ഈ നാളുകളിൽ ഓൺലൈൻശുശ്രൂഷ നടത്തുന്ന നമ്മളെല്ലാവരും നമ്മുടെ ഭാഷ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും
വിശുദ്ധ കുർബാനയിലും ആരാധനയിലും യാമപ്രാർത്ഥനകളിലും നമ്മൾ ഉച്ചരിക്കുന്ന ചില വാക്കുകൾ വളരെ അരോചകം ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് വിനയത്തോടെ ശ്രദ്ധയിൽ പെടുത്തുന്നു;

1. ദൈവീകം എന്നൊരു വാക്കില്ല;
ദൈവികം (ഹൃസ്വം) മതി.

2. ത്രീത്വം തെറ്റാണ്;
ത്രിത്വം എന്നുമതിയാവും

3. പരിശുദ്ധാ……പരമാ…… എന്നുപറഞ്ഞ് വികൃതമായി നീട്ടുന്നത് അനാവശ്യവും അരോചകവുമാണ്.

4. നാമവിശേഷണങ്ങൾ നാമത്തോട് ചേർന്നുപോകേണ്ടതാണ്. ദിവ്യകാരുണ്യത്തിന്റെ നാമവിശേഷണങ്ങളാണ് പരിശുദ്ധ, പരമ എന്നിവ. ചെറിയൊരു കോമായുടെ ധ്വനി കൊടുക്കാം, നീട്ടുന്നത് ഉചിതമല്ല.

5. വിശുദ്ധമത്തായി അറിയിച്ച സുവിശേഷം
അതു വിശുദ്ധാ…… മത്തായി…….
എന്നു നീട്ടണ്ട.

6.സ്വർഗസ്ഥനായാ…..
ഞങ്ങളുടേ……..എന്നുള്ള വലിച്ചുനീട്ടൽ ദയനീയമാണ്.

7.സ്തോസ്ത്രം എന്നൊരു വാക്കില്ല; സ്തോത്രം ആണു ശരി.

8.കൃതജ്ഞത എന്ന വാക്കിനു പകരമാവില്ല നന്ദി.
കൃതം അഥവാ കർമമം സ്മരിക്കുന്നതാണ് കൃതജ്ഞത. നന്ദിക്കുക എന്നാൽ എന്നേ ആർത്ഥമുള്ളൂ.

8. പിതാവിനും പുത്രനും എന്നാണ്; പുത്രണും എന്നല്ല.

9.ശ്രവിക്കുക എന്നാണ് ഉച്ചരിക്കേണ്ടത്; സ്രവിക്കൽ എന്നല്ല.

10.ശുശ്രൂഷയാണ്; സുസ്രൂശയല്ല

11.മാധ്യസ്ഥ്യം അല്ലെങ്കിൽ മധ്യസ്ഥത. ഇതു രണ്ടുമാണ് ശരി.

12. നിർമലാ…..മനസാക്ഷിയോടും
പ്രസന്നാ……വദനത്തോടും; ദയവുചെയ്ത് ഇങ്ങനെ നീട്ട രുതേ!!!

ഫാ. ജോയി ചെഞ്ചേരിൽ mcbs

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading