(എഫ്‌.സി.സി. സന്യാസിനി സമൂഹത്തില്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌)

ആഖ്യാ: ഇരുളടഞ്ഞ പതിമൂന്നാം നൂറ്റാണ്ടിൽ അസ്സീസിയിൽ ജീവിച്ച്, സ്വന്തം ആദർശം കൊണ്ടും ജീവിതംകൊണ്ടും തിരു സ്സഭയെ പ്രകാശത്തിലേക്ക് നയിച്ച രണ്ട് മഹത്വ്യക്തികളാണ് അസ്സീസിയിലെ വി. ഫ്രാൻസീസും വി. ക്ലാരയും. ഈശോ യുടെ ശൂന്യവത്ക്കരണം തൻ്റെ ജീവിതത്തിൽ സ്വാംശീകരിച്ച്, ഈശോ സഹിച്ച പീഡകൾ തൻ്റെ ശരീരത്തിൽ വഹിക്കുവാ നും ഈശോയിൽ നിറഞ്ഞുനിന്നിരുന്ന നിർമ്മല സ്നേഹ ത്തിൻ്റെ ഒരു പൊരിയെങ്കിലും തനിക്കും ലഭിക്കുവാനും ആത്മാർത്ഥമായി പ്രാർത്ഥിച്ച വി. ഫ്രാൻസീസിൻ്റെ ഏറ്റവും വിശ്വസ്ത അനുഗാമിയും ശിഷ്യയുമായിരുന്നു വി. ക്ലാര. അസ്സീസിയിലെ ഒരു സമ്പന്ന കുടുംബത്തിൽ മൂന്നാമത്തെ കുട്ടിയായി ജനിച്ച ക്ലാര സന്യാസത്തിലേക്ക് വരുന്നതിനു മുമ്പു തന്നെ ഉത്തമ ക്രൈസ്‌തവജീവിതം നയിച്ചിരുന്നു. ഭൗതികതയെ നിരാകരിക്കുവാനും തൻ്റെ കന്യാത്വം യേശുവിന്റെ സ്നേഹ മാധുര്യത്തിന് സമർപ്പിക്കുവാനും വി. ഫ്രാൻസീസ് അവളെ പ്രോത്സാഹിപ്പിച്ചു. അവളിൽ പ്രവർത്തിച്ചിരുന്ന പരിശുദ്ധാ ത്മാവ് ദൈവത്തിനുവേണ്ടി അവളെ തെരഞ്ഞെടുത്തു. വി. ക്ലാര യിലൂടെ ഫ്രാൻസിസ്ക്‌കൻ ആദർശത്തെ കറയറ്റ രീതിയിൽ അവ സുവിശേഷാത്മക ജീവിതത്തിന് തന്നെത്തന്നെ അടിയറവച്ച തരിപ്പിച്ചു. 1212 മാർച്ച് 18 ന് വീരോചിതമായ ഫ്രാൻസീസ്ക്കൻ ക്ലാര അതിൽ മരണംവരെ ഉറച്ചുനിന്നു. നിസ്സാര സഹോദരന്മാർ പേപ്പൽ ആനുകൂല്യങ്ങളും മറ്റും സ്വീകരിച്ച് ദാരിദ്ര്യചൈതന്യ ത്തിന് മങ്ങലേല്പ്പിച്ചപ്പോഴും വി. ക്ലാര താൻ ഫ്രാൻസീസിൽ നിന്ന് സ്വീകരിച്ച ആദ്ധ്യാത്മികത പൂർണ്ണമായി ഉൾക്കൊള്ളു കയും, ഫ്രാൻസീസ്‌കൻ ആദർശങ്ങളെ അതിൻ്റെ തനിമയിൽ കാത്തുസൂക്ഷിക്കുകയും, അവയ്ക്ക് സ്ത്രൈണ ഭാവം നല്കു കയും ചെയ്തു.

ക്ലാരയെ ‘സാർവ്വത്രിക സഭയുടെ വിശുദ്ധ’യെന്ന് പ്രഖ്യാ പിച്ച അലക്സാണ്ടർ നാലാമൻ മാർപ്പാപ്പാ അവളുടെ വിശു ദ്ധിയാർന്ന ജീവിതത്തെപ്പറ്റി ഇങ്ങനെ എഴുതി- “മാനസാന്തര ത്തിനു മുമ്പ് നിർമ്മല, ജീവിതശൈലിയിൽ കൂടുതൽ നിർമ്മല, അർപ്പിത ജീവിതത്തിൽ അതീവനിർമ്മല, മരണാനന്തരം മഹ ത്വത്താൽ ശോഭയാർന്നവൾ. ക്ലാരയുടെ നിർമ്മലമായ ഒരു ദർപ്പണം ലോകത്തിന് സംലഭ്യമായി’.

നൂറ്റാണ്ടുകൾക്കുശേഷവും ആത്മോർക്കഷത്തിൻ്റെ ആഴമറി യുന്ന ആത്മാക്കൾ വി. ക്ലാരയുടെ ഇടുങ്ങിയ വഴികൾ തേടു ന്നു. കാരണം, ആ ധീരകന്യകയുടെ ജീവിതം ഇന്നും എന്നും ഒരുപോലെ പ്രസക്തമാണ്. കർത്തൃസേവനത്തിൽ ഏകാഗ്രചി ത്തയും സഹോദര ശുശ്രൂഷയിൽ ദത്തശ്രദ്ധയും ആയിരുന്ന ആ പ്രഭുകുമാരി, തൻ്റെ ദൗത്യം പൂർത്തീകരിച്ചശേഷം ആത്മ നാഥനിൽ നിത്യമായി വിലയംകൊണ്ട് അപൂർവ്വവും അനുപമ വുമായ ആ മഹാസംഭവത്തെ ഈ സായംസന്ധ്യയിൽ നമുക്ക് പ്രാർത്ഥനാപൂർവ്വം അനുസ്‌മരിക്കാം. നവീകരിക്കപ്പെട്ട വിശ്വാ സത്തോടെ നമ്മുടെ അനുദിന ജീവിതയാത്ര തുടരാൻ നമ്മൾ പ്രാപ്തരാകുന്നതിനും വി. ക്ലാരയോടൊത്ത് പ്രാർത്ഥിക്കുന്നതി നും ക്ലാരയുടെ സുകൃതങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൂടു തലായി പകർത്തുന്നതിനും ഈ അനുസ്‌മരണാ പ്രാർത്ഥന നമ്മെ സഹായിക്കുമാറാകട്ടെ.

(വി. ക്ലാരയുടെ ഒരു പാട്ട്)

ഗായി: ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവത്തെക്കാണും. (സമൂഹം രണ്ടു ഗണമായി സങ്കീർത്തനം 63 ചൊല്ലുന്നു.)

ദൈവമേ അവിടുന്നാണ് എന്റെ ദൈവം; ഞാൻ അങ്ങയെ തേടുന്നു; എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു.

ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

അങ്ങയുടെ ശക്തിയും മഹത്വവും ദർശിക്കാൻ ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു.

അങ്ങയുടെ കാരുണ്യം ജീവനേക്കാൾ കാമ്യമാണ്; എന്റെ അധരങ്ങൾ അങ്ങയെ സ്‌തുതിക്കും.

എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പുകഴ്ത്തും; ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.

കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോൾ ഞാൻ മജ്ജയും മേദസ്സും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു.

എന്റെ അധരങ്ങൾ അങ്ങേയ്ക്ക് ആനന്ദഗാനം ആലപിക്കും. അവിടുന്ന് എൻ്റെ സഹായമാണ്; അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ ആനന്ദിക്കും.

എന്റെ ആത്മാവ് അങ്ങയോട് ഒട്ടിചേർന്നിരിക്കുന്നു; അങ്ങയുടെ വലത്തുകയ്യ് എന്നെ താങ്ങിനിർത്തുന്നു.

എന്റെ ജീവൻ നശിപ്പിക്കാൻ നോക്കുന്നവർ ഭൂമിയുടെ അഗാധഗർത്തങ്ങളിൽ പതിക്കും.

അവർ വാളിനിരയാകും; അവർ കുറുനരികൾക്കു ഭക്ഷണമാകും.

എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; അവിടുത്തെ നാമത്തിൽ സത്യം ചെയ്യുന്നവർ അഭിമാനം കൊള്ളും, നുണയരുടെ വാ അടഞ്ഞുപോകും.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

സമൂ: ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവത്തെക്കാണും.

ആഖ്യാ: ക്ലാരയ്ക്ക് 60 വയസായി. 40 വർഷക്കാലത്തെ നിരന്തരമായ തപശ്ചര്യകളും ആശാനിഗ്രഹങ്ങളും ക്ലാരയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. 28 വർഷക്കാലം അവൾ രോഗിണിയായിരുന്നു. അവസാനത്തെ ഒരു വർഷം അവൾ തീർത്തും ശയ്യാവലംബിയായിരുന്നു. എങ്കിലും വി. ഫ്രാൻസീ സിൽ നിന്ന് താൻ സ്വീകരിച്ച ദാരിദ്ര്യസിദ്ധിയെപ്പറ്റി ബോദ്ധ്യമുള്ള, നിശ്ചയദാർഢ്യമുള്ള ഒരു ധീരവനിതയായി ക്ലാര കാണപ്പെട്ടു. വി. കുർബാനയുടെ രജതപേടകം ഉയർത്തിക്കാണിച്ച്, അസ്സീസിയിൽ ഇരച്ചുകയറിയ സാരസൻ സൈന്യത്തെ പലായനം ചെയ്യിച്ച ക്ലാര, കുരിശടയാളംകൊണ്ട് അനേകരെ രോഗ വിമുക്തരാക്കിയ ക്ലാര, അപ്പം വാഴ്ത്തി വർദ്ധിപ്പിച്ച് സഹോദരിമാരെ തീറ്റിപ്പോറ്റിയ ക്ലാര, സുസ്മേരവദനയായി മരണത്തെ കാത്തുകിടക്കവൈ, 1252 ൽ ദരിദ്രസഹോദരിമാരുടെ സംരക്ഷകനായിരുന്ന കർദ്ദിനാൾ റെയ്നേരി ക്ലാരയെ വന്നുകാണുകയും അവളുടെ നിയമാവലി അംഗീകരിക്കുകയും ചെയ്തു. ഇതു കൊണ്ട് തൃപ്തിവരാത്ത ക്ലാര നാലാം ഇന്നസെൻ്റ് മാർപ്പാപ്പ യുടെ അംഗീകാരം ഈ നിയമാവലിക്ക് ലഭിക്കുന്നതിനായി അഭിലഷിച്ചു. 1252 മേയ് മാസം 25-ാം തീയതി പരി. പിതാവ് അസ്സീയിൽ എത്തിച്ചേർന്നു. ശയ്യാവലംബിയായ ക്ലാരയെയും അവിടുന്ന് സന്ദർശിച്ചു. തൻ്റെ സമീപത്തെത്തിയ പരി. പിതാ വിന്റെ തിരുമോതിരം ചുംബിച്ചുകൊണ്ട് ക്ലാര പറഞ്ഞു.

ക്ലാര: പരി. പിതാവേ, അങ്ങ് എൻ്റെ എല്ലാ പാപങ്ങളും മോചിച്ച് എനിക്കു സമാധാനം നല്‌കണമേ.

ആഖ്യാ: പരി. പിതാവ് അവളുടെ അപേക്ഷ സ്വീകരിച്ച് സകലപാപങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും അവളെ മോചി പ്പിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. ഇടറിയ സ്വര ത്തിൽ ക്ലാര വീണ്ടും പരി. പിതാവിനോട് അപേക്ഷിച്ചു.

ക്ലാര: ഞാൻ പരി. സിംഹാസനത്തിന് സമർപ്പിച്ചിരുന്ന ദാരി ദ്യ്രവതത്തെ സംബന്ധിക്കുന്ന നിയമം ഞങ്ങൾക്ക് അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു.

ആഖ്യാ: ഈ ധീരകന്യകയുടെ, മരണവിനാഴികയിലും കൈവിടാതിരുന്ന, അചഞ്ചലമായ ജീവിതാഭിലാഷം – ക്രിസ്തുവിന്റെ സുവിശേഷാനുകരണത്തിനുള്ള ആനുകൂല്യം – അവൾക്ക് നിഷേധിക്കുവാൻ പരി. പിതാവിന് കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല. ക്ലാര പ്രതീക്ഷയോടെ കിടന്നു. ഫ്ളോറൻസിലെ മോണ്ടിസെല്ലി മഠാധിപയായിരുന്ന ആഗ്നസ് ക്ലാരയുടെ അത്യാസന്ന നില അറിഞ്ഞ് തന്റെ സഹോദരിയുടെ പക്കൽ ഓടിയെത്തി. സ്വന്തം സഹോദരിയുടെ മരണശയ്യക്കരികിൽ അവൾ കണ്ണീരോടെ നിന്നു. അവൾ ചേച്ചി യോടപേക്ഷിച്ചു.

ആഗ്നസ്: ചേച്ചി, എന്നെ വിട്ടുപോകരുത്!

ക്ലാര: കുഞ്ഞേ, കർത്താവാണ് എന്നെ വിളിക്കുന്നത്. എനിക്ക് പോയേ തീരൂ. നീ കരയാതിരിക്കുക.

ആഖ്യാ: 1253 ആഗസ്റ്റ് പത്താം തീയതി, ക്ലാരയുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു. ആഗസ്റ്റ് 9-ലെ ‘സോളെത്ത് അന്വേരെ’ എന്ന പേപ്പൽ ബൂള വഴി പരി. പിതാവ് ക്ലാരയുടെ സുവി ശേഷ ദാരിദ്ര്യാനുകൂല്യത്തിന് – നിയമാവലിക്ക് – അംഗീകാര മുദ്ര നല്കി, പ്രത്യേക ദൂതൻ വഴി അത് ക്ലാരയ്ക്ക് എത്തിച്ചു കൊടുത്തു. അവാച്യമായ ആത്മനിർവൃതിയോടെ ക്ലാര അത് വാങ്ങി സ്നേഹപൂർവ്വം അതിൽ ചുംബനമർപ്പിച്ചു. 42 വർഷ മായി ക്ലാരയും സഹോദരിമാരും ആചരിച്ചുവന്ന കാർക്കശ്യ മായ ജീവിതശൈലിക്ക് അങ്ങനെ സ്ഥായിയായ അംഗീകാരം ലഭിച്ചു.

(അല്പസമയം മൗനം)

ഗായി: ദരിദ്രകന്യകയായ നീ ദരിദ്രനായ ക്രിസ്‌തുവിനെ ആശ്ലേഷിക്കുക.

(സമൂഹം രണ്ടു ഗണമായി ചൊല്ലുന്നു – അനുശാസനം 27)

സ്നേഹവും വിജ്ഞാനവും ഉള്ളിടത്ത് ഭയമോ അജ്ഞതയോ ഉണ്ടായിരിക്കുകയില്ല.

എവിടെ സഹിഷ്ണുതയും വിനയവും ഉണ്ടോ അവിടെ കോപമോ ക്ഷോഭമോ ഉണ്ടാവുകയില്ല.

ആനന്ദപൂർവ്വകമായ ദാരിദ്ര്യചൈതന്യം ഉള്ളിടത്ത് അത്യാഗ്രഹമോ ദുർമോഹമോ കാണുകയില്ല.

ആന്തരിക സമാധാനവും ധ്യാനാത്മക പ്രാർത്ഥനയും ഉള്ളവനിൽ വ്യഗ്രതയും ചഞ്ചലമനസ്സും ഉണ്ടായിരിക്കുകയില്ല.

എവിടെ ദൈവഭയം ഭവനത്തിന് കാവൽ നിൽക്കുന്നുവോ അവിടെ ശത്രുവിന് പ്രവേശിക്കാൻ സാധ്യമല്ല.

അനുകമ്പയും വിവേചനവും ഉള്ളിടത്ത് ക്രമരാഹിത്യവും ഹൃദയകാഠിന്യവും ഉണ്ടായിരിക്കുകയില്ല.

(ഒരു നിമിഷം മൗനം)

സമൂഹം: ദരിദ്രകന്യകയായ നീ ദരിദ്രനായ ക്രിസ്തുവിനെ ആശ്ലേഷിക്കുക.

അഖ്യാ: പരി. സിംഹാസനത്തിൽനിന്നു ലഭിച്ച ബൂള നെഞ്ചിൽ അടക്കിപ്പിടിച്ച് അവൾ ഉദ്ഘോഷിച്ചു.

ക്ലാര: കർത്താവേ, അങ്ങേ ദാസിയെ സമാധാനത്തിൽ വിട്ട യക്കണമെ.

ആഖ്യാ: സഹോദരി ആഗ്നസ് അതേറ്റ് വാങ്ങി വായിച്ച് കേൾപ്പിച്ചു. തുടർന്ന് സഹോദരികളോട് കർത്താവിന്റെ പീഡാ നുഭവ ചരിത്രം വായിക്കാൻ ക്ലാര ആവശ്യപ്പെട്ടു.

(യോഹ. 18/17-30 വായിക്കുന്നു)

(അല്പസമയം മൗനമായി ധ്യാനിക്കുന്നു)

(വി. ക്ലാരയുടെ ഒരു പാട്ട്)

ആഖ്യാ: ക്ലാരയുടെ ആത്മാവ് പരമാനന്ദത്തിൽ ലയിച്ചു. വി. ക്ലാരയുടെ കടന്നുപോകലിനെപ്പറ്റി സമകാലീനനായ സെലാ നോവിലെ തോമസ് എഴുതിയ ചരിത്രത്തിൽ നിന്നും നമുക്ക് വായിച്ചു കേൾക്കാം.

സെലാനോവിലെ തോമസ് എഴുതിയ വി. ക്ലാരയുടെ ജീവചരിത്രം. നമ്പർ 44-66

അന്ത്യനാളുകളിൽ വി. ക്ലാര വളരെ വേദന അനുഭവിക്കു കയും കഷ്ടപ്പെടുകയും ചെയ്ത‌ിരുന്നു. ആ സഹനങ്ങളുടെ അളവനുസരിച്ച് അവിടുത്തെ അന്തേവാസികളുടെയും ആ നഗരത്തിലെ ആളുകളുടെയും വിശ്വാസവും ഭക്തിയും വർദ്ധി ച്ചുവന്നു. കർദ്ദിനാളന്മാരും മെത്രാന്മാരും അടങ്ങുന്ന ധാരാളം സന്ദർശകർ ആ ദിവസങ്ങളിൽ വിശുദ്ധയ്ക്കുണ്ടായിരുന്നു. അത് അവളുടെ വിശുദ്ധിയോടുള്ള ബഹുമാനത്തിന്റെ സൂച നയായിരുന്നു. പതിനേഴ് ദിവസം ഭക്ഷണമൊന്നും കഴിക്കാൻ സാധിക്കാതെ കിടന്നിരുന്ന വിശുദ്ധ, നമ്മുടെ കർത്താവിന്റെ ശക്തിയാൽ പരിപോഷിപ്പിക്കപ്പെട്ടിരുന്നു. അവിടുത്തെ ശുശ്രൂ ഷയിൽ ഏർപ്പെട്ടിരുന്ന, തന്റെ സന്ദർശകരെ ശക്തിപ്പെടുത്തു കയും ചെയ്തിരുന്നു. ഒരിക്കൽ, ദയാസമ്പന്നനായിരുന്ന ബ്രദർ റെയ്നാൾഡോ വിശുദ്ധയോട്, പലവിധ രോഗങ്ങളാൽ വല യുമ്പോൾ സഹനത്തിൻ്റെ ഈ രക്തസാക്ഷിത്വം ക്ഷമയോടെ സഹിക്കുന്നതിനെപ്പറ്റി ഉപദേശിച്ചു. “പ്രിയ സഹോദരാ, നമ്മുടെ കർത്താവീശോമിശിഹായുടെ അനുഗ്രഹത്തെപ്പറ്റി അവിടുത്തെ ദാസനായ ഫ്രാൻസീസിൽനിന്നും അറിഞ്ഞതു മുതൽ, എനി ക്കൊരു വേദനയും ഭാരമല്ല, ഒരു പ്രായശ്ചിത്തവും രൂക്ഷമല്ല, ഒരു ബലഹീനതയും കഠിനമല്ല” എന്നായിരുന്നു ക്ലാരയുടെ മറുപടി

