സ്നേഹപിതാവിൻ ഭവനമിതിൽ
പരിശുദ്ധമാകും അൾത്താരയിൽ
അനുതാപമേറും ഹൃദയവുമായ്
അണയുന്നു സ്നേഹവിരുന്നിന്നായ്‌…

കാൽവരി മലയിലെ യാഗബലി
അർപ്പിച്ചിടാൻ ഞങ്ങൾ അണയുന്നു
ജീവിത ഭാരവും സുഖവും ദുഖവും
സ്വീകരിക്കേണമേ സ്നേഹതാതാ…
(സ്നേഹപിതാവിൻ )

ജീവന്റെ നാഥനോടൊന്നായിന്ന്
ജീവന്റെ പാതയെ പുൽകീടുവാൻ
പ്രാർത്ഥനാ ദീപങ്ങൾ കൈകളിലേന്തി
നിൽക്കുന്നു മക്കൾ തിരുസവിധേ…
(സ്നേഹപിതാവിൻ )

Texted by Annu Wilson

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading