The Book of Psalms, Chapter 52 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 52

അക്രമിയുടെ അവസാനം

1 ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേ ചെയ്ത ദുഷ്ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു?

2 ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവു മൂര്‍ച്ചയുള്ളക്ഷൗരക്കത്തിപോലെയാണ്.

3 നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവുംനീ ഇഷ്ടപ്പെടുന്നു.

4 വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം.

5 ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും.

6 നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച് അവര്‍ പറയും:

7 ഇതാ, ദൈവത്തില്‍ശരണംവയ്ക്കാത്ത മനുഷ്യന്‍; സ്വന്തം സമ്പത്‌സമൃദ്ധിയില്‍വിശ്വാസമര്‍പ്പിച്ചവന്‍; അക്രമത്തില്‍ അഭയം തേടിയവന്‍.

8 ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍; ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

9 അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading