കുരിശിന്റെ വഴിയേ ഇനിയുള്ള ദിനങ്ങൾ നീങ്ങാൻ നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം. കാൽവരിയിലേക്കുള്ള ഈശോയുടെ യാത്ര തുടങ്ങാൻ ഇനിയും ദിവസങ്ങൾ അധികമില്ല. വേദനയുടെ രാത്രികൾ അടുത്തുവരുമ്പോൾ തനിച്ചായിപ്പോയ ഈശോയുടെ കൂടെ നമുക്കും കൂട്ടിരിക്കാം… താൻ യാഗമാകാൻ പോകുന്നു എന്നറിഞ്ഞിട്ടും നമ്മോടു അവിടുന്ന് കാണിച്ച സ്നേഹത്തെ ഓർക്കാം…

കാൽവരിയുടെ മുറിവുകൾ എന്നും തിരുമുറിവുകൾ ആയി നമ്മിൽ ഉണ്ടാകട്ടെ… മരണത്തിന്റെ മണമുള്ള രാത്രികൾ അടുക്കുമ്പോൾ ഭയംകൂടാതെ സ്വീകരിക്കാൻ ഈശോ കാണിച്ച ധൈര്യം നമുക്കും ഉണ്ടാകട്ടെ. സഹനങ്ങളുടെ തീരാ വേദനയിലും അപരനെ ചേർത്തുനിർത്തിയ ആ സ്നേഹം നമ്മുക്കും നേടിയെടുക്കാൻ കഴിയട്ടെ. കുരിശില്ലാതെ ഉയിർപ്പില്ല എന്ന് പറയുന്നപോലെ സഹനങ്ങൾ ഇല്ലാതെ സ്വർഗ്ഗരാജ്യം ഇല്ല എന്നും നമുക്ക് തിരിച്ചറിയാൻ കഴിയട്ടെ…

ഇടമില്ലാത്തവർക്ക് ഇടമേകുന്ന അവന്റെ ഹൃദയഭാവങ്ങൾ സ്വന്തമാക്കാൻ നമുക്കും കഴിയണം… വഞ്ചിയും വലയും ഉപേക്ഷിച്ച ശിഷ്യരെ മനുഷ്യരെ പിടിക്കുന്നവർ ആക്കി മാറ്റിയ ക്രിസ്തു നിന്നേം വിളിക്കുന്നുണ്ട്അ… അവന്റെ സഹനങ്ങളിൽ കൂടെ ആയിരിക്കാൻ… ഇനിയുള്ള ദിനങ്ങൾ നമുക്കും ആ ക്രൂശിതനിലേക്ക് കുറെ കൂടി ചേർന്നിരിക്കാം. അവന്റെ ഹൃദയത്തോട് ചേർന്ന് നിന്ന് ആ ഹൃദയ രഹസ്യങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ…

ക്രിസ്തുവിനെ നമുക്കും മറ്റുള്ളവർക്ക് കൊടുക്കുവാൻ കഴിയട്ടെ. 🥰 ✝ ✝ ✝

Advertisements
Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading