🌷 വിശുദ്ധ യൗസേപ്പിതാവിൻ്റെ എത്രയും നിർമ്മലഹൃദയത്തോടുള്ള പ്രതിഷ്ഠ 🌷
✨✨✨✨✨✨✨✨✨✨✨

മഹാവിശുദ്ധനായ യൗസേപ്പിതാവേ, അങ്ങേ തിരുമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മലഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. തിരുസഭയെ വിശുദ്ധിയിൽ പരിപാലിക്കണമെ. ആത്മീയാന്ധത ബാധിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കാൻ അങ്ങു പ്രാർത്ഥിക്കണമേ. അങ്ങേയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളെ ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്നതിനായി ഒരുക്കണമേ. അവിടുത്തെ പരിശുദ്ധ മണവാട്ടിയും ഞങ്ങളുടെ അമ്മയുമായ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന് അനുരൂപരാവാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നിർമ്മലഹൃദയത്തിൽ അടങ്ങിയിരിക്കുന്ന പുണ്യങ്ങളും കൃപകളും അനുകരിച്ച് വിശുദ്ധിയിലേക്കു നടന്നടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ഈശോയുടെ തിരുഹൃദയത്തേയും പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തേയും ആഴത്തിൽ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങ് ഈശോയേയും പരിശുദ്ധ അമ്മയേയും സംരക്ഷിച്ചതുപോലെ ശാരീരികവും ആത്മീയവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. വൽസലപിതാവേ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ട് ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങ് ഏറ്റെടുക്കണമേ. അവയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴിയായി ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കണമേ. അങ്ങനെ വിശുദ്ധി നിറഞ്ഞ ഹൃദയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്കിടയാവുകയും “പരമാർത്ഥഹൃദയർ ദൈവത്തെ ദർശിക്കും” എന്ന തിരുവചനത്തിന്റെ വാഗ്ദാനം ഞങ്ങളിൽ ഫലമണിയുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ, യൗസേപ്പിതാവിൻ്റെ നിർമ്മലഹൃദയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

സുകൃതജപം

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്നേഹാഗ്നിജ്വാലയുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ രക്ഷിക്കണമേ. വിശുദ്ധയൗസേപ്പിന്റെ നിർമ്മലഹൃദയത്തിന്റെ യോഗ്യതയാൽ ശുദ്ധീക രണസ്ഥലത്ത് പ്രാർത്ഥിക്കാനാരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ.

MARIAN MINISTRIES
✨✨✨✨✨✨✨✨✨✨✨

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading