി കൽപനകൾ നൽകിയ ദൈവത്തിന്റെ തിരുസന്നിധിയിൽ വിറയലോടെ നിന്ന് ദൈവകൽപനകളുടെ മധുരസ്വരം ശ്രവിച്ച നിങ്ങൾ ഞങ്ങളെ കടാക്ഷിക്കണമേ. നിയമത്തിൽ നിന്ന് വളളിയോ, പുളിയോ നീക്കം ചെയ്യാതെ അവയെല്ലാം ജീവിതത്തിൽ പാലിക്കാനുള്ള വരവും, ബലവും ബലവത്തുക്കളായ മാലാഖ വൃന്ദമേ, ഞങ്ങൾക്ക് നൽകണമേ. ദൈവസ്നേഹാഗ്നിയിൽ നിന്നും അകറ്റുന്ന എല്ലാ ശക്തികളേയും കീഴ്പെടുത്തി ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനും, പ്രതിബന്ധങ്ങളിലും പിടിച്ചു നില്ക്കുവാനും ഞങ്ങളെ ശക്തിപ്പെടുത്തണമേ. ഐശ്വര്യം നൽകുന്ന മഞ്ഞ വസ്ത്രം ധരിപ്പിച്ച് ഞങ്ങളെ വചനത്തിന്റെ പാതയിൽ വഴി നടത്തുകയും ചെയ്യണമേ.

കാർമ്മി: ബലവാന്മാരായ മാലാഖവൃന്ദ്രമേ ദൈവ കല്പനകൾ പാലിക്കുന്നതിനാവശ്യമായ ശക്തി പകരുവാൻ ഞങ്ങളുടെ പക്കലേക്കുവരണമേ.

സമൂ: ദൈവതിരുച്ചിത്തം നിറവേറ്റുവാനും പ്രമാണത്തിന്റെ പാതയിൽ ചരിക്കുവാനും ആവശ്യമായ ദൈവീകശക്തി ലഭിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

പ്രാർത്ഥിക്കാം

ദൈവത്തിന്റെ സകല രക്ഷാകര പദ്ധതികളെയും സാത്താൻ എതിർക്കുകയും അവയെ തകർക്കാൻ വിഫലശ്രമം നടത്തുകയും ചെയ്യുന്നുവല്ലോ. അവനെ തോൽപ്പിക്കുവാൻ ബലവാന്മാരായമാലാഖവൃന്ദമേ സഹായിക്കണമേ. നാരകീയ ശക്തികൾക്കെതിരായ യുദ്ധത്തിൽ ഞങ്ങൾക്കു വിജയം നേടിത്തരണമേ. ദൈവകൽപനകൾ വിശ്വസ്തതയോടെ പാലിച്ച് നിങ്ങളോടൊപ്പം നിത്യമഹത്വത്തിൽ വാഴുന്നതിനുളള യോഗ്യത ഞങ്ങൾക്കു പ്രാപിച്ചു തരികയും ചെയ്യണമേ.

സമൂ: ആമ്മേൻ.

(1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.)

Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading