നമ്മുടെ കർത്താവിൻ്റെ പന്ത്രണ്ടു ശ്ലീഹന്മാരെ അനുസ്‌മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. സാധാരണമായി ഏഴ് ആഴ്‌ചകൾ നീണ്ടുനില്ക്കുന്ന ഈ കാലത്തെ “കൈത്താക്കാലം” എന്നു വിളിക്കുന്നു. “കൈത്ത” എന്ന പദത്തി ന്റെ അർഥം “വേനൽ” എന്നാണ്. വേനൽക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖ രണവും നടത്തുക. സഭയുടെ വളർച്ചയെയും ആത്മീയവിളവെടുപ്പിനെയും അനുസ് മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആരാധനക്രമകാലമാണ് കൈത്താക്കാലം. സാധാരണയായി, ഏഴ് ആഴ്‌ചകളാണ് ഈ കാലത്തിലുള്ളത്. ശ്ലീഹന്മാരുടെ യും രക്തസാക്ഷികളുടെയും പ്രേഷിത പ്രവർത്തനഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേരു പിടിച്ച സഭാതരു പടർന്നു പന്തലിച്ച് വിശുദ്ധിയുടെയും രക്തസാ ക്ഷിത്വത്തിന്റെയും ഫലം ചൂടുന്നതിനെയാണ് ഈ കാലം ഓർമിപ്പിക്കുന്നത്.

ശ്ലീഹാക്കാലത്തെയും ഏലിയാ-സ്ലീവ-മൂശെ കാലങ്ങളെയും ബന്ധിപ്പിക്കുന്ന കൈത്താക്കാലം സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രതിപാദിക്കുകയും രക്ഷ കന്റെ രണ്ടാം വരവിനുവേണ്ടിയുള്ള നമ്മുടെ ഒരുക്കത്തിന്റെ ആവശ്യകതയെ അനു സ്‌മരിപ്പിക്കുകയും ചെയ്യുന്നു.

മിശിഹായോടു ചേർന്നുനില്ക്കുമ്പോഴാണ് സഭാതരുവിനു വളരാനും സത്ഫ ലങ്ങൾ നല്കാനും സാധിക്കുന്നത്. സഭാതനയരായ നമ്മിൽ നിന്നും നന്മയുടെ ഫലങ്ങൾക്കായി കർത്താവു ക്ഷമാപൂർവം കാത്തിരിക്കുകയാണ്. നല്ലഫലങ്ങൾ പുറപ്പെടുവിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ഈ കാലത്തെ വായനകൾ നമുക്കു മുന്നറിയിപ്പുതരുന്നു.

രക്ഷയുടെ പേടകമായി നിലകൊള്ളുന്ന സഭയ്ക്കെതിരേ അന്ധകാര ശക്തികൾ ആഞ്ഞടിച്ചാലും സഭയുടെ മണവാളനായ മിശിഹാ അമരക്കാരനായിരുന്നുകൊണ്ട് സഭയെ സംരക്ഷിച്ച് അവളെ സ്വർഗീയ ഓറെശെമിലേക്ക് നയിക്കും. അതിനാൽ, സഭയിൽ അഭയം തേടുന്നവർ ഭയപ്പെടേണ്ടതില്ലെന്ന പ്രത്യാശ ഈ കാലം നമുക്കു നല്‌കുന്നു. ലോകവും അതിലുള്ള സമസ്‌തവും നശിപ്പിക്കപ്പെടും; എന്നാൽ, കർത്താവിലുള്ള വിശ്വാസമാകുന്ന യഥാർഥനിക്ഷേപം നിലനില്ക്കും. അതിനാൽ, ലൗകികമായതിൽ കുടുങ്ങാതെ സ്വർഗത്തിൽ നിക്ഷേപം സൂക്ഷിക്കാൻ കൈത്താക്കാലം ഉദ്ബോധിപ്പിക്കുന്നു.

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading