വി. മിഖായേൽ മാലാഖയോടുള്ള ജപം

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ ഉന്നതനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും , ഇരുളഞ്ഞ ഈ ലോകത്തില ഭരണകർത്താക്കളോടും ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ . മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തിൽനിന്നും രക്ഷിക്കുവാൻ വരണമേ. കർത്താവ് രക്ഷിച്ച ആത്മാക്കള സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ നിയുക്തനായിരികുന്നത് അങ്ങു തന്നെയാണല്ലോ. ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമപ്പെടുത്തുവാൻ ദൈവത്തോടു പ്രാർത്ഥിക്കണമേ. പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ, തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കണമെ. ദുഷ്ട ജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പാതാളത്തിൽ തള്ളിത്താഴ്ത്തണമേ. അവൻ മേലാലൊരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ . ആമ്മേൻ

Leave a comment