ഇസ്രായേലിനു ശിക്ഷ

  • 1 : ഇസ്രായേല്‍, നീ സന്തോഷിക്കേണ്ടാ. ജനതകളെപ്പോലെ ആഹ്‌ളാദിക്കേണ്ടാ. നീ നിന്റെ ദൈവത്തെ പരിത്യജിച്ച്, പരസംഗത്തില്‍ ഏര്‍പ്പെട്ടു. എല്ലാ മെതിക്കളത്തിലും നീ വേശ്യാവേതനം അഭിലഷിച്ചു.   
  • 2 : മെതിക്കളവും മുന്തിരിച്ചക്കും അവരെ പോറ്റുകയില്ല; അവര്‍ക്കു പുതുവീഞ്ഞു ലഭിക്കുകയില്ല.   
  • 3 : അവര്‍ കര്‍ത്താവിന്റെ ദേശത്തു വസിക്കുകയില്ല; എഫ്രായിം ഈജിപ്തിലേക്കു മടങ്ങും. അസ്‌സീറിയായില്‍വച്ച് അവര്‍ അശുദ്ധഭക്ഷണം കഴിക്കും.   
  • 4 : അവര്‍ കര്‍ത്താവിനു വീഞ്ഞ് നൈവേദ്യമായി ഒഴുക്കുകയില്ല; തങ്ങളുടെ ബലികള്‍ കൊണ്ട് അവിടുത്തെ പ്രസാദിപ്പിക്കുകയുമില്ല. അവരുടെ ആഹാരം വിലാപകരുടേതുപോലെയായിരിക്കും. അതു ഭക്ഷിക്കുന്നവരെല്ലാവരുംമലിനരാക്കപ്പെടും. അവരുടെ ആഹാരം വിശപ്പടക്കാന്‍മാത്രമേ ഉണ്ടാവൂ. അതു കര്‍ത്താവിന്റെ ഭവനത്തില്‍ അര്‍പ്പിക്കപ്പെടുകയില്ല.   
  • 5 : നിശ്ചിത തിരുനാളിലും കര്‍ത്താവിന്റെ ഉത്‌സവദിനത്തിലും നിങ്ങള്‍ എന്തു ചെയ്യും?   
  • 6 : നാശത്തില്‍നിന്ന് അവര്‍ ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചുകൂട്ടും. മെംഫിസ് അവരെ സംസ്‌കരിക്കും. അവരുടെ വിലപിടിപ്പുള്ള വെള്ളിസാധനങ്ങള്‍ കൊടിത്തൂവ കര സ്ഥമാക്കും; അവരുടെ കൂടാരങ്ങളില്‍ മുള്‍ച്ചെടികള്‍ വളരും.   
  • 7 : ശിക്ഷയുടെ ദിനങ്ങള്‍ വന്നു കഴിഞ്ഞു; പ്രതികാരത്തിന്റെ ദിനങ്ങള്‍ ആഗതമായി. ഇസ്രായേല്‍ അത് അനുഭവിച്ചറിയും. നിന്റെ വലിയ അപരാധവും വിദ്വേഷവും നിമിത്തം പ്രവാചകന്‍ നിങ്ങള്‍ക്കു വിഡ്ഢിയായി; ആത്മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.   
  • 8 : എന്റെ ദൈവത്തിന്റെ ജനമായ എഫ്രായിമിന്റെ കാവല്‍ക്കാരനാണ് പ്രവാചകന്‍. എങ്കിലും അവന്റെ വഴികളില്‍ കെണിവെച്ചിരിക്കുന്നു. അവന്റെ ദൈവത്തിന്റെ ആലയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.   
  • 9 : ഗിബെയായിലെ ദിനങ്ങളിലെന്നപോലെ അവര്‍ അത്യന്തം ദുഷിച്ചുപോയിരിക്കുന്നു. അവിടുന്ന് അവരുടെ അകൃത്യം ഓര്‍മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്ഷ നല്‍കും.   
  • 10 : മരുഭൂമിയില്‍ മുന്തിരിയെന്നപോലെ ഞാന്‍ ഇസ്രായേലിനെ കണ്ടെണ്ടത്തി; അത്തിവൃക്ഷത്തിലെ ആദ്യകാലഫലംപോലെ, നിങ്ങളുടെ പിതാക്കന്‍മാരെ ഞാന്‍ കണ്ടു. എന്നാല്‍, ബാല്‍പെയോറില്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു പ്രതിഷ്ഠിച്ചു; അവര്‍ സ്‌നേഹിച്ചവസ്തുവിനെപ്പോലെ അവരും മ്‌ളേച്ഛരായിത്തീര്‍ന്നു.   
  • 11 : എഫ്രായിമിന്റെ മഹത്വം പക്ഷിയെപ്പോലെ പറന്നകലും. അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ ഉണ്ടാവില്ല.   
  • 12 : അവര്‍ കുട്ടികളെ വളര്‍ത്തിയാല്‍തന്നെ ആരും അവശേഷിക്കാത്തവിധം അവരെ ഞാന്‍ സന്താന രഹിതരാക്കും; ഞാന്‍ അവരില്‍ നിന്ന് അക ലുമ്പോള്‍ അവര്‍ക്കു ദുരിതം!   
  • 13 : എഫ്രായി മിന്റെ സന്തതികളെ ശത്രുക്കള്‍ക്കിരയാകാന്‍ ഉഴിഞ്ഞുവയ്ക്കപ്പെട്ടവരായി ഞാന്‍ കാണുന്നു. എഫ്രായിമിനു തന്റെ പുത്രന്‍മാരെ കൊലക്കളത്തിലേക്കു നയിക്കേണ്ടിവരും.   
  • 14 : കര്‍ത്താവേ, അവര്‍ക്കു കൊടുക്കുക – അങ്ങ് എന്തു കൊടുക്കും? അവര്‍ക്ക് അലസിപ്പോകുന്ന ഗര്‍ഭപാത്രവും വരണ്ട സ്തനങ്ങളും കൊടുക്കുക.   
  • 15 : അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലില്‍ ആരംഭിച്ചു. അവിടെ വച്ച് ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ അകൃത്യങ്ങള്‍ നിമിത്തം എന്റെ ഭവനത്തില്‍നിന്ന് അവരെ ഞാന്‍ ആട്ടിപ്പുറത്താക്കും. ഞാന്‍ അവരെ മേലില്‍ സ്‌നേഹിക്കുകയില്ല. അവരുടെ പ്രഭുക്കന്‍മാര്‍ ധിക്കാരികളാണ്.   
  • 16 : എഫ്രായിമിന് മുറിവേറ്റു; അവരുടെ വേരുകള്‍ ഉണങ്ങിപ്പോയി; അവര്‍ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവര്‍ക്കു മക്കളുണ്ടായാല്‍തന്നെ ആ അരുമസന്താനങ്ങളെ ഞാന്‍ വധിക്കും.   
  • 17 : എന്റെ ദൈവം അവരെ പുറംതള്ളും. കാരണം, അവര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവര്‍ ജനതകളുടെ ഇടയില്‍ അലഞ്ഞുതിരിയും.
Advertisements
Advertisements
Advertisements
Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading