Br George Koottiyani MCBS

കുറ്റിയാനി ബഹു. ജോർജ്ജ് ബ്രദറിൻ്റെ ഒൻപതാം ചരമവാർഷികം

ജനനം: 09-04-1928

സഭാപ്രവേശനം: 17-09-1960

പ്രഥമവ്രതവാഗ്ദാനം: 17-05-1962

മരണം: 19-03-2014

മൃതസംസ്ക്കാരം: 20-03-2014

ഇടവക : പാലാ രൂപതയിലെ കുന്നോന്നി.

വീട്ടിലെ വിളിപ്പേര് : കുഞ്ഞു വർക്കി

സ്വാതന്ത്ര്യ സമര കാലത്തും വിദ്യാഭ്യാസ സമര സന്ദർഭത്തിലും മീറ്റിംഗുങ്ങൾക്കും ജാഥകൾക്കും പോവുകയും അറസ്റ്റു വരി ക്കുകയും ചെയ്തട്ടുണ്ട്.

ഫ്രാൻസിസ്ക്കൻ മൂന്നാം സഭാ സുപ്പീരിയറായി പ്രവർത്തിച്ചിരുന്ന കണിപ്പിള്ളിൽ മത്തായി അച്ചൻ മുഖേന കുഞ്ഞു വർക്കി ദിവ്യകാരുണ്യ മിഷനറി സഭയുമായി ബന്ധം ആരംഭിച്ചു.

1961 മെയ് 16 നു ആരംഭിച്ച സഭയിലെ പത്താമത്തെ നവസന്യാസ ബാച്ച് അംഗം

അധികാരികൾ ഭരമേല്പിച്ച എല്ലാക്കാര്യങ്ങളും വിശ്വസ്തതയോടു കൂടി ‘കുഞ്ഞു വർക്കി’ ബ്രദർ നിർവ്വഹിച്ചു. കണക്കിലുള്ള കൃത്യത, സമ്പത്ത് കൈക്കാര്യം ചെയ്യുന്നതിലുള്ള വിശ്വസ്തത, സുതാര്യത, കൃഷിയിലുള്ള വൈദഗ്ദ്ധ്യം ഇവയെല്ലാം നിമിത്തം ഉത്തരവാദിത്വമുള്ള ജോലികൾ അദ്ദേഹത്തെ ഏല്പിക്കാൻ അധികാരികൾ മടിച്ചില്ല കോട്ടയം എമ്മാവൂസ് പ്രൊവിൻഷ്യൽ ഭവനത്തിൽ വരുകയും പോകുകയും ചെയ്യുന്നവരെ കാത്തിരുന്നു ശുശ്രൂഷിക്കാൻ ബ്രദർ ജാഗരൂകനായിരുന്നു. പടിവാതിലലെത്തുന്ന പാവപ്പെട്ടവരുടെ കാര്യത്തിൽ അസാമാന്യമായ താല്പര്യം പ്രദർശിപ്പിച്ച് അവരെ സഹായിക്കുന്ന കാര്യം ബ്രദർ ഏറ്റെടുത്തിരുന്നു. ഭവനത്തിന്റെ ഒരുമൊട്ടുസൂചി പോലും നഷ്ടമായിപ്പോകാതെ എല്ലാറ്റിലും ബദറിന്റെ ശ്രദ്ധ ചെന്നിരുന്നു.

ദൈവാലയവും സങ്കീർത്തിയുമൊക്കെ വെടിപ്പായി കാത്തുസൂക്ഷിക്കാൻ ജാഗരൂകനായിരുന്നു. ബാഹ്യപ്രവർത്തനങ്ങളിൽ നിന്നു വിമുക്തനായപ്പോൾ ഡയറിയിൽ കുറി ച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. അതിന്റെ ഏകദേശരൂപം ഇപ്രകാരമാ ണ്. സഹോദരങ്ങൾക്കും കൂട്ടുകാർക്കും കിട്ടാത്ത മഹാഭാഗ്യം അയോഗ്യനും പാപിയുമായ എനിക്കു ദൈവം തരാനിടയായതിനെപ്പറ്റിയാണ് എന്റെ ചിന്തയും ധ്യാനവും. ഇനിയും പലതും ഈശോയ്ക്കുവേണ്ടി അവിടുത്തെ അനുഗ്രഹത്താൽ ചെയ്യണമെന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും. വന്നുപോയിട്ടുള്ള തെറ്റുകൾക്ക് ശേഷിച്ചിരിക്കുന്ന കാലം പ്രാർത്ഥനയും ധ്യാനവും വഴി പരിഹാരം ചെയ്തു ജീവിക്കാമെന്ന് പ്രതിജ്ഞ ചെയ്തു ജീവിക്കുന്നു. പരിശുദ്ധ അമ്മ, വി.യൗസേപ്പ്, കാവൽമാലാഖാ, നാമകാരനായ വി. ഗീവർഗീസ് എന്നിവരുടെ മാദ്ധ്യസ്ഥ്യം യാചിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും അവർ വഴി ലഭിക്കുമെന്നു വിശ്വസിക്കുന്നു. നല്ലവനായ ഈശോ അനുഗ്രഹിക്കും എന്ന് ഉറപ്പുണ്ട്.

ദിവ്യകാരുണ്യ ഈശോയോടുള്ള തീക്ഷ്ണമായ സ്നേഹം, കരുതലുള്ള സ്നേഹം, പ്രാർത്ഥനാ ചൈതന്യം, ത്യാഗമനോഭാവം, നിയമപാലന നിഷ്ഠ, ചെറിയ കാര്യങ്ങളിൽപോലുമുള്ള വിശ്വസ്തത, പാവങ്ങളോടുള്ള കാരുണ്യം, ലാളിത്യം, തിരുക്കർമ്മാനുഷ്ഠാനങ്ങളിലും ദൈവാലയ ശുശ്രൂഷയിലും സുറിയാനി ഗാനങ്ങളിലുമുള്ള താല്പര്യം എന്നിവ ബഹു കുറ്റിയാനി ബ്രദറിൽ ശോഭിച്ചിരുന്ന നന്മകളാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s