The Book of Psalms, Chapter 123 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 123

കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു

1 സ്വര്‍ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.

2 ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.

3 ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു.

4 സുഖാലസരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദനവും സഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment