ഒരു ദുഃഖ വാർത്ത
കോതമംഗലം രൂപതാംഗമായ അമൽ പടിഞ്ഞാട്ടുവയലിൽ അച്ചൻ (രണ്ടാർ ഇടവക, 2012 ബാച്ച്) ഇന്ന് വൈകുന്നേരം ആറരയോടെ ആവോലിച്ചാൽ ജീവ വെള്ള ഫാക്ടറി കടവിൽ വള്ളം മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു അച്ചന്മാരും (ചൂരത്തൊട്ടി, മാളിയേക്കൽ) എന്നിവർ രക്ഷപ്പെട്ടു. മൃതദേഹം ധർമ്മഗിരി ആശുപത്രിയിൽ. സംസ്കാരം പിന്നീട്…. 😭😭😭🙏🙏🙏

ആവോലിച്ചാലിൽ ഉള്ള ജീവ മിനറൽ വാട്ടർ കമ്പിനിയിൽ എത്തിയ മൂന്ന് വൈദീകർ ഫാക്ടറിയ്ക്ക് മുമ്പിലെ പെരിയാറിൽ വള്ളത്തിൽ കയറി തുഴഞ്ഞ് നടക്കുമ്പോൾ വള്ളം മറിഞ്ഞ് അപകടം സംഭവിക്കുന്നു. അപകടത്തിൽ മൂവാറ്റുപുഴ രണ്ടാർ കര സ്വദേശിയായ വൈദികൻ ജോൺ പടിഞ്ഞാറേക്കുടിയിൽ മരണപ്പെട്ടു. ജീവ മിനറൽ വാട്ടർ മാനേജർ ഫാദർ ജയിംസ് ചൂരത്തൊട്ടിയും മറ്റൊരു വൈദികനേയും കാക്കനാട്ട് ജോയിയും പുഴയിൽ കുളിച്ചു കൊണ്ടിരുന്ന നാട്ടുകാരും രക്ഷപ്പെടുത്തി. വൈകിട്ടു് ഏഴ് മണിയ്ക്കായിരുന്നു അപകടം


Leave a comment