കർത്താവ് സമീപസ്ഥനാണെന്ന്, അല്ല വാതിൽക്കൽ നില്ക്കുന്നുവെന്ന് ഗ്രഹിച്ചപ്പോൾ വിശുദ്ധ ക്ലാര, വൈദികരോടും സന്യാസസഹോദരന്മാരോടും, അടുത്തു വന്ന് ദൈവവചനം, പ്രത്യേകിച്ചും പീഡാനുഭവഭാഗം വായിക്കുവാൻ അപേക്ഷിച്ചു. ചുറ്റും നിന്നിരുന്നവരുടെ കൂട്ടത്തിൽ ജൂണിപ്പർ സഹോദരനെ കണ്ട വിശുദ്ധയ്ക്ക് വളരെയധികം സന്തോഷം തോന്നി. നമ്മുടെ കർത്താവിൽ നിന്നും എന്തെങ്കിലും സന്ദേശം കിട്ടിയിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് വി. ക്ലാര ചോദിച്ചു. അദ്ദേഹം തൽക്ഷണം സംസാരിക്കുവാൻ ആരംഭിച്ചു. ജൂണിപ്പർ സഹോദരൻന്റെ അധ രങ്ങളിൽ നിന്നും അടർന്നുവീണ വാക്കുകൾ അദ്ദേഹത്തിന്റെ തീക്ഷ്‌ണത നിറഞ്ഞ ഹൃദയമാകുന്ന തീച്ചൂളയിൽ നിന്നും പു റപ്പെട്ട അഗ്നിസ്ഫുലിംഗങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ഉപമ കളിലും ഉപദേശങ്ങളിലും നിന്ന് വിശുദ്ധ, ധാരാളം ആശ്വാസം പ്രാപിച്ചു. പിന്നീട് അവൾ കരഞ്ഞുകൊണ്ട് തന്റെ ചുറ്റും നി ന്നിരുന്ന മക്കളോട്, ദാരിദ്ര്യമാകുന്ന നിധി അവർക്കായി ഏല്പി ച്ചു കൊടുത്തപ്പോൾ അവർക്കു ലഭിച്ച ദൈവാനുഗ്രഹങ്ങളെ പ്പറ്റി അവരെ ഓർമ്മിപ്പിച്ചു. വി. ക്ലാര തന്റെ ചുറ്റും നിന്നിരുന്ന സഹോദരീസഹോദരന്മാരെ അനുഗ്രഹിച്ചു. ആശ്രമാംഗങ്ങളായ സഹോദരിമാർക്ക് ഉന്നതത്തിൽ നിന്നും ധാരാളമായ ദൈവാനു ഗ്രഹങ്ങൾ ആശംസിച്ചു. ഇപ്പോഴുള്ളവർക്കും വരാനിരിക്കുന്ന വരായ എല്ലാവർക്കും ആശംസകൾ നേർന്നു.

വി. ഫ്രാൻസീസിന്റെ അനുഗൃഹീതരായ കൂട്ടുകാർ രണ്ടുപേരും അടുക്കൽ നിന്നിരുന്നു. ബ്രദർ ആഞ്ചലോ ദുഃഖത്തോടെ യാണെങ്കിലും, കരഞ്ഞുകൊണ്ടിരുന്ന മറ്റുള്ളവരെ ആശ്വസിപ്പി ച്ചു. ബ്രദർ ലിയോ മരണാസന്നയായ ക്ലാരയുടെ ശയ്യിൽ ചുംബ നമർപ്പിച്ചു. ഈ ലോകത്തോട് യാത്ര പറഞ്ഞുകൊണ്ടിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ ചുറ്റും നിന്ന മക്കൾ കണ്ണു നീർ ചൊരിഞ്ഞു. ഈ ലോകത്തിൽവച്ച് അവളെ ഇനി കാണു കയില്ലെന്ന് അവർക്ക് മനസ്സിലായി. തങ്ങൾക്ക് വിശുദ്ധവഴി ലഭിച്ചിരുന്ന ആശ്വാസവും സന്തോഷവും ഈ കണ്ണുനീരിന്റെ താഴ്വരയിൽ ലഭിക്കുകയില്ലെന്നും അവർക്കു ബോദ്ധ്യപ്പെട്ടു. ജീവൻ പിരിയാൻ പോകുന്ന ആ ശരീരത്തെ തങ്ങളുടെ കര ങ്ങൾകൊണ്ട് പിടിച്ചു കുലുക്കുക ഭംഗിയല്ല എന്നു ബോദ്ധ്യം വന്നതിനാൽ അവർ അതിനു മുതിർന്നില്ല. അതുകൊണ്ട് അവ രുടെ ദുഃഖം ശതഗുണീഭവിച്ചു. ബാഹ്യമായ ദുഃഖത്താൽ പലവിചാരപ്പെടാതിരിക്കുവാൻ അവർ ശ്രമിച്ചു. ആശ്രമാ ന്തരീക്ഷം നിശബ്ദത ആവശ്യപ്പെടുന്നെങ്കിലും കരച്ചിലും നെടുവീർപ്പും പലപ്പോഴും ആ ഏകാന്തതയെ ഭഞ്ജിച്ചു. കണ്ണു നീർകൊണ്ട് അവരുടെ മുഖങ്ങൾ വീർത്തിരുന്നു. ദുഃഖത്താൽ അവരുടെ ഹൃദയങ്ങൾ തരളിതമായി.

ഈ സമയത്ത് വിശുദ്ധ ക്ലാര തന്നിലേക്കുതന്നെ തിരിഞ്ഞ് സ്വയം മന്ത്രിച്ചു. “എൻ്റെ ആത്മാവേ, യാതൊരു ആകുലതയും കൂടാതെ പുറപ്പെടുക. കാരണം, നിൻ്റെ യാത്രയിൽ നിന്നെ അനുഗമിക്കുവാൻ പറ്റിയ ഒരു സഹയാത്രികൻ നിനക്കുണ്ട്. പേ ാകുക, നിന്നെ സൃഷ്‌ടിച്ചവൻ നിന്നെ വിശുദ്ധീകരിച്ചിരിക്കുന്നു. ഒരമ്മ തന്റെ കുഞ്ഞിനെ പരിരക്ഷിക്കുന്നതുപോലെ, മൃദുലമായ സ്നേഹത്താൽ അവിടുന്ന് നിന്നെ സ്നേഹിച്ചു. കർത്താവേ, നീ എന്റെ ആത്മാവിനെ സൃഷ്ടിച്ചു. നിനക്കെന്നും മഹത്ത്വമുണ്ടാകട്ടെ’. ആരോടാണ് സംസാരിക്കുന്നതെന്ന് ഒരു സഹോദരി ചോദിച്ചപ്പോൾ വിശുദ്ധ ഉത്തരം കൊടുത്തു. “ഞാൻ എന്റെ അനുഗൃഹീതയായ ആത്മാവിനോടാണ് സംസാരിക്കുന്നത്”.

അവളുടെ സഹയാത്രികൻ അതിദൂരത്തല്ലാതെ നില്ക്കുന്നുണ്ടാ യിരുന്നു. അടുത്തു നിന്നിരുന്ന ഒരു സഹോദരിയോടായി ക്ലാര ചോദിച്ചു.

“മകളേ, ഞാൻ കാത്തിരുന്ന മഹത്ത്വത്തിന്റെ രാജാവിനെ നീ കാണുന്നുണ്ടോ?

കർത്താവിന്റെ കരം അവളുടെമേൽ വയ്ക്കപ്പെട്ടിരുന്നു. ശാരീരിക നേത്രങ്ങൾക്കൊണ്ടുതന്നെ ക്ലാര സന്തോഷപ്രദമായ ഒരു ദർശനം കണ്ടു. വാതിൽക്കലേക്ക് അവൾ ദൃഷ്ടി തിരി ച്ചു. അതാ വെള്ള വസ്ത്രധാരികളായ ഒരുപറ്റം കന്യകമാർ സുവർണ്ണ കിരീടങ്ങൾ ശിരസ്സിൽ അണിഞ്ഞു നില്ക്കുന്നു. മറ്റെ ല്ലാവരെയുംകാൾ സുന്ദരിയായ ഒരു കന്യക അവരുടെ ഇടയിൽ ഉണ്ടായിരുന്നു. അവളുടെ കിരീടത്തിൽ നിന്നും പ്രകാശക്കതി രുകൾ പ്രസരിച്ച് രാത്രിയുടെ ഇരുട്ടിൽ അമർന്നിരുന്ന ആ ഭവന ത്തെ ശോഭായമാനമാക്കി. ആ കന്യക മുമ്പോട്ടു നീങ്ങി തന്റെ പുത്രൻ്റെ മണവാട്ടി കിടന്നിരുന്ന കട്ടിലിനടുത്തെത്തി. അതീ വസ്നേഹത്തോടെ അവളെ ആലിംഗനം ചെയ്തു. അത്യന്തം മനോഹരമായ ഒരു വെൺവിരിപ്പ് ആ കന്യകമാർ കൊണ്ടുവ ന്നിരുന്നു. വളരെ ആഘോഷമായി അവർ അതുകൊണ്ട് ക്ലാര യുടെ ശരീരം മൂടി. അവളുടെ കിടക്കയെ അലങ്കരിച്ചു.

വി. ലോറൻസിൻ്റെ തിരുനാളിൻ്റെ പിറ്റേന്ന് അങ്ങനെ ആ വിശുദ്ധാത്മാവ് ഈ ലോകത്തിൽ നിന്നും യാത്രയായി സ്വർഗ്ഗീയ കിരീടം ചൂടുവാൻ പോയി. ശാരീരിക ഭവനം അഴിഞ്ഞുപോയി. അവളുടെ ആത്മാവ് സന്തോഷത്തോടെ സ്വർഗ്ഗത്തിലേക്ക് ആവാഹിക്കപ്പെട്ടു. ദുഃഖങ്ങളുടെ ഈ താഴ്വര വിട്ട് അവൾ ശാന്തിയുടെയും സന്തോഷത്തിൻ്റെയും നാട്ടിലെ ത്തി. വേർപാടിൻ്റെ വേദനയിൽ നിന്നും സ്വർഗ്ഗീയ വിരുന്നിന്റെ ആസ്വാദനത്തിനായി എത്തിച്ചേർന്നു. പൊടിയുടെയും ചാമ്പലി ന്റെയും ഈ ഭൂമിക്കു പകരം സ്വർഗ്ഗീയ ഭവനത്തിൽ നിത്യമഹ ത്ത്വത്തിന്റെ ഉടയാട ധരിച്ച് ക്ലാര വാഴുന്നു.

(മൗനമായി പ്രാർത്ഥിക്കുന്നു)

ആഖ്യാ: ദർശനം അവസാനിച്ചപ്പോൾ സാൻഡാമിയാ നോയിൽനിന്നു ഹൃദയഭേദകമായ ഒരു തേങ്ങൽ ഉയർന്നു. സാൻഡാമിയാനോയിലെ പ്രകാശം പൊലിഞ്ഞുപോയി.

സഹോദരിമാർ 116-ാം സങ്കീർത്തനം ചൊല്ലിക്കൊണ്ടിരുന്നു. വി. ക്ലാരയുടെ മൃതദേഹം അസ്സീസിയിൽ സാൻജോർജിയോ ദേവാ ലയത്തിൽ സംസ്ക്കരിക്കപ്പെട്ടു. വിശുദ്ധയുടെ അഴിയാത്ത ശരീരം ഇപ്പോഴും അവിടെത്തന്നെ ഒരു സ്‌ഫടിക പേടകത്തിൽ അടക്കം ചെയ്തിരിക്കുന്നു. 1253 നവംബർ 14-ന് ഇന്നസെന്റ നാലാമൻ പാപ്പാ അവളുടെ നാമകരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. വി. ഫ്രാൻസീസിനെപ്പോലെ ക്ലാരയും മരിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോൾ 1255 സെപ്റ്റംബർ 26-ന് വിശുദ്ധ യായി പ്രഖ്യാപിക്കപ്പെട്ടു. ആ വിശുദ്ധയുടെ സംപൂജ്യ ശരീരം കണ്ട് ബഹുമാനാദരവുകൾ അർപ്പിക്കുവാൻ, വിശുദ്ധയുടെ മാദ്ധ്യസ്ഥ്യം തേടാൻ എത്തുന്ന ആയിരങ്ങളോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം.

കാറോസൂസ

ഗായി: നമുക്കെല്ലാവർക്കും ഭക്തിയോടും സ്നേഹത്തോടും കൂടി നിന്ന് അമ്മയായ വി. ക്ലാരയിൽ വിളങ്ങിയിരുന്ന സുകൃതങ്ങൾ ഞങ്ങളിൽ ചൊരിയണമെയെന്ന് പ്രാർത്ഥിക്കാം.

സമൂ: കർത്താവായ ഈശോയെ, വി. ക്ലാരയിൽ വിളങ്ങിയിരുന്ന സുകൃതങ്ങൾ ഞങ്ങളിൽ ചൊരിയണമെയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

ഗായി: കാരുണ്യവാനായ കർത്താവേ, അങ്ങയുടെ തിരുവചനങ്ങൾക്ക് ഹൃദയം തുറക്കാനുള്ള വരം വി. ക്ലാരയ്ക്ക് നല്കിയ ല്ലോ. ഞങ്ങളും അങ്ങയുടെ വചനങ്ങൾ ശ്രവിച്ച് അവ സ്വാംശീ കരിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവായ ഈശോയെ, അങ്ങയുടെ വചനങ്ങൾ ശ്രവിച്ച് അവ സ്വാംശീകരിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്ക ണമെ.

ഗായി: നസ്രായനായ ഈശോയെ, ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രാ, തനിക്ക് ലഭിച്ച വിളിയോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സദാ ദൈവത്തിൽ ലയിച്ചിരുന്ന വി. ക്ലാരയെപ്പോലെ നിരന്തര മാനസാന്തരത്തിന്റെയും ശൂന്യവത്ക്കരണത്തിന്റെയും ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവായ ഈശോയെ, നിരന്തര മാനസാന്തരത്തി ൻ്റെയും ശൂന്യവത്ക്കരണത്തിൻ്റെയും ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.

ഗായി: ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട രക്ഷകനായ ഈശോയെ, വി. ക്ലാരയെ സംബന്ധിച്ച് അങ്ങയുടെ പീഡാനു ഭവവും കുരിശുമരണവും എല്ലാ പ്രാർത്ഥനയുടെയും കേന്ദ്ര ബിന്ദുവും ദാരിദ്ര്യജീവിതത്തിന്റെ ഉത്തമമാതൃകയുമായിരുന്ന ല്ലോ. വി. ക്ലാരയെ അനുകരിച്ച് ഞങ്ങളുടെ ഫ്രാൻസിസ്ക്കൻ ദൈവവിളി യഥാവിധി ജീവിച്ചുകൊണ്ട് ഞങ്ങളുടെ കുരിശു കൾ സന്തോഷപൂർവ്വം വഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്ക ണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവായ ഈശോയെ, ഞങ്ങളുടെ കുരിശുകൾ സന്തോഷപൂർവ്വം വഹിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.

ഗായി: സർവ്വസമ്പന്നനായിരുന്നിട്ടും ഞങ്ങൾക്കുവേണ്ടി ദരി ദ്രനായിത്തീർന്ന ഈശോയെ, വി. ദാരിദ്ര്യം അവകാശമായി കിട്ടുന്നതിന് മരണംവരെ പരിശ്രമിച്ച വി. ക്ലാരയുടെ മാദ്ധ്യസ്ഥ്യ ത്താൽ ദാരിദ്ര്യത്തെ സ്നേഹിക്കുവാനും അത് ജീവിക്കുവാനു മുള്ള ദാഹം ഞങ്ങൾക്കു നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവായ ഈശോയെ, ദാരിദ്ര്യത്തെ സ്നേഹിക്കു വാനും അത് ജീവിക്കുവാനുമുള്ള ദാഹം ഞങ്ങൾക്കു നൽക ണമെ.

ഗായി: എല്ലാ അധികാരവും ഉന്നതത്തിൽ നിന്ന് വരുന്നു എന്ന് ഞങ്ങൾക്ക് ബോദ്ധ്യം നല്കിയ ഈശോയെ, സഭാ വിശ്വസ്ത‌ത നിയമങ്ങളോടും അതീവ ധികാരികളോടും പുലർത്തുകയും ആദരവ് പ്രദർശിപ്പിക്കുകയും ചെയ്ത‌ വി. ക്ലാരയുടെ മാദ്ധ്യസ്ഥ്യത്താൽ സഭാധികാരികളിലും നിയമങ്ങ ളിലും സംതൃപ്തി കണ്ടെത്തുവാനും സ്നേഹപൂർവ്വം അനു സരിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവായ ഈശോയെ, സഭാധികാരികളിലും നി യമങ്ങളിലും സംതൃപ്തി കണ്ടെത്തുവാനും സ്നേഹപൂർവം അനുസരിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമെ.

ഗായി: ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയ ഈശോയെ, സഹോദരികളെ അമ്മയെപ്പോലെ സ്നേഹിക്കുകയും ശുശ്രൂഷി ക്കുകയും ചെയ്ത വി. ക്ലാരയുടെ മാദ്ധ്യസ്ഥ്യംവഴി അനുദിന ജീവിതത്തിൽ സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും മനോ ഭാവം സ്വന്തമാക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവായ ഈശോയെ, അനുദിന ജീവിതത്തിൽ സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും മനോഭാവം സ്വന്തമാ ക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമെ.

കർമ്മി: ഞങ്ങളുടെ കർത്താവും രക്ഷകനുമായ ദൈവമേ, (സമൂഹം ചേർന്നു ചൊല്ലുന്നു) അങ്ങയുടെ പീഡാനുഭവം കൊണ്ട് തന്റെ ഹൃദയവും അങ്ങേ നാമംകൊണ്ട് അധരങ്ങളും നിറയ്ക്കുവാനുള്ള കൃപ അങ്ങ് വി. ക്ലാരയ്ക്ക് നല്കിയല്ലോ. ഞങ്ങളുടെ ജീവിതത്തിലും അങ്ങയുടെ പീഡാനുഭവത്തിന്റെ സ്മരണ സദാ നിലനിറുത്തുവാനും നിരന്തരം അങ്ങയുടെ നാമം ഉച്ചരിച്ചുകൊണ്ട് ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹി ക്കണമെ. ഞങ്ങളുടെ അമ്മയായ വി. ക്ലാര സുവിശേഷദാരിദ്ര്യ ത്തിന് സ്വന്തം ജീവിതംകൊണ്ട് നല്‌കിയ സാക്ഷ്യം പ്രായോ ഗികമാക്കുവാൻ ഞങ്ങളെ ശക്തരാക്കണമെ. അമ്മ നടന്നു നീങ്ങിയ സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും പാതയിലൂടെ സഞ്ചരിച്ച് എല്ലാവർക്കും സ്നേഹസേവനങ്ങൾ നല്കി ജീവി തത്തെ ധന്യമാക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. നി ത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, ആമ്മേൻ

ആഖ്യാ: വി. ക്ലാര തൻ്റെ സഹോദരികൾക്ക് നല്കിയ ആശീർവ്വാദം നമുക്ക് സ്വീകരിക്കാം.

സുപ്പീ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവി ന്റെയും നാമത്തിൽ, ആമ്മേൻ

കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും കാത്തുസൂക്ഷിക്കു കയും ചെയ്യട്ടെ. അവിടുത്തെ മുഖം നിങ്ങളുടെമേൽ തിരിച്ച് നിങ്ങളോടു കാരുണ്യം കാണിക്കട്ടെ. അവിടുന്ന് നിങ്ങൾക്ക് സമാ ധാനം നല്കട്ടെ. ക്രിസ്‌തുനാഥൻ്റെ ദാസിയും നമ്മുടെ പിതാവായ വിശുദ്ധ ഫ്രാൻസീസിൻ്റെ ചെറുചെടിയും നിങ്ങളുടെയും മറ്റെല്ലാ ദരിദ്രസഹോദരിമാരുടെയും അയോഗ്യ മാതാവും സഹോദരിയുമായ ഞാൻ ക്ലാര അവിടുത്തെ പരിശുദ്ധ അമ്മയുടെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിൻ്റെയും എല്ലാ മാലാഖമാരുടെയും സ്ത്രീപുരുഷന്മാരായ എല്ലാ വിശു ദ്ധരുടെയും മാദ്ധ്യസ്ഥതയാൽ നമ്മുടെ കർത്താവീശോമിശി ഹായോട് പ്രാർത്ഥിക്കുന്നു. അവിടുത്തെ കൃപയാൽ സ്വർഗ്ഗീയ പിതാവ് നിങ്ങളെ ആശീർവ്വദിക്കുകയും ആകാശത്തിലും ഭൂമി യിലും ഈ വിശുദ്ധമായ ആശീർവ്വാദം നിങ്ങൾക്കായി സ്ഥിരപ്പെടുത്തുകയും ചെയ്യട്ടെ.

ഭൂമിയിൽ സമരസഭയിലെ ദാസന്മാരുടെയും ദാസിമാരു ടെയും മധ്യേ അവിടുത്തെ കൃപയും ശക്തിയും നിങ്ങളിൽ വർദ്ധിപ്പിക്കട്ടെ. സ്വർഗ്ഗത്തിൽ അവിടുത്തെ വിജയസഭയിൽ എല്ലാ വിശുദ്ധരുടെയും മദ്ധ്യേ നിങ്ങളെ മഹത്ത്വപ്പെടുത്തു കയും ബഹുമാനിക്കുകയും ചെയ്യട്ടെ.

എന്റെ ജീവിതകാലത്തും മരണശേഷവും എനിക്കു സാധി ക്കുന്നിടത്തോളവും അതിൽക്കൂടുതലും ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. കാരുണ്യവാനായ പിതാവ് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള തൻ്റെ പുത്രീപുത്രന്മാർക്ക് നല്‌കിയതും നല്കാ നിരിക്കുന്നതുമായ എല്ലാ ആശീർവാദത്താലും ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. ആമ്മേൻ.

എപ്പോഴും ദൈവത്തെയും നിങ്ങളുടെ ആത്മാക്കളെയും മറ്റു സഹോദരിമാരുടെ ആത്മാക്കളെയും സ്നേഹിക്കുന്നവരായിരിക്കുവിൻ. നിങ്ങൾ ദൈവത്തോടു വാഗ്ദാനം ചെയ്തവ പാലിക്കുന്നതിൽ എപ്പോഴും ബദ്ധശ്രദ്ധരാകുവിൻ.

കർത്താവ് നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ. നിങ്ങൾ എവിടെയായിരുന്നാലും അത് എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കട്ടെ. ആമ്മേൻ.

(ഫ്രാൻസിസ്ക്കൻ ഗാനം)

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading