കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ
സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ
കന്യാമേരി വിമലാംബേ
ദൈവകുമാരനു മാതാവേ
രക്ഷകനൂഴിയിലംബികയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിതരാം നിര്‍മ്മല മാതാവേ
കറയില്ലാത്തൊരു കന്യകയേ
നേര്‍വഴികാട്ടും ദീപശിഖേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിത്യമഹോന്നത കന്യകയേ
വിവേകമതിയാം കന്യകയേ
വിശ്രുതയാം സുരകന്യകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശ്വാസത്തിന്‍ നിറകുടമേ
കാരുണ്യത്തിന്‍ നിലയനമേ
നീതിവിളങ്ങും ദര്‍പ്പണമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിജ്ഞാനത്തിന്‍ വേദികയേ
മാനവനുത്സവദായികയേ
ദൈവികമാം പനിനീര്‍സുമമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ദാവീദിന്‍ തിരുഗോപുരമേ
നിര്‍മ്മല ദന്തഗോപുരമേ
പൊന്നിന്‍ പൂമണിമന്ദിരമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വാഗ്ദാനത്തിന്‍ പേടകമേ
സ്വര്‍ല്ലോകത്തിന്‍ ദ്വാരകമേ
പുലര്‍കാലത്തിന്‍ താരകമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
രോഗമിയന്നവനാരോഗ്യം
പകരും കരുണാസാഗരമേ
പാപിക്കവനിയിലാശ്രയമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കേഴുന്നോര്‍ക്കു നിരന്തരമായ്
സാന്ത്വനമരുളും മാതാവേ
ക്രിസ്തുജനത്തിന്‍ പാലികയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വാനവനിരയുടെ രാജ്ഞി
ബാവാന്മാരുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
കന്യകമാരുടെ രാജ്ഞി
വന്ദകനിരയുടെ രാജ്ഞി
രക്താങ്കിതരുടെ രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
സിധ്ദന്മാരുടെ രാജ്ഞി
ഭാരത സഭയുടെ രാജ്ഞി
അമലോദ്ഭവയാം രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ശാന്തിജഗത്തിനു നല്‍കും
നിത്യവിരാജിത രാജ്ഞി
സ്വര്‍ഗ്ഗാരോപിത രാജ്ഞി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്,
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ,
പാപം പോറുക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ നാഥാ,
ഞങ്ങളില്‍ കനിയേണമേ
>>> Download Litany of Blessed Virgin Mary in Malayalam MP3
Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3 | മാതാവിന്റെ ലുത്തിനിയ


Reblogged this on Nelsapy.
LikeLiked by 1 person