🙏 കോവിഡും ബലിയർപ്പണവും 🙏
•••••••••••••••••••••••••••••••••
നിലവിലുള്ള കോവിഡ് രോഗ വ്യാപനത്തെ ഭീതിയോടും ഭയത്തോടും കൂടി മാത്രമെ നമ്മുക്ക് വിലയിരുത്താൻ സാധിക്കുകയുള്ളു.
ഇറ്റലിയിൽ നിന്ന് 3 പേർ വന്നതു പോലെ ഇപ്പോൾ പല രാജ്യങ്ങളിൽ നിന്നായി കേരളത്തിൽ എത്തിയിട്ടുണ്ട്. അവര് ഇടപ്പെട്ടിട്ടുള്ള എത്ര പേർ ഉണ്ടെന്ന് ഒരു നിശ്ചയവുമില്ല. നാം അതിൽ ഒരാള് അണോ എന്നു പോലും നമ്മുക്ക് അറിയില്ല. അതെ, നമ്മുക്ക് ഒന്നും അറിയില്ല …
പക്ഷേ ഒന്ന് അറിയാം എന്റെ ക്ഷമ, എന്റെ അനുസരണം ഈ രോഗവ്യാപനം തടയും.

1. നമ്മുടെ വിശ്വാസം, ആചാരം, ആരാധന, ഭക്തി ഇവയൊന്നും ഒരിക്കലും ആരും നമ്മിൽ നിന്നു മോഷ്ടിച്ചു കൊണ്ടു പോവുകയില്ല. അത്തിയുടെ ചുവട്ടിൽ ഇരിക്കുന്ന നഥാനിയേലിന്റെ ഭക്തിയെ ക്രിസ്തു കണ്ടുവെങ്കിൽ ഭവനമെന്ന അത്തി ചുവട്ടിൽ ഇരുന്നു പ്രാർത്ഥിക്കുന്ന നമ്മുടെ ഹ്യദയഭക്തിയെ ക്രിസ്തു ഒരിക്കലും കാണാതെ പോകില്ല.

2. Social gathering പോലെ ചിലപ്പോൾ Social distancing വളരെ അത്യാവശ്യമാണ്. സമൂഹവും പ്രകൃതിയും അനുവദിച്ചാലെ സ്വാതന്ത്യം നാം അനുഭവിക്കു. എല്ലാവരുടെയും വലിയ സ്വാതന്ത്യത്തിനുവേണ്ടി, ആരോഗ്യമുള്ള വരും തലമുക്ക് വേണ്ടി നമുക്ക് ചിലത് ഒക്കെ അനുസരിച്ചു കൂടെ.

3. മാർച്ച് 31 വരെ അതീവ ജാഗ്രത പാലിക്കണം എന്നാണ് ജില്ലാ/ സഭാ നേതൃത്വം അറിയിക്കുന്നത്. 15 പേരിൽ കൂടുതൽ വി.കുർബ്ബാനയിലും മറ്റ് പ്രാർത്ഥനകളിലും പങ്കെടുക്കാൻ പാടുള്ളതല്ല എന്ന ഒരു നിർദേശമാണ് നമുക്ക് ലഭിച്ചത്.
നാം ഉൾപ്പെടുന്ന എല്ലാ ക്രിസ്തീയ സഭകളും ഈ നിർദേശം പാലിച്ചു കൊള്ളാമെന്ന് ബഹു: കളക്ടർക്ക് ഈ യോഗത്തിൽ ഉറപ്പ് നൽകിയിട്ടുള്ളതാണ്.

4. ഗാർഹിക സഭാ കാഴ്ചപാടിലേക്ക് കുറച്ച് ദിവസത്തേക്ക്‌ നമ്മുടെ ശ്രദ്ധ ഒന്നു കേന്ദ്രീകരിക്കാം.

5. ഭവനം എന്ന ദേവാലയത്തിൽ നിന്നു കൊണ്ട് കുടുംബത്തോടു ചേർന്നിരുന്നു കൊണ്ട് ദൈവകരുണക്കായി…
ലോക സൗഖ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

4. അറിയാം, ദേവാലയം നമ്മുടെ ജീവനാണ്, ശ്വാസമാണ്, ആശ്വാസമാണ്. പക്ഷേ എന്റെ ദേവാലയ പ്രവേശനം മൂലം മറ്റൊരാളിലേക്കും എന്നിലേക്കും രോഗവിഷാണു പ്രവേശിക്കുവാൻ ഇടം കൊടുക്കരുത്.

5. ഊണും ഉറക്കവും കളഞ്ഞ്, നമ്മിൽ ഒരാൾക്കു് പോലും ഈ രോഗം വരരുത് എന്ന് ആഗ്രഹിച്ച് ഈ വിപത്തിനെ ഇല്ലാതാക്കാൻ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല നേത്യത്വം നമുക്ക് ഇന്നിവിടെ ഉണ്ട്. അവരുടെ ആത്മാർത്ഥയെ ഒരിക്കലും നമ്മുടെ സ്വാർത്ഥത ചോദ്യം ചെയ്യാതെ അവരുടെ കരുതൽ നിർദേശങ്ങൾ അനുസരിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.

6. പള്ളിയിൽ വരാതിരുന്നതുകൊണ്ട് നിങ്ങൾക്ക് ഒരു കുറവും തമ്പുരാൻ വരുത്തില്ല. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ വൈദീകർ നിങ്ങളുടെ ആലയത്തിലുണ്ട്, എല്ലാ കർമ്മങ്ങളും ശുശ്രൂഷകളും പ്രാർത്ഥനകളും നിങ്ങൾക്കു വേണ്ടി അർപ്പിക്കുവാൻ…. അർപ്പകരായി.

7. വരുന്ന രണ്ടാഴ്ച്ച നാമൊന്നു ക്ഷമിച്ചാൽ, അനുസരിച്ചാൽ, സഹകരിച്ചാൽ അതൊരു ക്രിസ്തീയ സാഷ്യത്തിന്റെ പുതിയ അദ്ധ്യായമായിരിക്കും.

8. 1t is the right time to move from Churchianity to Christianity.

ഈ ദിവസങ്ങളിൽ ദേവാലയത്തിലെ നിങ്ങളുടെ അസാന്നിധ്യം ഒരു കുറവ് തന്നെയാണ് പക്ഷേ ആ കുറവിന് ഇന്ന് ജീവന്റെ വിലയുണ്ട് … നന്മയുടെ മണമുണ്ട്.

👉 വരാതിരിക്കാം ….
നമുക്ക് രോഗം വരാതിരിക്കാൻ.

🧚‍♀അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം🧚‍♀

കടപ്പാട്: Fr. Abey T Samuel

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading