നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
നാൽപത്തി മൂന്നാം ദിനം
 
”സ്വർഗ്ഗത്തിലേക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണു വിശുദ്ധ കുർബാന സ്വീകരണം ”
 
വിശുദ്ധ പത്താം പീയൂസ് (1835-1914)
 
ഇറ്റലിയിലെ വെനീസിനു സമീപമുള്ള റീസേ എന്ന ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജിയോവാന്നി സാര്‍ത്തോയുടെയും മാര്‍ഗരറ്റിന്റെയും
പത്തു മക്കളില്‍ മൂത്തവനായി 1835 ൽ ജോസഫ് സാര്‍ത്തോ ജനിച്ചു. വൈദീകനാകണം എന്നതായിരുന്നു
ജോസഫിൻ്റെ ചെറുപ്പം മുതലുള്ള ആഗ്രഹം. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ 1858 ൽ പുരോഹിതനായി .കുമ്പസാരക്കൂട്ടിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അതീവ തൽപരനായിരുന്ന ജോസഫച്ചൻ.
1884 മാണ്ടുവായിലെ മെത്രാനാ ജോസഫച്ചൻ 1892-ല്‍ വെനീസിൻ്റെ പാത്രിയാര്‍ക്കീസ് ആയി നിയമിതനായി. 1903 ജൂലൈ മാസത്തിൽ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു. പുതിയ മാര്‍പ്പാപ്പയെ തെരെഞ്ഞെടുക്കുന്നതിനായി കൂടിയ കർദ്ദിനാളുമാരുടെ കോൺക്ലേവിൽ ജോസഫ് സാർത്തോയെ മാർപാപ്പയായി തിരഞ്ഞെടുത്തു. 1903 ആഗസ്റ്റു മാസം ഒൻപതാം തീയതി പത്താം
പിയൂസ് എന്ന നാമം സ്വീകരിച്ച് പത്രോസിന്റെ പിന്‍ഗാമിയായി ചുമതലയേറ്റു. സഭാമക്കള്‍ക്ക്‌ അനുദിന ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അനുവാദം നല്‍കിയത് വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പയാണ്. 1914 ആഗസ്റ്റു മാസം ഇരുപതാം തീയതി അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
1954 മെയ് 29 ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ പത്താം പീയൂസ് മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധ പത്താം പീയൂസിനോപ്പം പ്രാർത്ഥിക്കാം
വിശുദ്ധ പത്താം പീയൂസേ, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച ഈ പുണ്യ ദിനത്തിൽ ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading