Br Mathew Varukuzhiyil MCBS

വാരുകുഴിയിൽ ബഹു. മാത്യു ബ്രദറിൻ്റെ 15-ാം ചരമവാർഷികം

ജനനം : 18-12-1913

സഭാപ്രവേശനം : 31-10-1955

ആദ്യ വ്രതം : 23-05-1957

മരണം : 19-03-2008

മൃതസംസ്ക്കാരം : 23-03-2008

ദിവ്യകാരുണ്യ മിഷനറി സഭയിലെ വലിയ ബ്രദറിൻ്റെ മാതൃ ഇടവക

പാലാ രൂപതയിലെ വടകരയാണ്.

വടകരപ്പള്ളിയിൽ വികാരിയായിരുന്ന ബഹു പറേടത്തിൽ ജോസഫച്ചനുമായുള്ള ബന്ധം ദിവ്യകാരുണ്യ ഈശോയെ കൂടുതൽ സ്നേഹക്കാൻ വലിയ ബ്രദറിനു പ്രചോദനമായി.

മാതാപിതാക്കളുടെ വിസമ്മതം നിമിത്തം സമർപ്പിത ജീവിതത്തിലേയ്ക്കു കടക്കാൻ മാത്യുവിന് നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

42-ാമത്തെ വയസ്സിലാണ് വാരികുഴി ബ്രദർ ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേർന്നത്.

1956 മെയ് മാസത്തിൽ ആരംഭിച്ച ആറാമത്തെ ബാച്ച് നൊവിഷ്യറ്റിൽ അംഗമായിരുന്നു മാത്യു ബ്രദർ.

സമർപ്പിതജീവിതത്തിന് അതിന്റേതായ ഭാരവും സന്തോഷം സന്താപവുമെല്ലാമുണ്ടന്നു മനസ്സിലാക്കിയ ബ്രദർഎല്ലാം സമചിത്തതയോടെ സ്വീകരിച്ച് യോഗ്യതയാക്കി മാറ്റി.

വ്രതാർപ്പണശേഷം അതിരമ്പുഴ, കരിമ്പാനി, കാരുകുന്ന്, കാഞ്ഞിരപ്പള്ളി, ചുണങ്ങംവേലി മൈസൂർ, ഇല്ലിത്തോട്, കൊല്ലാട് എന്നീ സ്ഥലങ്ങളിൽ താമസിച്ച് സ്തുത്യർഹമായ ശുശ്രൂഷ ചെയ്തു.

സഭാസ്ഥാപകപിതാക്കന്മാരുടെ ചൈതന്യം കുറയാതെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു വാരികുഴി ബ്രദർ. പ്രാർത്ഥനയും പ്രവർത്തനവും സംയോജിപ്പിച്ചുകൊണ്ടുപോകാൻ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു.

ദിവസവും വളരെ നേരം ദിവ്യകാരുണ്യ സന്നിധിയിൽ ധ്യാനനിർല്ലീനനാകുമായിരുന്ന വലിയ ബ്രദർ ഈശോ എന്തിനു വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നതിനു 7 കാരണങ്ങൾ പറഞ്ഞു തരുന്നു.

1. ഈശോ മരിച്ച് ഉയിർത്ത് പിതാവിന്റെ വലതുവശത്ത് ഇരിക്കുന്നതുപോലെ ഇരുത്താൻ സ്ഥാപിച്ചു.

2. പിതാവേ നമ്മൾ ഒന്നായിരിക്കുന്നതുപോലെ ഇവരും നമ്മിൽ ഒന്നാകാൻ വേണ്ടി സ്ഥാപിച്ചു.

3. മഹത്വത്തിൽ പ്രവേശിക്കുന്ന ആത്മാവ് ത്രിത്വത്തെ മുഖാമുഖമായിക്കണ്ട് ആനന്ദം അനുഭവിപ്പിക്കാൻ വേണ്ടി സ്ഥാപിച്ചു.

4. ദൈവത്തെ അടുത്ത് അറിയുന്നതിനും പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളും ദാനങ്ങളും ധാരാളമായി ലഭിക്കുന്നതിനും സ്ഥാപിച്ചു.

5. തന്റെ മക്കൾ പിതാവിന്റെ മഹത്വത്തിലും സന്തോഷത്തിലും ആനന്ദത്തിലും ഒരുപോലെ അനുഭവിക്കാൻ വേണ്ടി സ്ഥാപിച്ചു.

6. പിതാവിന്റെ സ്നേഹത്തിലേക്കു നമ്മെ വിളിക്കുന്നതിനും ദൈവ ഐക്യത്തിൽ നാം ഒന്നായിതീരുന്നതിനും വേണ്ടി സ്ഥാപിച്ചു.

7. നമ്മുടെ നിത്യരക്ഷയുടെ അച്ചാരമായി സ്ഥാപിച്ചു.

ശിഷ്യത്വത്തെക്കുറിച്ചുള്ള മറ്റൊരു കുറിപ്പിൽ ശിഷ്യനാകാൻ ആർക്കു കഴിയും എന്നതിനു ബ്രദർ നൽകുന്ന ഉത്തരങ്ങൾ താഴെപ്പറയുന്നവയാണ്

1. ക്ഷമിക്കാൻ പറ്റുന്നവന്

2. എളിമപ്പെടാൻ പറ്റുന്നവന്

3. ശത്രുക്കളെ സ്നേഹിക്കാൻ കഴിയുന്നവന്

4. ദരിദ്രരെ സ്നേഹിക്കുന്നവന്.

5. രോഗികളെ ആശ്വസിപ്പിക്കുന്നവന്.

6. എല്ലാവരേയും സഹോദരങ്ങളായി കാണാൻ കഴിയുന്നവന്

7. ഗുരുവിനോടു കൂടി ആയിരിക്കുന്നവന്.

8. സഹിക്കാൻ പറ്റുന്നവന്.

(ബ്രദർ മാത്യു വാരികുഴിയുടെ സന്നിധാനചിന്തകൾ എന്ന ഗ്രന്ഥത്തിൽ നിന്ന് )

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s