♦️♦️♦️ September 0️⃣4️⃣♦️♦️♦️
വിശുദ്ധ റൊസാലിയാ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി വിശുദ്ധ റൊസാലിയാ ജനിച്ചുയെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന്‌ തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ്‌ അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടു. അപ്പോൾ അവള്‍ക്ക് കേവലം 14 വയസ്സ് മാത്രമേ ഉണ്ടായിരിന്നുള്ളൂ.

തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട്, രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി. രണ്ട് മാലാഖമാർ- ഒന്ന് ആയുധധാരിയായ ഒരു യോദ്ധാവിന്റെ വേഷത്തിലും, മറ്റൊന്ന് ഒരു തീർത്ഥാടകന്റെ കപട വേഷത്തിലും അകമ്പടി സേവിച്ച് പെൺകുട്ടിയെ ക്വിസ്ക്വിറ്റാ മലമുകളിലെത്തിച്ചു. അവിടെ മഞ്ഞു മൂടിക്കിടന്ന ഒരു ഗുഹാ കവാടത്തിൽ ഉപേക്ഷിച്ച് അവർ അപ്രത്യക്ഷരായി. അവിടെ അവൾ കുറേ അധികം മാസങ്ങൾ ഒളിവിൽ കഴിച്ചു കൂട്ടി. ഒരു ദിവസം മാലാഖമാർ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളുടെ മാതാപിതാക്കൾ അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും, അതിനാൽ വേറെ എങ്ങോട്ടെങ്കിലും ഒളിത്താവളം മാറ്റുന്നതാണ്‌ നല്ലതെന്നും ഉപദേശിച്ചു. അവർ അവളെ പെല്ലിഗ്രിനോ മലയിൽ കൊണ്ടു പോയി താമസിപ്പിച്ചു.

അവിടെ അവർ പ്രായശ്ചിത്ത കർമ്മാഭ്യാസങ്ങളിൽ മുഴുകി, പരിശുദ്ധാരൂപിയുടെ പോഷണത്തിൽ, തന്റെ ശിഷ്ടകാലമായ 16 വർഷം അൽഭുതകരമായി കഴിച്ചുകൂട്ടി, മുപ്പതാമത്തെ വയസ്സിൽ നിര്യാതയായി. വർഷങ്ങൾ നീണ്ട നിഷ്ഫലമായ അന്വേഷണങ്ങൾക്ക് ശേഷം, റൊസ്സാലിയോയുടെ തിരുശരീരം, അവസാനം, പതിനേഴാം നൂറ്റണ്ടിൽ ഒരു സ്ഫടികക്കൽ കൂട്ടിൽ അടക്കം ചെയ്യപ്പെട്ട നിലയിൽ കണ്ടെടുത്തു. തിരുശേഷിപ്പ് വീണ്ടെടുത്ത് ഘോഷയാത്രയായി കൊണ്ടുവന്നതിന്റെ ഓർമ്മ വലിയ രീതിയിലാണ് പലര്‍മോ നിവാസികള്‍ കൊണ്ടാടുന്നത്.

വിശുദ്ധ റൊസാലിയയാണ്‌ പലർമോയുടെ ദേശീയ രക്ഷക വിശുദ്ധ. അവരുടെ ബഹുമാനാർത്ഥം രണ്ട് തിരുനാളുകളാണ്‌ വർഷം തോറും അവിടത്തെ ജനങ്ങൾ കൊണ്ടാടുന്നത്. ഇതിൽ ഒരു തിരുനാൾ നിർബന്ധിത അവധി ദിനമായി പ്രഖ്യാപിച്ചു. 1625-ലെ പ്ലേഗ് ബാധയിൽ നിന്നും രാജ്യത്തെ ഈ വിശുദ്ധ രക്ഷിച്ചതിന്റെ മാത്രമല്ല അതിന്‌ ശേഷം ചെയ്ത ഒട്ടനവധി അൽഭുത രോഗശാന്തി പ്രവർത്തനങ്ങളോടുള്ള കൃതജ്ഞതാനുമോദനമാണ്‌ ഈ ആഘോഷം.

ഈ തിരുനാളിന്റെ സവിശേഷതകൾ, മുന്നോടിയായി ഭീരങ്കിധ്വനിയുടെ ഗാംഭീര്യത്തോടെ ആരംഭിക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത പ്രൗഡോജ്വലമായ ഘോഷയാത്രയാണ്‌. പ്രാർത്ഥനാ ഗാനങ്ങളും, കീർത്തനങ്ങളും, ആർപ്പുവിളികളുമായി, സംഗീതജ്ഞന്മാരുടെ അകമ്പടിയിൽ വിശുദ്ധ ദിവ്യ സ്മാരക പേടകം വഹിക്കുന്ന കൂറ്റൻ രഥം 40 കഴുതകൾ വലിച്ചു കൊണ്ടാണ്‌ പട്ടണത്തിലൂടെ നീങ്ങുന്നത്. അത്യ അത്ഭുതം നിറഞ്ഞ ഒരു കാഴ്ചയാണ്‌. ഇരു വശങ്ങളിലെ വീടുകളുടെ മേല്ക്കൂരയോളം ഉയരമുള്ള രഥവിതാനം! എല്ലായിടവും പടക്കങ്ങളുടെ പൊട്ടിത്തെറിയാൽ മുഖരിതം! നിർത്താതെയുള്ള കാഹള സംഗീതം! അഞ്ചുനാൾ നീളുന്ന ഈ ആഘോഷങ്ങളിൽ, ആവേശം ഉച്ചസ്ഥായിയിൽ തന്നെ നീണ്ടു നില്ക്കുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

  1. തെയോഡോര്‍, ഓച്ചെയാനൂസ്, അമ്മിയാനൂസ്,ജൂലിയന്‍
  2. ബോണിഫസ് പ്രഥമന്‍ പാപ്പാ
  3. ചാര്‍ത്രെ ബിഷപ്പായിരുന്ന കലെത്രിക്കൂസ്
  4. കാന്‍റിഡാ സീനിയര്‍
  5. ഹെര്‍മ്മയോണ്
    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Advertisements

പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്‌; ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ കല്‍പനതന്നെ. ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ചവചനം തന്നെയാണ്‌.
1 യോഹന്നാന്‍ 2 : 7

എങ്കിലും, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നത്‌ ഒരു പുതിയ കല്‍പനയെക്കുറിച്ചാണ്‌. അത്‌ അവനിലും നിങ്ങളിലും സത്യമാണ്‌. എന്തുകൊണ്ടെന്നാല്‍ അന്‌ധകാരം അസ്‌തമിച്ചുകൊണ്ടിരിക്കുന്നു;യഥാര്‍ഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു.
1 യോഹന്നാന്‍ 2 : 8

താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്‌ധകാരത്തിലാണ്‌.
1 യോഹന്നാന്‍ 2 : 9

സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന്‌ ഇടര്‍ ച്ചഉണ്ടാകുന്നില്ല.
1 യോഹന്നാന്‍ 2 : 10

എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്‌. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട്‌ അവന്റെ കണ്ണുകളെ അന്‌ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന്‌ അവന്‍ അറിയുന്നില്ല.
1 യോഹന്നാന്‍ 2 : 11

കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: അവന്റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
1 യോഹന്നാന്‍ 2 : 12

Advertisements

കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!
എന്റെ നിലവിളി ശ്രദ്‌ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!
എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ!
അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ!
അവിടുന്ന്‌ എന്റെ ഹൃദയം പരിശോധിച്ചാല്‍,
രാത്രിയില്‍ എന്നെ സന്‌ദര്‍ശിച്ചാല്‍,
അങ്ങ്‌ എന്നെ ഉരച്ചുനോക്കിയാല്‍,
എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല;
എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 17 : 1-3

അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്‌.
കൊളോസോസ്‌ 1 : 15

മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല.
അങ്ങയുടെ അധരങ്ങളില്‍നിന്നു
പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു;
അക്രമികളുടെ പാതയില്‍നിന്നു
ഞാന്‍ ഒഴിഞ്ഞുനിന്നു.
എന്റെ കാലടികള്‍ അങ്ങയുടെപാതയില്‍ത്തന്നെ പതിഞ്ഞു;
എന്റെ പാദങ്ങള്‍ വഴുതിയില്ല.
ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു;
ദൈവമേ, അങ്ങ്‌ എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച്‌ എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 17 : 4-6

Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading