ख्रीस्त येसु जन्म दिवस || ChristmasCaro| || Fr. Bala Cpps || Atmadarshan TV

https://youtu.be/oLXMRkuUsYA

SUNDAY SERMON Lk 1, 5 – 25

April Fool

ലൂക്കാ1, 5 – 25

സന്ദേശം 

Image result for images of lk 1, 5-25"

ദൈവവും ദൈവത്തിലുള്ള വിശ്വാസവും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ആരാധനാക്രമ വത്സരത്തിന്റെ ആദ്യത്തെ കാലത്തിലേക്ക്, മംഗളവാർത്താകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്‌. ക്രൈസ്തവമതത്തിനെതിരെ വളരെ സംഘടിതമായ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് നമുക്കീ ക്രിസ്തുമസും അതിനുള്ള ഒരുക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്.

മത വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതവും ഒരുപോലെ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു ഭീഷണിയുയർത്തുമ്പോൾ, ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, ക്രൈസ്തവവിശ്വാസത്തിൽ നിലനിൽക്കുവാൻ ഏറ്റവും ചൈതന്യത്തോടെ ഈ ക്രിസ്മസ് ആഘോഷിക്കുവാൻ നാം തയ്യാറാകണം. അതിനായി, ഈ മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക,ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.

വ്യാഖ്യാനം

മംഗളവാർത്താകാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ഇവരുടെ പ്രത്യേകത ഇവർ ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്നവരായിരുന്നു എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചപ്പോഴും പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്തയിൽ ആ ഒറ്റ ട്രാക്കിലാണ്‌ അവർ ഓടിക്കൊണ്ടിരുന്നത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിക്കുവാൻ, ഞങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാൻ ആ രീതിയിൽ ചുവടൊന്നു മാറ്റിചവിട്ടുവാൻ അവർ ശ്രമിച്ചില്ല.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നാണ്. എലിസബത്ത്   എന്ന വാക്കിനർത്ഥം ദൈവത്തിന്റെ വാഗ്ദാനം (the promise of ഗോഡ്) എന്നുമാണ്…

View original post 353 more words

REFLECTION CAPSULE – Luke 21, 29 – 33

*REFLECTION CAPSULE *( _Based on Lk 21:29-33)_* "Endurance" is the name of an American reality television program. Contestants of Endurance live in a remote location and participate in various mental and physical challenges. >> The outcome of the competitions determines which players are eliminated. The winners receive an all-expenses paid vacation package to an exotic … Continue reading REFLECTION CAPSULE – Luke 21, 29 – 33

Vanakkamasam – Souls in Purgatory – November 30

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം മുപ്പതാം തീയതി* 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 **നാം ശുദ്ധീകരണ സ്ഥലത്തെയും അതിലെ ഉഗ്രമായ തീയില്‍ കഠിനപീഡ അനുഭവിക്കുന്ന അനവധി ആത്മാക്കളെയും കാണുന്നു എന്നു സങ്കല്‍പ്പിക്കുക. ഈ വിചാരം കൊണ്ട് വളരെ ആത്മീയഫലങ്ങള്‍ നമുക്കു ലഭിക്കുന്നതാണ്. പാപികളുടെ മാനസാന്തരത്തിനും ദൈവശുശ്രൂഷയ്ക്കുമായി കാലം കഴിച്ച അനേകം ആളുകളുടെ തീക്ഷ്ണത നിരവധി പേരുടെ മാനസാന്തരത്തിന് കാരണമായിട്ടുണ്ട്. ആകയാല്‍ താഴെപ്പറയുന്ന സംഗതികള്‍ ഓര്‍മ്മയില്‍ നിറുത്തുന്നത് വളരെ പ്രയോജനകരമായിരിക്കും.* *1. സര്‍വ്വേശ്വരന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും അവിടുത്തെ അമൂല്യരക്തത്തില്‍ രക്ഷിക്കപ്പെട്ടവരുമായ ശുദ്ധീകരണ സ്ഥലത്തിലെ … Continue reading Vanakkamasam – Souls in Purgatory – November 30

Daily Saints in Malayalam – November 30

🎀🎀🎀 *November* 3⃣0⃣🎀🎀🎀 *വിശുദ്ധ അന്ത്രയോസ് ശ്ലീഹാ* 🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀 *ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി വളരെ ലളിതവും മനോഹരമായും സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയ യേശുവിന്റെ അടുത്ത അപ്പസ്തോലന്‍മാരുടെ കൂട്ടത്തില്‍ അന്ത്രയോസ് ഉള്‍പ്പെടുന്നില്ല.അതേ സമയം തന്നെ സുവിശേഷകരാകട്ടെ അസാധാരണമായി ഒന്നും അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നുമില്ല. പക്ഷേ അപ്പസ്തോല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പഠനങ്ങൾ ഈ വിശുദ്ധനു രക്ഷകനോടും കുരിശിനോടുമുള്ള അപാരമായ … Continue reading Daily Saints in Malayalam – November 30