പ്രഭാത പ്രാർത്ഥന

“നീ ചെന്ന് ഹെസക്കിയായോടു പറയുക. നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ പ്രാര്‍ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു. ഇതാ, നിന്റെ ആയുസ്‌സ് പതിനഞ്ചുവര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും. (ഏശയ്യാ 38:5)” മനുഷ്യ കുലത്തെ സൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന നല്ല കർത്താവെ, ഈ പ്രഭാതത്തിൽ അവിടുത്തെ ഞങ്ങൾ ആരാധിക്കുകയും, സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതങ്ങളിൽ അങ്ങ് ഇടപെടണമേ. വിശ്വാസത്തിലും വിശുദ്ധിയിലും കൂടുതൽ വളരുവാൻ അങ്ങ് അനുഗ്രഹം ചൊരിയണമേ. നാഥാ, കോവിഡ് പത്തൊന്പതിന്റെ വെല്ലു വിളികൾ നേരിടുന്ന ദേശങ്ങളെയും, വ്യക്തികളെയും പ്രത്യകമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈ മഹാമാരിയ്ക്ക് ഒരു അവസാനം കാണുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഭയത്തോടും ആകുലതയോടും കൂടി കഴിയുന്നവർക്ക് ആശ്വാസം ഏകണമേ. ഞങ്ങളുടെ ഭവനങ്ങൾ അങ്ങയുടെ രക്ഷയും, സംരക്ഷണവും അനുഭവിക്കുവാൻ ഇടയാക്കണമേ. ജനപങ്കാളിത്തത്തോടെയുള്ള ദിവ്യ ബലികൾ പുനഃരാരംഭിക്കുവാനും വിശ്വാസികൾക്ക് കൂട്ടായ്മയിൽ പ്രാർത്ഥിക്കുവാനും അവസരം ഒരുക്കണമേ. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവരെ ഓർക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുന്നവർ ഉണ്ട്. വലിയ വേദന നിറഞ്ഞ നിമിഷങ്ങളിൽ കൂടി കടന്നു പോകുന്നവർ ഉണ്ട് ഏവർക്കും അങ്ങയുടെ കൃപ അനുഭവിക്കുവാൻ ഇടയാക്കണമേ. വിശുദ്ധ ഡൊമിനിക്കിലൂടെ സഭയ്ക്ക് അനേകം നന്മകൾ പ്രദാനം ചെയ്ത കർത്താവെ, വിശുദ്ധിയിൽ വളരുവാൻ ഞങ്ങളെ സഹായിക്കണമേ. ലോകത്തോട് ചേർന്ന് നിന്ന് കൊണ്ട് എന്നാൽ ലോകത്തിന്റേത് അല്ലാതെയായി, ക്രിസ്തുവിൽ ജീവിക്കുവാൻ വിശുദ്ധ ഡൊമിനികിന്റെ മാതൃക ഞങ്ങൾക്ക് ഉപകാരപദ്രമായി തീരട്ടെ. ജപമാല ഭക്തിയിൽ വിശുദ്ധ ഡൊമിനികിനെ പോലെ ആഴപ്പെടുവാനും, പാഷണ്ഡതകൾക്ക് എതിരെ സഭയോട് ചേർന്ന് നിന്ന് പൊരുതുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ

വിശുദ്ധ ഡൊമിനിക്, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading