ഒന്നാമത്തെ റൂശ്മ

തള്ളവിരലിൻ്റെ ചൂണ്ടാണിവിരൽകൊണ്ടു സെെത്ത് തൊട്ട് പെെതലിൻ്റെ നെറ്റിമേൽ താഴെനിന്ന് മേലോട്ടും വലത്തുനിന്ന് ഇടത്തോട്ടും റൂശ്മ ചെയുന്നു.
അർത്ഥം : പഴയ മനുഷ്യനെ ഉരിഞ്ഞുകളയുന്നു.

രണ്ടാമത്തെ റൂശ്മ

കാർമ്മികൻ വലതുകൈയ്യിലെ മൂന്ന് മദ്ധ്യവിരലുകൾകൊണ്ട് തൈലം (Oil of baptism(Fresh consecrated Oil) എടുത്ത് ആദ്യം ശിശുവിൻ്റെ നെഞ്ചിൽ സ്ലീവ അടയാളം മുകളിൽ നിന്ന് താഴോട്ടും വലത്തുനിന്ന് ഇടത്തോട്ട് വരയ്ക്കുന്നു. പിന്നീട് ശരീരം മുഴുവൻ തൈലം പൂശുന്നു.
അർത്ഥം : ഉന്നത്തിൽ സ്വർഗ്ഗത്തിൽ നിന്നുള്ള മ്ശിഹായെ ധരിക്കുന്നു.

മൂന്നാമത്തെ റൂശ്മ

വലതുകൈയുടെ തള്ളവിരൽ കൊണ്ട് ശിശുവിൻ്റെ നെറ്റിയിൽ താഴെനിന്ന് മേലോട്ടും വലത്തുനിന്ന് ഇടത്തോട്ടും സെെത്ത് വച്ചുകൊണ്ട് മുദ്ര ചെയ്യുന്നു.
അർത്ഥം: ഭൂമിയുടെ അധോഭാഗങ്ങളിൽനിന്ന് സ്വർഗ്ഗത്തിൻ്റെ അത്യുന്നതങ്ങളിലേക്ക് കരേറ്റുന്നു എന്നുള്ളതാണ്; പരിശുദ്ധ മാമോദീസായാൽ വിമോചനം നൽകിക്കൊണ്ട് ഭൗമികനെ സ്വർഗ്ഗീയനാകുന്നു.

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading