പ്രഭാത പ്രാർത്ഥന

“സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. (വെളിപാട് 12:1) “നല്ല ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അണയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. നാഥാ, അവിടുത്തെ കരുണ ഞങ്ങളുടെ മേൽ വർഷിക്കണമേ. ഇന്നീ പ്രഭാതത്തിൽ ഞങ്ങളുടെ അമ്മമാരേ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുകയാണ്. എല്ലാ മക്കൾക്കും അമ്മമാരെ പറ്റി നല്ല ഓർമ്മകൾ ഇല്ല എന്ന് ഞങ്ങൾ അറിയുന്നു. ചിലർക്ക് വളരെ കയ്‌പേറിയ അനുഭവങ്ങൾ അമ്മമാർ നൽകി. അമ്മയെ നഷ്ടപ്പെട്ടു പോയ് വേദനയിൽ വളർന്നവരെ ഓർക്കുന്നു. അവരുടെ കണ്ണ് നീര് അങ്ങ് മായ്ക്കണമേ. സ്വർഗ്ഗത്തിൽ ഞങ്ങൾക്കായി അങ്ങ് ഒരു അമ്മയെ നല്കിയല്ലോ. പരിശുദ്ധ കന്യക മറിയത്തെ ഞങ്ങളുടെ ആധ്യത്മിക അമ്മയായി ഞങ്ങൾ അംഗീകരിക്കുന്നു. അമ്മയുടെ മാധ്യസ്ഥത്താൽ വലിയ നന്മകൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ. ജീവിത വേദനകളിലും പ്രതി സന്ധികളിലും തളർന്നു നിൽക്കുമ്പോൾ കർത്താവെ അവിടുത്തെ അമ്മയുടെ ഞങ്ങൾക്ക് വേണ്ടിയുള്ള മാദ്ധ്യസ്ഥം അവിടുന്ന് സ്വീകരിക്കേണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ കന്യക മറിയമേ, ഞങ്ങളുടെ ദേശത്തെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. അതി തീവ്രമായ മത വൈര്യം വളരുകയും ഞങ്ങളുടെ ഭരണാധികാരികൾ ചൂഷകരും ആയി മാറുന്ന സാഹചര്യങ്ങളിൽ നിന്നും ദേശത്തെ കാത്തു കൊള്ളണമേ. ലോകത്തിൽ സമാധാനം പുലരുവാനും നീതി വറ്റാത്ത നദി പോലെ ഒഴുകുവാനും അവിടുന്ന് ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ. സഭകളിലെ കലഹങ്ങൾ പരിഹരിക്കുവാൻ അമ്മേ, മാതാവേ അങ്ങയുടെ മാദ്ധ്യസ്ഥം ഞങ്ങൾക്ക് അനുഗ്രഹ പ്രദമായി മാറട്ടെ. ആമേൻ

പരിശുദ്ധ കന്യക മറിയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading