
മംഗളവാർത്താക്കാലം ഒന്നാം ഞായർ ലൂക്കാ 1, 5-25 മംഗളവാർത്താക്കാലം വീണ്ടും ഒരു പുതിയ ആരാധനാക്രമ വത്സരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ രഹസ്യങ്ങളെയും, മറ്റ് തിരുനാളുകളെയും ആരാധനാക്രമ വത്സരത്തിൽ ക്രമീകരിച്ചിരിക്കുകയാണ്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണെന്നത് വിസ്മയകരമായ ഒരു യാഥാർഥ്യമാണ്. നമ്മുടെ […]
SUNDAY SERMON LK 1, 5-25

Leave a Reply