വിശുദ്ധ ടൈറ്റസ് ബ്രാൻഡ്‌സ്മ – ദാഹാവ് നാസി തടങ്കൽ പാളയത്തിലെ പ്രഥമ വിശുദ്ധൻ

ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ മ്യൂണിക്കിന് വടക്കുള്ള ദാഹാവിലാണ് നാസികൾ അവരുടെ ആദ്യത്തെ തടങ്കൽ പാളയം നിർമ്മിച്ചത്. 1945 ആയപ്പോഴേക്കും യൂറോപ്പിലെമ്പാടുമുള്ള 200,000-ത്തിലധികം ആളുകൾ അവിടെയും പല ഉപക്യാമ്പുകളിലുമായി തടവിലാക്കപ്പെട്ടു. ദാഹാവ് തടങ്കൽ പാളയം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നാണ്. കാരണം മൂവായിരത്തോളം വൈദീകർ അവിടെ ഉണ്ടായിരുന്നു, അതിൽ 95 ശതമാനവും റോമൻ കത്തോലിക്കാ പുരോഹിതരായിരുന്നു.

1933 മുതൽ 1945 വരെയുള്ള കാലയളവിൽ രണ്ടു ലക്ഷത്തോളം രാഷ്ടീയ തടവുകാരെയാണു ഹിറ്റ്ലർ സ്ഥാപിച്ച ആദ്യത്തെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരുന്നത്. അവരിൽ 41500 പേർ ജയിൽവാസത്തിനിടയിൽ മരിക്കുകയോ കൊല ചെയ്യപ്പെടുകയോ ഉണ്ടായി. ദാഹാവ് തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrerblock ) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വൈദീക ബ്ലോക്കിലെ തടവുകാരിൽ 90 ശതമാനവും കത്തോലിക്കാ പുരോഹിതരായിരുന്നു. അതിൽ തന്നെ പോളണ്ടിൽ നിന്നുള്ള വൈദികരായിരുന്നു ഭൂരിഭാഗവും.

ബവേറിയൻ മെമ്മോറിയൽസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, വൈദിക ബ്ലോക്കിലെ കത്തോലിക്കാ പുരോഹിതന്മാരുടെ എണ്ണം 2,652 ആയിരുന്നു. അവരിൽ 1780 പേർ പോളണ്ടുകാരായിരുന്നു, അതിൽ 868 പേർ ദാഹാവിൽ മരണപ്പെട്ടു. 447 വൈദീകർ ജർമ്മനി ഓസ്ട്രിയ എന്നിവടങ്ങളിൽ നിന്നായിരുന്നു അവരിൽ 94 പേർ മരണത്തിനു കീഴടങ്ങി. ദാഹാവിൽ മരണമടഞ്ഞ 200 പേരെ കത്തോലിക്കാ സഭ രക്ത സാക്ഷികളായി ആദരിക്കുന്നു. കാരണം അവരുടെ മരണം ക്രിസ്തു വിശ്വാസത്തിൻ്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. അവരിൽ ഇതുവരെ 57 പേരെ സഭ ഓദ്യോഗികമായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

അവരിൽ ഹോളണ്ടുകാരനായ കർമ്മലീത്താ വൈദീകൻ ടൈറ്റസ് ബ്രാൻഡ്‌സ്മയെ (1881-1942) ഫ്രാൻസീസ് പാപ്പ മെയ് പതിനഞ്ചാം തീയതി വിശുദ്ധനായി പ്രഖ്യാപിച്ചതു വഴി വിശുദ്ധ പദവിയിലേക്കു ഉയർത്തിപ്പെട്ട ദാഹാവിലെ ആദ്യ രക്തസാക്ഷിയായി ടൈറ്റസച്ചൻ മാറി. ടൈറ്റസ് ബ്രാൻഡ്‌സ്മയെ 1985-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ജൂലൈ 27 നാണ് അദ്ദേഹത്തിന്റെ ഓർമ്മ ദിനം.

ഹോളണ്ടുകാരനായ ടൈറ്റസ് ബ്രാൻഡ്‌സ്‌മ, ആരംഭം മുതലേ നാസികളുടെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു. നാസികളുടെ യഹൂദ വിരുദ്ധ വിവാഹ നിയമങ്ങൾക്കും പ്രചരണങ്ങൾക്കും എതിരെ ടൈറ്റസച്ചൻ എഴുതുകയും സംസാരിക്കുകയും ചെയ്തു. 1942-ൽ, നാസി പ്രചരണം അച്ചടിക്കരുതെന്ന് ഡച്ച് കത്തോലിക്കാ പത്രങ്ങളെ പ്രേരിപ്പിക്കാൻ ശ്രമിച്ചതിന് 1942 ജനുവരി 19-ന് ഹോളണ്ടിലെ നിജ്മെഗനിലെ കർമ്മലീത്തൻ ആശ്രമത്തിൽ വെച്ച് നാസി പട്ടാളം ടൈറ്റസച്ചനെ അറസ്റ്റ് ചെയ്തു. നിരവധി ജയിലുകളിലെ കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ആ കർമ്മലീത്താ വൈദീകനെ 1942 ജൂലൈ 26 ന് ദാഹാവ് തടങ്കൽ പാളയത്തിൽ വച്ചു മാരകമായ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. കുത്തിവയ്പ് നൽകിയ നഴ്‌സിനോട് അയാൾ ക്ഷമിക്കുകയും ജപമാല നൽകുകയും ചെയ്തു. . അന്നു അവൾ മതവിശ്വാസി അല്ലായിരുന്നെങ്കിലും പിന്നീട് അവൾ കത്തോലിക്കയായി. യഹൂദരെ നാടുകടത്തുന്നതിനെതിരെ നാസി ഭരണകൂടത്തെ വിമർശിച്ചുകൊണ്ടുള്ള ഹോളണ്ടിലെ മെത്രാൻമാരുടെ കത്ത് പള്ളികളിൽ വായിക്കുന്ന ദിവസമായിരുന്നു ടൈറ്റസച്ചൻ്റെ രക്തസാക്ഷിത്വ ദിനം.

സത്യത്തിനും നീതിക്കു വേണ്ടി നിലകൊള്ളുന്ന പത്രപ്രവർത്തകർക്കുള്ള നല്ല മാതൃകയാണ് വിശുദ്ധ ടൈറ്റസ് ബ്രാൻഡ്‌സ്മ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
വിശുദ്ധ ടൈറ്റസ് ബ്രാൻഡ്‌സ്മ
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading