ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം…

ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം
ഞാൻ നിന്നെ രക്ഷിച്ച ദൈവം
ഞാൻ നിൻ്റെ പാതയിൽ എന്നും വെളിച്ചമായി
നിന്നെ നയിക്കുന്ന ദൈവം… (2)

ഭയപ്പെടേണ്ടാ മകനെ മകളെ
ഞാൻ നിൻ്റെ ദൈവം അല്ലേ
കരയരുതേ ഇനി എൻ
കൺമണിയെ
ഞാൻ നിൻ്റെ കൂടെ ഇല്ലേ.

ഞാൻ നിന്നെ സ്നേഹിക്കും ദൈവം
ഞാൻ നിന്നെ പാലിക്കും ദൈവം… (2)
ഞാൻ നിൻ്റെ മുറിവുകൾ സൗഖ്യപ്പെടുത്തുo
സുര ജീവദായകൻ ദൈവം… (2)

(ഭയപ്പെടേണ്ടാ…)

ഞാൻ നിന്നെ ലാളിക്കും ദൈവം
ഞാൻ നിന്നെ ശാസിക്കും ദൈവം… (2)
ഞാൻ നിൻ്റെ കണ്ണീർ തുടച്ചു എന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം… (2)

(ഭയപ്പെടേണ്ടാ…)

(ഞാൻ നിന്നെ…)

Lyrics: Baby John Kalayanthani

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply