മാർച്ച് 25 – പ്രോലൈഫ് ദിനം. അന്ന് രാവിലെയും രാത്രിയും 9മണിക്ക് ഗർഭസ്ഥശിശുക്കൾക്കായി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം……

കൊറോണപ്പേടിയിൽ ചതിക്കപ്പെടുന്നവർ
കൊറോണക്കാലം, ഭയത്തിലാണ് നമ്മൾ. ലോകമെമ്പാടും ആയിരക്കണക്കിന്പേർ മരിച്ചുകഴിഞ്ഞു. പക്ഷെ ഇതിനിടയിലൂടെ കൊല്ലപ്പെട്ട കോടിക്കണക്കിനുപേരെ ഭൂരിഭാഗംപേരും ശ്രദ്ധിച്ചിട്ടില്ല. ഭാരതത്തെ കലാപകലുഷിതമാക്കിയ പൗരത്വ ബില്ല് പോലും മുങ്ങിപ്പോയ കൊറോണക്കാലത്ത് നമ്മളിൽ അനേകരെ നേരിട്ട് ബാധിക്കാത്ത കൂട്ടക്കൊല ആര് ശ്രദ്ധിക്കാൻ.
1971 ൽ എം ടി പി എന്ന പേരിൽ കൊല്ലാൻ നിയമം വന്നു, ഇപ്പോൾ അത് പൂർണമാക്കി.
കൊല്ലപ്പെട്ടവർ അകലെയല്ലായിരുന്നു.നമ്മുടെ ചുറ്റുമുണ്ടായിരുന്ന ഗർഭിണികളുടെ ഗർഭപാത്രത്തിലായിരുന്നു അവർ. അഞ്ചു മാസം പ്രായമാകുന്നതുവരെ അവരെ കൊന്നോളാൻ എം ടി പി നിയമം സമ്മതിച്ചു. ഇപ്പോൾ കേന്ദ്രസർക്കാർ അത് ആറു മാസമാക്കി. എന്നിട്ടു പറഞ്ഞു, ‘ചില കാരണങ്ങളുടെ പേരിൽ പ്രസവത്തിനു തൊട്ടുമുമ്പും കുഞ്ഞിനെ കൊല്ലാം കേട്ടോ. ‘ഇതേ കുഞ്ഞിന്റെ ശരീരം ജീവനോടെ പുറത്തുവന്നിട്ടാണിങ്ങനെ ചെയ്യുന്നതെങ്കിൽ ഈ നാട്ടിലിതു കൊലപാതകമായി മാറും.എന്തൊരു വിരോധാഭാസമാണിത് .
ഗർഭപാത്രങ്ങളിലെ കൊലകളുടെ ഉത്തരവാദിത്വം ബി ജെ പി സർക്കാരിന് മാത്രമാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റ്. നമ്മൾ ജയിപ്പിച്ചുവിട്ട എല്ലാ എം പിമാരും ഉത്തരം പറഞ്ഞെ മതിയാകൂ. ഡീൻ കുര്യാക്കോസ് എം പി മാത്രമാണ് ഇതിനെ എതിർത്തത് എന്നാണ് ഞാനറിഞ്ഞത്. വേറെയാരെങ്കിലും എതിർത്തിട്ടുണ്ടെങ്കിൽ എന്റെ അജ്ഞതയിൽ ക്ഷമ ചോദിക്കുന്നു.
ഇപ്പോൾ എന്തിനിതു എഴുതുന്നുവെന്നാകും. വർഷങ്ങളായി എന്നെപ്പോലുള്ള പ്രോലൈഫ് പ്രവർത്തകർ ഈ തിന്മകൾക്കെതിരെ പ്രാർത്ഥനയിലും പോരാട്ടത്തിലുമാണ്. 95-96ൽ ഈ മേഖലയിൽ വരുമ്പോഴുള്ള കണക്ക് പ്രകാരം ഓരോ ദിവസവും ലോകത്തു ഒന്നര ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ട്(അന്നും അതിലും എത്രയോ കൂടുതലായിരിക്കും എണ്ണം ) . ഇത്രയും വർഷമായിട്ടും പുതിയ കണക്കൊന്നും ആരും പുറത്തിവിടുന്നുമില്ല.പുറത്തുവിട്ടിരുന്നെങ്കിൽ എണ്ണം എത്രയോ മടങ്ങാകുമായിരുന്നു.
ഒരു സംശയം,ഭ്രൂണഹത്യയിലല്ലാതെ ഏതസുഖത്തിലാണ്, അപകടത്തിലാണ് ഒരു ദിവസം ഇത്രയും പേര് കൊല്ലപ്പെടുന്നത് /മരിക്കുന്നത്. എന്നിട്ടുമെന്തേ നാമൊന്നും മിണ്ടാത്തത്. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നത്. ഗർഭപാത്രത്തിലുള്ളത് നമ്മളാണെങ്കിൽ മാത്രമേ പ്രതികരിക്കുകയുള്ളോ. കഷ്ടം തന്നെ നമ്മുടെ അവസ്ഥ, എത്ര സ്വാർത്ഥരാണ് നാം. ഇനിയെങ്കിലും ഭ്രൂണഹത്യക്കെതിരെ പ്രതികരിച്ചുകൂടെ, പ്രാർത്ഥിച്ചുകൂടെ. മാർച്ച് 25 വരികയാണ്. അന്നാണ് പ്രോലൈഫ് ദിനം. നമുക്കൊരുമിച്ചുകൂടാൻ കൊറോണ സമ്മതിക്കില്ല. അതുകൊണ്ട് അന്നത്തെ പ്രാർത്ഥനകളിൽ ഗർഭസ്ഥശിശുക്കളെ സമർപ്പിച്ചുകൂടെ. അന്ന് രാവിലെ 9 മണിക്കും രാത്രി 9 മണിക്കും ഭ്രൂണഹത്യക്കെതിരെ ഗർഭസ്ഥശിശു സംരക്ഷണത്തിനായി ഭരണകർത്താക്കളുടെ, ഇതിൽ ഭാഗഭാക്കാകുന്ന ഓരോരുത്തരുടെയും മാനസാന്തരത്തിനായി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു. എന്നോടൊപ്പം കൂടുമോ. നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം. ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുമോ. പ്രാർത്ഥന പല ഹൃദയങ്ങളിലൂടെ ദൈവസന്നിധിയിലേക്കു ഉയരട്ടെ. നമ്മുക്കൊന്നായി കയ്യുയർത്താം. എം ടി പി ആക്ട് മാറ്റപ്പെടുന്നതുവരെ. ഗർഭപാത്രത്തിലെ ശിശുക്കളെല്ലാം സ്വാഭാവികമായി ജീവിക്കുന്നതുവരെ…
പ്രാർത്ഥനയോടെ
ജോർജ് എഫ് സേവ്യർ വലിയവീട്
സംസ്ഥാന അനിമേറ്റർ
കെ സി ബി സി പ്രോലൈഫ് സമിതി.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading