പ്രഭാത പ്രാർത്ഥന

“കര്‍ത്താവിനു സമര്‍പ്പിച്ച, ഈ കുട്ടിക്കുപകരം ഈ സ്ത്രീയില്‍ നിന്നു തന്നെ വേറെ സന്താനങ്ങളെ ദൈവം നല്‍കട്ടെയെന്ന് എല്‍ക്കാനയെയും ഭാര്യയെയും ഏലി അനുഗ്രഹിച്ചിരുന്നു. പിന്നീട്, അവര്‍ വീട്ടിലേക്കുപോകും. കര്‍ത്താവ് ഹന്നായെ കടാക്ഷിച്ചു. അവള്‍ ഗര്‍ഭംധരിച്ച് മൂന്നു പുത്രന്‍മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു. ബാലനായ സാമുവലാകട്ടെ കര്‍ത്താവിന്റെ സന്നിധിയില്‍ വളര്‍ന്നുവന്നു (1 സാമുവല്‍ 2:20-21)”വന്ധ്യയായിരുന്ന ഹന്നായ്ക്ക്, മക്കളെ നൽകി അനുഗ്രഹിച്ച കർത്താവെ അവിടുത്തെ ഞങ്ങൾ സ്തുതിക്കുന്നു. കർത്താവിന്റെ സന്നിധിയിൽ സമർപ്പിക്കുന്ന എല്ലാം മടക്കി കിട്ടുമെന്ന് വചനം ഞങ്ങളെ ഓർമ്മപെടുത്തുന്നുവല്ലോ. കർത്താവെ, മടി കൂടാതെ ഞങ്ങളുടെ കാഴ്ച്ചകൾ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുവാൻ അനുഗ്രഹം നൽകണമേ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും ദൈവ വിളികൾ ഉണ്ടാകുവാൻ അനുഗ്രഹത്തെ ചൊരിയണമേ. ഈശോയെ അവിടുത്തെ സന്നിധിയിൽ മക്കളെ സമർപ്പിച്ചു ജീവിക്കുന്ന മാതാപിതാക്കളെ അവിടുന്ന് കരുതണമേ. ആ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. സമർപ്പിത വേലയിൽ, മിഷൻ പ്രദേശങ്ങളിൽ ആയിരിക്കുന്ന മക്കളെ ഓർത്തു വേവലാതിപ്പെടുന്ന മാതാപിതാക്കളെ ഓർക്കുന്നു. കർത്താവെ ആ കുടുംബങ്ങളിൽ അവിടുത്തെ പ്രത്യാശ ഉണ്ടാകുവാൻ ഇടയാക്കണമേ. ഞങ്ങളുടെ ഇടയിൽ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചു കാത്തിരിക്കുന്ന ദമ്പതികളെ ഓർക്കുന്നു. അവരെ അനുഗ്രഹിക്കണമേ. ഒരു കുഞ്ഞു ഉണ്ട്, മറ്റൊരു കുഞ്ഞിന് വേണ്ടി ദീർഘ കാലമായി ആഗ്രഹിച്ചു കാത്തിരിക്കുന്നവർ ഉണ്ട് അവരെയും ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുകയാണ്. ദൈവമേ അവിടുത്തെ അനുഗ്രഹം അവരുടെ മേൽ ചൊരിയണമേ. ദൈവ സന്നിധിയിൽ പ്രാർത്ഥനയ്ക്ക് അണയുമ്പോൾ പുരോഹിതന്റെ അനുഗ്രഹം തേടുന്നത് നല്ലതാണു എന്ന് ഈ പ്രഭാതത്തിൽ അവിടുന്ന് ഓർമ്മപ്പെടുത്തി. ഏലിയുടെ അനുഗ്രഹം ഏല്ക്കാനയുടെ കുടുംബത്തെ സമ്പന്നമാക്കിയത് പോലെ, ഞങ്ങളുടെ കുടുംബങ്ങളെ സമ്പന്നമാക്കുവാനും, വർദ്ധിപ്പിക്കുവാനും പുരോഹിതന്റെ അനുഗ്രഹം ഇടയാക്കട്ടെ. നല്ല ദൈവമേ ഈ പ്രഭാതത്തിൽ ജോലി ചെയ്യുവാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവ കരുണ അവരുടെ മേൽ ചൊരിയപ്പെടട്ടെ . ജോലി സ്ഥലത്തു വലിയ സന്തോഷവും, സമാധാനവും, ചൊരിയപ്പെടുവാൻ ഞങ്ങളെ ഉപകരണമാക്കി മാറ്റണമേ. ഒരു ക്രിസ്ത്യാനി ആയി ലോകത്തിനു മുൻപിൽ ജീവിക്കുമ്പോൾ എതിർ സാക്ഷ്യം നൽകുവാൻ ഇടയാക്കരുതേ. ആമേൻ

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading