🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

പാവനാത്മവേ നീ വരണമേ
മാനസാമണി കോവിലിൽ….
നായകാ ഞങ്ങൾ നാവിനാലങ്ങേ
സ്നേഹസംഗീതം പാടുന്നു…

നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ
അന്ധകാരമകറ്റണേ…
നിന്റെ ചൈതന്യശോഭയാലുള്ളം
സുന്ദരമാക്കി തീർക്കണേ….
സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝
: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈപുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,
സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,പാപങ്ങളുടെ മോചനത്തിലും,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍

1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ

നവനാൾ ഒന്നാം ദിന പ്രാർത്ഥന

മറഞ്ഞിരിക്കുന്നതെല്ലാം ശിശുക്കൾക്ക് വെളിപ്പെടുത്തുവാൻ തിരുവുള്ളമായ ദൈവമേ, ആത്മീയ ശൈശവത്തിലൂടെ വിശുദ്ധിയുടെ ഉന്നതങ്ങൾ കീഴടക്കിയ വിശുദ്ധ കൊച്ചുത്രേസ്യായെ വിസ്മയാവാഹമായ വരങ്ങളാൽ അലങ്കരിക്കുവാൻ അങ്ങ് തിരുവുള്ളമായല്ലോ. തിരുസഭാപണ്ഡിതയായ ഈ നിർമ്മല കന്യകയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ കാരുണ്യപൂർവ്വം അങ്ങ് സ്വീകരിക്കേണമേ. ജീവിതത്തിലെ ഏറ്റവും നിസ്സാരമായ കാര്യങ്ങൾ പോലും, അസാധാരണമായ ദൈവസ്നേഹത്തെപ്രതി ശ്രദ്ധയോടെ നിറവേറ്റിയ ഈ പുണ്യവതിയെപോലെ ജീവിത വിശുദ്ധി നേടുവാൻ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. അത്യന്തം പരിശുദ്ധനായ ദൈവമേ, ഇഹത്തിൽ അങ്ങയെ തീവ്രമായി സ്നേഹിക്കുകയും അതിന് പ്രതിഫലമായി പരത്തിൽ മഹത്വത്തിന്റെ സുവർണ്ണ മകുടം ചാർത്തപ്പെടുകയും ചെയ്ത സ്നേഹഗായിക വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രാർത്ഥനകൾ അങ്ങ് അത്ഭുതകരമായി ശ്രവിക്കുന്നുവല്ലോ. അവളുടെ നിരന്തര മാധ്യസ്ഥ്യം വഴിയായി ഞങ്ങളുടെ പ്രാർത്ഥനകൾ ശ്രവിച്ചുകൊണ്ട് ഞങ്ങൾക്ക് ആവശ്യമായ കൃപാവരങ്ങൾ നല്കിയരുളണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ

വിശുദ്ധ ഗ്രന്ഥവായന ( മത്തായി 18 : 1 – 5 )

ശിഷ്യന്‍മാര്‍ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്‌?
യേശു ഒരു ശിശുവിനെ വിളിച്ച്‌ അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട്‌ അരുളിച്ചെയ്‌തു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
ഇതുപോലുള്ള ഒരു ശിശുവിനെഎന്‍െറ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.

നവനാൾ ജപം

ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം ) നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ

1 സ്വർഗ്ഗ 1 നന്മ 1 ത്രീത്വ (പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി)

വിശുദ്ധ കൊച്ചുത്രേസ്യായെ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ഇതാ അങ്ങയുടെ പാദാന്തികത്തിൽ ഞങ്ങൾ അർപ്പിക്കുന്നു. സ്നേഹത്താൽ ജ്വലിക്കുന്ന ഒരാത്മാവിന് നിഷ്‌ക്രിയമായി തുടരാൻ കഴിയുകയില്ല എന്നരുൾ ചെയ്ത അങ്ങയിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ അർപ്പിക്കുന്ന ഈ യാചനകൾ കനിവോടെ കേട്ടരുളണമെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യായുടെ ലുത്തിനിയ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

(ഞങ്ങളെ അനുഗ്രഹിക്കേണമേ)

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

(ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)

പരിശുദ്ധ വിജയമാതാവേ:

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ:

ദൈവത്തിന്റെ വിശ്വസ്ത ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

കാരുണ്യം നിറഞ്ഞ സ്നേഹത്തിന് പാത്രമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

മിശിഹായുടെ ദിവ്യമണവാട്ടിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ സമ്മാനമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

അനുസരണത്തിന്റെ മാതൃകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവേഷ്ടങ്ങളെ അത്യധികം സ്നേഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

ഉണ്ണിയേശുവിന്റെ സ്വന്തമായ കൊച്ചുറാണി:

സമാധാനത്തിന്റെ സ്നേഹിതയെ:

ക്ഷമയുടെ ദർപ്പണമേ:

ത്യാഗത്തിന്റെ പര്യായമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ക്ഷമിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ കൊച്ചുത്രേസ്യായെ:

ആശ്രിതരുടെ ആലംബമേ:

യേശുവിന്റെ ദിവ്യപ്രണയിനിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

തിരുമുഖനാഥനെ ഗാഢമായി സ്നേഹിച്ചവളെ:

ദൈവതിരുമുമ്പിൽ ഞങ്ങളുടെ ശക്തയായ അഭിഭാഷികയെ:

പ്രാർത്ഥനയിൽ അഭിവൃദ്ധിപ്രാപിച്ചവളെ:

സ്വർഗ്ഗത്തിൽ നിന്നും നിരന്തരം റോസാപൂക്കൾ വർഷിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയവാസം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി ചിലവഴിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

അപേക്ഷകൾ ഉപേക്ഷിക്കാത്ത വിശുദ്ധ കൊച്ചുത്രേസ്യായെ:

നിർമ്മല കന്യകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവമഹത്വത്താൽ ജ്വലിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്നേഹത്താൽ ജ്വലിക്കുന്ന ചെറുപുഷ്പമേ:

വണക്കത്തിന് യോഗ്യയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ലാളിത്യപൂർണ്ണയായ കന്യകയെ:

അസാധാരണ വിവേകത്തിനുടമയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ വനിയിൽ വിരിഞ്ഞ റോസാപുഷ്പമേ:

ദിവ്യസ്നേഹത്തിന് പാത്രമായ കൊച്ചുറാണി:

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

പ്രാർത്ഥിക്കാം

ഓ ദൈവമേ അങ്ങയുടെ അനന്ത സ്നേഹത്താൽ വിശുദ്ധ കൊച്ചുത്രേസ്യായെ ഉജ്വലിപ്പിക്കുവാൻ അങ്ങ് തിരുവുള്ളമായല്ലോ. ഈ കന്യകയുടെ മാധ്യസ്ഥ്യം വഴി പൈശാചീകശക്തികളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുവാൻ അങ്ങ് കൃപ ചെയ്യുകയും, അവളെ പോലെ ഗാഢമായി അങ്ങയെ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുത്തുവാനും ഞങ്ങളെ അർഹരാക്കുകയും ചെയ്യണമേ ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ : വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

പ്രാർത്ഥിക്കാം

കൃപാസാഗരമായ ദൈവമേ, ഈ നവനാൾ പ്രാർത്ഥനകളിൽ പങ്കുകൊള്ളുന്ന ഞങ്ങളുടെ വിശ്വാസം നാൾക്കുനാൾ അഭിവൃദ്ധിപ്പെടുത്തണമേ. മനുഷ്യകുലത്തെ സഹായിക്കാനും പ്രചോദിപ്പിക്കാനും സർവ്വശക്തനായ ദൈവം ഉയർത്തിയ മഹത്വമുള്ള വിശുദ്ധ ചെറുപുഷ്പമേ, അങ്ങയുടെ അത്ഭുതകരമായ മധ്യസ്ഥത ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ ആത്മീകവും ഭൗതീകവുമായ എല്ലാ ആവശ്യങ്ങളും നല്ല ദൈവത്തിന്റെ ഹൃദയത്തിൽ നിന്ന് നേടി തരുന്നതിൽ അങ്ങ് സമർത്ഥയാണല്ലോ. തിരുസഭാമാതാവ് നിന്റെ അത്ഭുതകരമായ മഹത്വത്തെ പ്രതി ‘ആധുനിക കാലത്തെ ഏറ്റവും വലിയ വിശുദ്ധ’ എന്ന് നിന്നെ പ്രകീർത്തിക്കുന്നത് നീ കാണുന്നുവല്ലോ. ഞാൻ അനുഗ്രഹങ്ങളാകുന്ന റോസപുഷ്പങ്ങൾ നിരന്തരം വർഷിക്കുമെന്ന് വാഗ്ദാനം ചെയ്ത നിന്റെ യോഗ്യതകൾ പരിഗണിച്ചുകൊണ്ടു സ്വർഗ്ഗീയാരാമങ്ങളിൽ നിന്ന് റോസാപ്പൂക്കൾ വർഷിക്കപ്പെടുവാൻ അനുവദിക്കണമേ. ഭാഗ്യവതിയായ ചെറുപുഷ്പമേ, അങ്ങയുടെ ശിശുസമാനമായ വിശ്വാസം എനിക്കു പകരണമേ. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടുന്ന എല്ലാ മനുഷ്യരിലും, എന്റെ ജീവിതാനുഭവങ്ങളിലും ദൈവത്തിന്റെ മുഖം ദർശിക്കുവാനും പൂർണ്ണ ആത്മവിശ്വാസത്തോടെ അവിടുത്തെ സ്നേഹിക്കുവാനും അങ്ങെനിക്കിടയാക്കണമെന്ന് താഴ്മയോടെ ഞാൻ അപേക്ഷിക്കുന്നു… ആമ്മേൻ

നല്ല ദൈവമേ അങ്ങയുടെ സ്നേഹഭാജനമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ഇരുപത്തിനാല് വർഷത്തെ ഭൗമീക വാസത്തിൽ അങ്ങ് വർഷിച്ചിട്ടുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് പ്രതിനന്ദിയായി… ( 24 ത്രീത്വ സ്തുതി )

Advertisements
Advertisements
Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading